ഡോ. മന്‍മോഹന്‍ സിംഗിന്‍റെ പേരില്‍ പ്രചരിക്കുന്ന ട്വീറ്റ് വ്യാജമാണ്… അദ്ദേഹത്തിന് സാമൂഹ്യ മാധ്യമ അക്കൌണ്ടുകളില്ല…

മുൻ പ്രധാനമന്ത്രി ഡോ.മൻമോഹൻ സിംഗിന്‍റെ പേരിലുള്ള ട്വീറ്റിന്‍റെ സ്‌ക്രീൻഷോട്ട് ഇക്കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്. കുറിപ്പില്‍ അദ്ദേഹം കോണ്‍ഗ്രസ്സ് പാര്‍ട്ടിയെ വിമര്‍ശിക്കുകയും നിലവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിക്കുകയും ചെയ്യുന്നു.  പ്രചരണം  “എനിക്കും വലിയ തീരുമാനങ്ങൾ എടുക്കാമായിരുന്നു, പക്ഷേ കോൺഗ്രസ് ഒരിക്കലും എന്‍റെ സ്വന്തം ഇഷ്ടപ്രകാരം ഒരു ജോലിയും ചെയ്യാൻ എന്നെ അനുവദിച്ചില്ല. നരേന്ദ്ര മോദി സ്വയം തീരുമാനങ്ങൾ എടുക്കുന്നു, അതുകൊണ്ടാണ് രാജ്യം പുരോഗമിക്കുന്നത്” എന്ന മട്ടിലുള്ള കാര്യങ്ങളാണ് ട്വീറ്റിൽ കുറിച്ചിരിക്കുന്നത്. മുന്‍ പ്രധാനമന്ത്രിയായ മന്‍മോഹന്‍ […]

Continue Reading

ഇലോൺ മസ്ക് ട്വിറ്റർ മേധാവിത്വം ഏറ്റെടുത്തപ്പോള്‍ നയമേധാവി വിജയ ഗഡ്ഡിയെ തല്‍സ്ഥാനത്ത് നിന്നും നീക്കം ചെയ്യുന്ന ദൃശ്യങ്ങള്‍… പ്രചരണത്തിന്‍റെ യാഥാര്‍ഥ്യം ഇതാണ്…

അമേരിക്കയിൽ കുടിയേറി പാർത്ത ഇന്ത്യൻ വംശജ വിജയ ഗഡ്ഡി ട്വിറ്റർ പ്ലാറ്റ് ഫോമിന്‍റെ ജനറൽ കൗൺസിൽ ആയിരുന്നു. അമേരിക്കൻ മുൻ പ്രസിഡന്‍റ് ആയിരുന്ന ഡൊണാൾഡ് ട്രംപിനെ ട്വിറ്ററിൽ നിന്നും നീക്കംചെയ്ത നടപടിയാണ് വിജയ് ഗഡ്ഡിയെ ശ്രദ്ധേയ ആക്കിയത്.  എന്നാൽ ഇലോൺ മസ്ക് ട്വിറ്റർ മേധാവിത്വം അടുത്തിടെ ഏറ്റെടുത്തതോടുകൂടി വിജയ് ഗഡ്ഡിയെ നയ മേധാവി സ്ഥാനത്തുനിന്നും മാറ്റിയിരുന്നു.  ഇലോൺ മസ്ക് പുതിയ ട്വിറ്ററിന്‍റെ പുതിയ തലവനായി ചുമതലയേറ്റശേഷം വിജയ് ഗഡ്ഡിയെ മാനേജ്മെന്‍റിൽ നിന്നും നീക്കം ചെയ്യുന്ന ദൃശ്യങ്ങൾ എന്ന […]

Continue Reading

വിനു വി. ജോണിന്‍റെ ട്വീറ്റ് എന്ന പേരില്‍ പ്രചരിക്കുന്നത് വ്യാജ സ്ക്രീന്‍ഷോട്ട് ആണ്…

ഏഷ്യാനെറ്റ് ന്യൂസ് ചാനലിലെ വാർത്താ അവതാരകനായ വിനു വി ജോണിന്‍റെ ഒരു ട്വീറ്റ് ഇപ്പോൾ വൈറൽ ആവുന്നുണ്ട്.  പ്രചരണം  വിനു വി ജോണ്‍ തന്‍റെ ട്വിറ്റർ പേജില്‍ കുറിച്ച വാചകങ്ങളാണ് പ്രചരിക്കുന്നത്.  അത് ഇങ്ങനെ:  “അദാനിയുടെ കീഴിൽ ജോലി ചെയ്യേണ്ട രാവിഷ് കുമാറിന്‍റെ ദുരവസ്ഥ എനിക്ക് മനസ്സിലാവും ഞാനും സിന്ധുവും വർഷങ്ങള്‍ ആയി രാജീവ് ചന്ദ്രശേഖറിന്‍റെ കീഴിൽ അനുഭവിക്കുന്നത് തന്നെ.” FB post archived link എന്നാൽ വ്യാജ സ്ക്രീൻഷോട്ട് ഉപയോഗിച്ച് വ്യാജ പ്രചരണം നടത്തുകയാണ് എന്ന് […]

Continue Reading