മലയാളി അര്‍ജുനെ കാണാതായ അങ്കോളയിലെ മണ്ണിടിച്ചില്‍ അപകടസ്ഥലം എന്ന പേരില്‍ പ്രചരിപ്പിക്കുന്നത് തായ് വാനില്‍ നിന്നുള്ള പഴയ ചിത്രം…  

കര്‍ണ്ണാടകയിലെ ഉത്തര കന്നഡയില്‍ അങ്കോള ഷിരൂരില്‍ മണ്ണിടിച്ചിലിനിടയില്‍ പെട്ട് കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അര്‍ജുനെ ലോറിയടക്കം കാണാതായിട്ട് ഏതാണ്ട് ഒരാഴ്ചയോളമായി. തിരച്ചില്‍ തുടരുന്നുണ്ടെങ്കിലും ഇതുവരെ ആശാവഹമായ വഴിത്തിരിവ് ഒന്നുമുണ്ടായിട്ടില്ല. സൈന്യം സംഭവ സ്ഥലത്തെത്തി തിരച്ചില്‍ നടത്തുന്നുണ്ട്. അര്‍ജുനെ കാണാതായ സ്ഥലത്തിന്‍റെ ചിത്രം എന്നവകാശപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളില്‍ ഒരു ചിത്രം പ്രചരിക്കുന്നുണ്ട്.  പ്രചരണം  എക്സ്പ്രസ്സ് ഹൈവേയില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് മണ്ണുമൂടി കിടക്കുന്ന ചിത്രമാണ് പ്രചരിക്കുന്നത്. ചിത്രത്തോടൊപ്പമുള്ള വിവരണത്തില്‍ തിരച്ചിലിനും രക്ഷ പ്രവര്‍ത്തനത്തിനും നേരിടുന്ന സാങ്കേതിക തടസങ്ങളെ കുറിച്ചാണ് പറയുന്നത്. […]

Continue Reading