തിരുപ്പറൻകുണ്ഡ്രം ക്ഷേത്രത്തില്‍ കാര്‍ത്തിക ദീപം തെളിയിക്കാന്‍ കോടതി നിര്‍ദ്ദേശം നല്‍കിയത് നടപ്പിലാക്കാന്‍ വൈകിയതിന് കളക്ടറെ ജഡ്ജി ശാസിക്കുന്നു എന്ന് പ്രചരിപ്പിക്കുന്ന ദൃശ്യങ്ങളുടെ സത്യമിതാണ്…

തമിഴ്നാട് തിരുപ്പറൻകുണ്ഡ്രം കുന്നിൻ മുകളിൽ കാർത്തിക ദീപം തെളിയിക്കുന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള പാരമ്പര്യം പുനഃസ്ഥാപിക്കാൻ മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച്  ഉത്തരവിട്ടിരുന്നു. ഭഗവാൻ മുരുകന്‍റെ ആറ് വാസസ്ഥലങ്ങളിൽ ഒന്നാണ് തിരുപ്പറൻകുണ്ഡ്രം. മധുര മുനിസിപ്പൽ കോർപ്പറേഷന്‍റെ ഭാഗമായ തിരുപ്പരൻകുണ്ഡ്രം കുന്നുകളുടെ മുകളിലാണ് ഹസ്രത്ത് സുൽത്താൻ സിക്കന്ദർ ബദുഷയുടെ ദർഗ സ്ഥിതി ചെയ്യുന്നത്. ദര്‍ഗയ്ക്ക് സമീപമുള്ള ദീപത്തൂണില്‍ ദിപം തെളിയിക്കുന്നതിന് പകരം സാധാരണ സ്ഥലത്ത് ദീപം തെളിയിക്കാനാണ് ക്ഷേത്ര ഭരണകൂടം തീരുമാനിച്ചത്‌.ഇതിനെതിരെയാണ്‌ വിശ്വാസികൾ അനുകൂല വിധി നേടിയത് ഡിസംബർ 1 […]

Continue Reading

നടിയെ ആക്രമിച്ച കേസില്‍ ജഡ്ജി പ്രതി ദിലീപിനെ കണ്ട് എഴുന്നേറ്റു നിന്ന് ബഹുമാനിച്ചു എന്ന പ്രചരണം വ്യാജം…

നടിയെ ആക്രമിച്ച കേസില്‍ കേരളം ഉറ്റുനോക്കിയ വിധിപ്രസ്താവമായിരുന്നു എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഇക്കഴിഞ്ഞ ദിവസം നടന്നത്. 11 മണിക്ക് കോടതി നടപടികൾ ആരംഭിച്ച് മിനിറ്റുകൾക്കകം ജഡ്ജി ഹണി എം വര്‍ഗീസ്‌ വിധി പറയുകയുണ്ടായി. ആദ്യ ആറു പ്രതികൾ കുറ്റക്കാരെന്ന് കണ്ടെത്തിയതിന് പിന്നാലെ ദിലീപടക്കമുള്ള പ്രതികളെ കോടതി വെറുതെവിട്ടു. ദിലീപിനെ വെറുതെ വിട്ടതിനെ ചൊല്ലി ദിലീപ് അനുകൂലികളും അതിജീവതയുടെ ഒപ്പം നില്‍ക്കുന്നവരും രണ്ടു തട്ടില്‍ നിന്ന് വാദപ്രതിവാദങ്ങള്‍ നടത്തുകയാണ്. പ്രതിയായിരുന്ന ദിലീപ് കോടതി മുറിയിലേയ്ക്ക് കടന്ന് വന്നപ്പോൾ […]

Continue Reading

ഹിജാബ് വിധി പറഞ്ഞ ജഡ്ജിമാരെ ഭീഷണിപ്പെടുത്തിയ പ്രതി എന്ന പേരില്‍ പ്രചരിക്കുന്നത് മധ്യപ്രദേശില്‍ പോലീസ് പിടികൂടിയ പിടികിട്ടാപ്പുള്ളിയുടെ ദൃശ്യങ്ങളാണ്…

ഹിജാബ് വിധിയുടെ  പേരിൽ ഹൈക്കോടതി ജഡ്ജിമാർക്കെതിരെ വധഭീഷണി മുഴക്കിതിന് തമിഴ്നാട്ടിൽ നിന്നുള്ള ഒരാളെ ബാംഗ്ലൂരു പോലീസ് പിടികൂടി കർണാടകയിലേക്ക് കൊണ്ടുവന്നതായി ചില മാധ്യമ റിപ്പോർട്ടുകൾ വന്നിരുന്നു.  ചീഫ് ജസ്റ്റിസ് റിതുരാജ് ആവാസ്തി ഉൾപ്പെടെ മൂന്ന് ജഡ്ജിമാർക്കെതിരെ തമിഴിൽ വധഭീഷണി മുഴക്കിയ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടര്‍ന്ന് പോലീസ് മധുര സ്വദേശി റഹ്മത്തുള്ളയെയാണ് പിടികൂടിയത്. ഇയാളെ പോലീസ് പിടികൂടി കൊണ്ടുപോകുന്നു എന്ന തരത്തിൽ ഒരു വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട് പ്രചരണം  തലയിൽ കറുത്ത തുണി ധരിപ്പിച്ച് ആളെ മനസ്സിലാവാത്ത […]

Continue Reading