റിപ്പബ്ലിക്ക് ദിനം ആഘോഷ പരിപാടിയിൽ കുഴഞ്ഞു വീണ തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണർ മരിച്ചു എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ വ്യാജപ്രചരണം   

റിപ്പബ്ലിക്ക് ദിനം ആഘോഷ പരിപാടിയിൽ ഗവർണ്ണറുടെ പ്രസംഗത്തിനിടെ തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണർ കുഴഞ്ഞു വീണ്‌ മരിച്ചു എന്ന് അവകാശപ്പെട്ട് കേരള പോലീസിൻ്റെ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷിച്ചപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് സംഭവത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം.     പ്രചരണം Instagram Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം.ഈ വീഡിയോയിൽ നമുക്ക് കേരള ഗവർണ്ണർ രാജേന്ദ്ര ആർലേകറിൻ്റെ പ്രസംഗത്തിനിടെ […]

Continue Reading

ദൃശ്യങ്ങളിലെ പദ്മനാഭസ്വാമി വിഗ്രഹത്തിന് 3000 വർഷം പഴക്കമില്ല, വസ്തുത ഇങ്ങനെ..

തിരുവനന്തപുരത്തെ ചരിത്രപ്രസിദ്ധമായ പദ്മനാഭസ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട് ഒരു പ്രചരണം നടക്കുന്നത് ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു.  പ്രചരണം  7800 കിലോഗ്രാം ശുദ്ധമായ സ്വർണ്ണവും 780,000 വജ്രങ്ങളും 780 കാരറ്റ് വജ്രങ്ങളും കൊണ്ട് നിർമ്മിച്ച 3000 വർഷം പഴക്കമുള്ള അനന്തപത്മനാഭസ്വാമിയുടെ വിഗ്രഹമാണെന്ന് അവകാശപ്പെട്ട് ഒരു വീഡിയോ ആണ് പ്രചരിക്കുന്നത്. സ്വർണ്ണത്തിൽ നിർമ്മിച്ച് അമൂല്യ രത്നങ്ങൾ പതിപ്പിച്ച വിഗ്രഹം അമൂല്യമാണെന്ന് ദൃശ്യങ്ങളിൽ നിന്നും വ്യക്തമാകുന്നു. വീഡിയോയുടെ ഒപ്പമുള്ള വിവരണം ഇങ്ങനെ: “7800 കിലോഗ്രാം ശുദ്ധമായ സ്വർണ്ണവും 780,000 വജ്രങ്ങളും 780 കാരറ്റ് വജ്രങ്ങളും […]

Continue Reading

തിരുവനന്തപുരത്ത് പിടിച്ച ആയുധങ്ങളുടെ ചിത്രമല്ല ഇത്; സത്യാവസ്ഥ അറിയൂ…

മരപ്പണിയുടെ മറവില്‍ തോക്കുനിര്‍മ്മാണം  നടത്തുന്ന രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തപ്പോള്‍ കണ്ടെത്തിയ ആയുധങ്ങള്‍ എന്ന തരത്തില്‍ ഒരു ചിത്രം സമുഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ ചിത്രം തിരവനന്തപുരത്ത് പിടിച്ചെടുത്ത ആയുധനങ്ങളുടെതല്ല. എന്താണ് ചിത്രത്തിന്‍റെ സത്യാവസ്ഥ നമുക്ക് നോക്കാം.  പ്രചരണം Facebook Archived Link മുകളില്‍ നമുക്ക് തോക്കുകളുടെ ഒരു ചിത്രം കാണാം. തോക്കുകളുടെ വന്‍ ശേഖരത്തിന്‍റെ ഈ ചിത്രത്തിന്‍റെ മുകളില്‍ എഴുതിയത് ഇങ്ങനെയാണ്: “മരപ്പണിയുടെ മറവില്‍ തോക്ക് നിര്‍മ്മാണം തിരുവനന്തപുരത്ത് രണ്ടുപേര്‍ അറസ്റ്റില്‍”. പോസ്റ്റിന്‍റെ […]

Continue Reading

FACT CHECK: മാലിന്യം നിറഞ്ഞുകിടക്കുന്ന റോഡിന്‍റെ വൈറല്‍ ചിത്രം വാരണാസിയിലേതല്ല; സത്യാവസ്ഥ അറിയൂ…

Image Credit: Hindustan Times മാലിന്യം കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു റോഡിന്‍റെ ചിത്രം സാമുഹ്യ മാധ്യമങ്ങളില്‍ വാരാണസിയുടെ പേരില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പക്ഷെ ഈ വൈറല്‍ ചിത്രത്തിനെ കുറിച്ച് ഞങ്ങള്‍ അന്വേഷണം നടത്തിയപ്പോള്‍ ഈ ചിത്രം വാരണാസിയിലെതല്ല എന്ന് കണ്ടെത്തി. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ “വാരാണസി” പരാമര്‍ശം നടത്തിയതിനെ തുടര്‍ന്ന്‍ ഏതാനും പോസ്റ്റുകള്‍ ഇതുമായി ബന്ധപ്പെട്ട് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇത്തരത്തില്‍ വാരാണസിയിലേത് എന്ന വിവരണത്തോടെ പ്രചരിച്ച ഒരു ചിത്രത്തിന്‍റെ മുകളില്‍ ഞങ്ങള്‍ വസ്തുതാ അന്വേഷണം […]

Continue Reading