ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ വീടുകയറി ആക്രമണം നടത്തുന്നു… വീഡിയോയുടെ സത്യമിതാണ്…

തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പുറത്തുവെന്നതിന് ശേഷം,  മുസ്‍ലിം ലീഗ് പ്രവര്‍ത്തകര്‍  തൃക്കരിപ്പൂരില്‍ വീടുകയറി സ്ത്രീകളെയും കുട്ടികളെയും ആക്രമിക്കുന്ന ദൃശ്യങ്ങള്‍ എന്നാ പേരില്‍ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. പ്രചരണം  മുസ്‍ലിം ലീഗിന്‍റെ ലോഗോ പതിപ്പിച്ച പച്ച വസ്ത്രങ്ങള്‍ ധരിച്ച ഒരുകൂട്ടം ചെറുപ്പക്കാര്‍ ഒരു വീടിന് മുന്നില്‍ വടികളുമായി നിന്ന്  ആക്രോശിക്കുന്നതും ആക്രമിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. കാസര്‍ഗോഡ്‌ തൃക്കരിപ്പൂരില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ വീട് കയറി ആക്രമിക്കുന്ന ദൃശ്യങ്ങളാണിത് എന്ന് സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “തൃക്കരിപ്പൂരിൽ താലിബാൻ ലീഗ് […]

Continue Reading

തദ്ദേശ തെരഞ്ഞെടുപ്പില്‍ ലസിത പാലക്കലിന് ലഭിച്ചത് വെറും 23 വോട്ടുകള്‍ മാത്രം..? പ്രചരണം വ്യാജം…

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോള്‍ യുഡിഎഫിന് മുന്നേറ്റമുണ്ടായി. അതുപോലെ ബിജെപിക്കും പലയിടത്തും കൂടുതല്‍ സീറ്റുകളും വോട്ടു വിഹിതവും ലഭിച്ചു. എല്‍ഡിഎഫിന് പുതിയ സീറ്റുകള്‍ നേടാനായെങ്കിലും സിറ്റിംഗ് സീറ്റുകള്‍ നഷ്ടമാവുകയുമുണ്ടായി. തലശ്ശേരി നഗരസഭയിൽ മത്സരിച്ച ബിജെപി സ്ഥാനാർത്ഥി ലസിത പാലക്കലിന് വെറും 23 വോട്ടുകൾ മാത്രമേ നേടായുള്ളു എന്ന തരത്തിൽ ഒരു പോസ്റ്റ് പ്രചരിക്കുന്നുണ്ട്. പ്രചരണം  ലസിത പാലക്കലിന്‍റെ ചിത്രവും ഒപ്പം “23 വോട്ട് കഷ്ടപ്പെട്ട് നേടുക എന്ന് പറഞ്ഞാൽ അത് നിസ്സാര കാര്യമല്ല  എന്നാലും ആ 23 […]

Continue Reading

തീവ്ര ഇസ്ലാമിക നയങ്ങളുള്ള വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ഥി യുഡിഎഫ് പിന്തുണയോടെ മത്സരിക്കുന്നു..? പ്രചാരണത്തിന്‍റെ സത്യമിങ്ങനെ…

വെല്‍ഫെയര്‍ പാര്‍ട്ടി തീവ്ര ഇസ്‍ലാമിക മുദ്രാവാക്യങ്ങളുമായി തദ്ദേശ തിരഞ്ഞെടുപ്പില്‍ പ്രചാരണം നടത്തുന്നുവെന്ന് ആരോപിച്ച് ഒരു പോസ്റ്റര്‍ പ്രചരിക്കുന്നുണ്ട്. പ്രചരണം  യു‍‍ഡിഎഫ് പിന്തുണയോടെ കോഴിക്കോട് മുക്കം ഡിവിഷന്‍ 18-ാം വാര്‍ഡില്‍ മത്സരിക്കുന്ന സാറാ കൂടാരം എന്ന സ്ഥാനാര്‍ത്ഥിയുടെ പേരിലാണ് പോസ്റ്റര്‍ പ്രചരിക്കുന്നത്. ഇന്ത്യയുടെ മോചനം ഇസ്‍ലാമിലൂടെ എന്ന മുദ്രാവാക്യത്തിനൊപ്പം മുസ്‍ലിം ലീഗ്, ജമാഅത്തെ ഇസ്‍ലാമി നേതാക്കളുടെ ചിത്രങ്ങളും പോസ്റ്ററില്‍ കാണാം. എന്നാല്‍ പ്രചരണം വ്യാജമാണെന്നും പഴയ പോസ്റ്റര്‍ എഡിറ്റ് ചെയ്തതാനെന്നും അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി. വസ്തുത ഇതാണ്   […]

Continue Reading

ബിന്ദു അമ്മിണി റാന്നിയില്‍ നിന്നും എല്‍ഡിഎഫ് പാനലില്‍ മത്സരിക്കുന്നുവെന്ന പ്രചരണം വ്യാജം…

ശബരിമല യുവതി പ്രവേശന വിഷയത്തിലെ വിവാദ നായിക ബിന്ദു അമ്മിണി തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് പാനലില്‍ ജനവിധി തേടുന്നതായി ഒരു പോസ്റ്റര്‍ പ്രചരിക്കുന്നുണ്ട്. പ്രചരണം  “ശബരിമല പോരാട്ട നായിക റാന്നി, ഗ്രാമപഞ്ചായത്ത് വാർഡ് 20 LDF സ്ഥാനാർത്ഥി ബിന്ദു അമ്മിണിയെ വിജയിപ്പിക്കുക” എന്ന വാചകങ്ങളും ബിന്ദു അമ്മിണിയുടെ ചിത്രവും പതിച്ച പോസ്റ്റര്‍ ആണ് പ്രചരിക്കുന്നത്.  FB post archived link എന്നാല്‍ ഇത് പൂര്‍ണ്ണമായും വ്യാജ പ്രചരണം മാത്രമാണെന്ന് അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി. വസ്തുത ഇതാണ്  ഞങ്ങള്‍ […]

Continue Reading

ഇലക്ഷന്‍ പോസ്റ്ററില്‍ മുസ്ലിം വനിതാ സ്ഥാനാര്‍ഥിക്ക് പകരം ഭര്‍ത്താവിന്‍റെ ചിത്രം…? പോസ്റ്ററിന്‍റെ യാഥാര്‍ത്ഥ്യം ഇതാണ്…

സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പിന്‍റെ തിയതി പ്രഖ്യാപിച്ചു. ഡിസംബര്‍ 9,11 തീയതികളിലായി രണ്ട് ഘട്ടങ്ങളിലായിട്ടാണ് വോട്ടെടുപ്പ്. വോട്ടെണ്ണല്‍ ഡിസംബര്‍ 13ന്  നടക്കും. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണര്‍ എ.ഷാജാഹാനാണ് പ്രഖ്യാപനം നടത്തിയത്. ഡിസംബർ 9ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍  ഒന്നാംഘട്ട പോളിംഗ് നടക്കും. തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ 11 ന് രണ്ടാംഘട്ടത്തിലും. ഈ പശ്ചാത്തലത്തില്‍ തദ്ദേശ തിരഞ്ഞെടുപ്പിലെ മുസ്ലീം വനിതാ സ്ഥാനാര്‍ഥിക്ക് പകരം ഭര്‍ത്താവിന്‍റെ ചിത്രം […]

Continue Reading

തദ്ദേശ തെരഞ്ഞെടുപ്പ് 2025 തിയതി പ്രഖ്യാപിച്ചു എന്ന് പ്രചരിപ്പിക്കുന്ന മാതൃഭുമി ന്യൂസ് കാര്‍ഡ് പഴയത്, സത്യമറിയൂ…

തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ തയ്യാറെടുപ്പിലാണ് ഇപ്പോള്‍ കേരളത്തിലെ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍. പലയിടത്തും സ്ഥാനാര്‍ഥി നിര്‍ണ്ണയം പൂര്‍ത്തിയായി, പ്രചാരണം ആരംഭിച്ചു കഴിഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷനില്‍ നിന്നും ഔദ്യോഗിക വിജ്ഞാപനം എത്താന്‍ കാത്തിരിക്കുകയാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍. ഈ പശ്ചാത്തലത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചു എന്നാ തരത്തില്‍ ഒരു വാര്‍ത്താ കാര്‍ഡ് പ്രചരിക്കുന്നുണ്ട്. പ്രചരണം  മാതൃഭുമി ന്യൂസിന്‍റെ പേരും ലോഗോയുമുള്ള വാര്‍ത്താ കാര്‍ഡില്‍ കാണുന്നത്,” mathrubhumi NEWS 06-11-2020 തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു വോട്ടെടുപ്പ് മൂന്ന് ഘട്ടങ്ങളിലായി ഒന്നാം ഘട്ടം […]

Continue Reading

‘മിസോറാം തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപി തൂത്തുവാരി’- പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നത്…

മിസോറാമിൽ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ബിജെപി മുഴുവൻ സീറ്റും പിടിച്ചെടുത്തു എന്ന് അവകാശപ്പെട്ട് ഒരു പോസ്റ്റർ പ്രചരിക്കുന്നുണ്ട്. പ്രചരണം  “ഡിൽഹിക്കും, ഹരിയാനക്കും ശേഷം മിസ്സോറാമിലും കോൺഗ്രസ്സിന് #_പൂജ്യം  87% ക്രിസ്ത്യൻ ഭൂരിപക്ഷമുള്ള  മിസോറാം തൂത്തുവാരി  ബിജെപി  തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്  ബിജെപി – 364 സീറ്റ്  കോൺഗ്രസ് – 2 സീറ്റ് “ എന്ന വാചകങ്ങളാണ് പ്രചരിക്കുന്ന പോസ്റ്ററിൽ കാണുന്നത്.   FB post archived link തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണമാണ് ഇതെന്നും ബിജെപി തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് അവിടെ […]

Continue Reading

FACT CHECK: മലപ്പുറത്തുള്ള ബിജെപി സ്ഥാനാര്‍ഥി സുല്‍ഫത്തിനു ഒരേയൊരു വോട്ടാണ് ലഭിച്ചത് എന്ന പ്രചരണം വ്യാജമാണ്…

വിവരണം  തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിനു പിന്നാലെ വ്യത്യസ്തത കൊണ്ട് ശ്രദ്ധേയരായി മാറിയ സ്ഥാനാര്‍ഥികളെ പറ്റിയുള്ള രസകരമായ വാര്‍ത്തകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ചിലര്‍ പേരുകള്‍ കൊണ്ടും മറ്റു ചിലര്‍ പ്രചരണത്തിനിടയിലെ അബദ്ധങ്ങളും അമളികള്‍ കൊണ്ടും വരെ വാര്‍ത്തകളില്‍ ഇടംപിടിച്ചു. മലപ്പുറം വണ്ടൂര്‍ പഞ്ചായത്ത് ഇമങ്ങാട് വാര്‍ഡിലെ  ബിജെപിയുടെ സ്ഥാനാര്‍ഥി സുല്‍ഫത്ത് ശ്രദ്ധേയയായത് ‘മോദി ഭക്തി’യുടെ പേരിലായിരുന്നു. മാധ്യമങ്ങള്‍ വഴി ഇക്കാര്യം സുല്‍ഫത്ത് പങ്കുവയ്ക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ സുല്‍ഫത്തിന്‍റെ പേരില്‍ മറ്റൊരു പ്രചാരണം സാമൂഹ്യ മാധ്യമങ്ങളില്‍ […]

Continue Reading