വയനാട് ദുരിതാശ്വാസ ക്യാമ്പില്‍ ഡി‌വൈ‌എഫ്‌ഐയുടെ നോട്ടീസ് പതിച്ച പൊതിച്ചോര്‍ വിതരണം നടത്തുന്നുവെന്ന് പ്രചരിപ്പിക്കുന്നത് 2016 ലെ ചിത്രം… 

വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ എല്ലാ മത-രാഷ്ട്രീയ പാര്‍ട്ടികളുടെയും സന്നദ്ധ സംഘടനകള്‍ സേവനവുമായി രംഗത്തുണ്ട്. ഡി‌വൈ‌എഫ്‌ഐ പ്രവര്‍ത്തകര്‍ അവരുടെ പേരില്‍ ലേബല്‍ ഒട്ടിച്ച് ഭക്ഷണപ്പോത്തികള്‍ വിതരണം ചെയ്തുവെന്ന് അവകാശപ്പെട്ട് ഒരു ചിത്രം പ്രചരിക്കുന്നുണ്ട്. പ്രചരണം  ഡി‌വൈ‌എഫ്‌ഐയുടെ പേരുള്ള നോട്ടീസ് ചേര്‍ത്ത് പൊതിഞ്ഞ പൊതിച്ചോറിന്‍റെ ചിത്രമാണ് പ്രചരിക്കുന്നത്. വയനാട്ടില്‍ ഡി‌വൈ‌എഫ്‌ഐ ഇങ്ങനെ പൊതിച്ചോര്‍ വിതരണം ചെയ്യുകയാണ് എന്നു സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “വയനാട് ദുരിതാശ്വാസ ക്യാമ്പിൽ വിതരണം ചെയ്ത വൈറ്റ് ഗാർഡിന്റെ ഭക്ഷണപ്പൊതിയെടുത്ത് 👆DYFI യുടെ നോട്ടീസ് വെച്ച് […]

Continue Reading

കുരങ്ങന്മാരുടെ ഈ വീഡിയോ വയനാടില്‍ വന്ന ദുരന്തത്തിന് ശേഷം എടുത്തതല്ല; സത്യാവസ്ഥ അറിയൂ…

ഒരു കുരങ്ങന്‍ കുട്ടി മറ്റേ കുരങ്ങന്‍ കുട്ടിയെ കെട്ടി പിടിച്ച് നില്‍ക്കുന്ന ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്.  പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ ദൃശ്യങ്ങള്‍ക്ക് വയനാട്ടില്‍ല്‍ സംഭവിച്ച ഉരുള്‍പൊട്ടലുമായി യാതൊരു ബന്ധവുമില്ല എന്ന് കണ്ടെത്തി. എന്താണ് ഈ വീഡിയോയുടെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് രണ്ട് കുരങ്ങന്‍ കുഞ്ഞുങ്ങളുടെ വൈകാരികമായ ഒരു വീഡിയോ കാണാം. വീഡിയോയെ കുറിച്ച് പോസ്റ്റിന്‍റെ അടികുറിപ്പില്‍ പറയുന്നത് […]

Continue Reading

ഹഥ്രാസില്‍ സത്സംങ്ങിനിടെ തിക്കിലും തിരക്കിലും പെട്ട് നൂറിലേറെപ്പേര്‍ മരിക്കാനിടയായ ദൃശ്യങ്ങള്‍ എന്നു പ്രചരിപ്പിക്കുന്നത് പുരി രഥയാത്രയുടെ വീഡിയോ… 

ഉത്തര്‍പ്രദേശിലെ ഹഥ്രാസില്‍ ഈയിടെ ആത്മീയ ആചാര്യന്‍ നടത്തിയ സത്സംങ്ങിനിടെ തിക്കിലും തിരക്കിലും പെട്ട് 121 പേര്‍ മരിക്കാനിടയായിരുന്നു. അപകടം നടക്കുന്നതിന് തൊട്ടുമുമ്പുള്ള ദൃശ്യങ്ങള്‍ എന്നവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. പ്രചരണം  തുറസ്സായ മൈതാനത്ത് സൂചി കുത്താന്‍ ഇടയില്ലാത്തവണ്ണം തിങ്ങിനിറഞ്ഞ ജനക്കൂട്ടത്തെ കാണാം. ദൂരെയായി ക്ഷേത്രോല്‍സവത്തിലെ പോലുള്ള ഒരു രഥം കാണുന്നുണ്ട്. തിങ്ങിയ ജനക്കൂട്ടം ഉന്തും തള്ളും ഉണ്ടാക്കുന്നതും സുരക്ഷക്കായി കെട്ടിയിട്ടുള്ള ബാരിക്കേഡുകള്‍ തകര്‍ന്നു പോകുന്നതും ദൃശ്യങ്ങളില്‍ കാണാം. ഉത്തർപ്രദേശിലെ ഹത്രാസിൽ ഭോലേ ബാബ എന്നറിയപ്പെടുന്ന നാരായൺ സാക്കർ […]

Continue Reading

റെയില്‍വേ അപകടങ്ങള്‍ നടത്താനുള്ള ശ്രമങ്ങള്‍ തടയുന്നത്തിന്‍റെ പഴയ വീഡിയോകള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നു…

ഓടിഷയില്‍ നടന്ന റെയില്‍വേ ദുരന്തം ഇന്ത്യയിലെ ചരിത്രത്തിലെ ഏറ്റവും വലിയ റെയില്‍വേ ദുരന്തങ്ങളില്‍ ഒന്നായി മാറിയിരിക്കുകയാണ്. ഈ സംഭവത്തിന്‍റെ അന്വേഷണം നടന്നുകൊണ്ടിരിക്കുന്നത്തിനിടെ ചിലര്‍ ഈ അപകടം ഒരു ഗുഢാലോചനയുടെ ഭാഗമായി നടത്തിയ ആസൂത്രിതമായ നീക്കമാണെന്ന് മീഡിയയിലും സമൂഹ മാധ്യമങ്ങളിലും ചര്‍ച്ചയാണ്. കേന്ദ്ര അന്വേഷണ ഏജന്‍സി സി.ബി.ഐ. സംഭവത്തിന്‍റെ അന്വേഷണ ചുമതല ഏറ്റെടുത്ത് അന്വേഷണം ആരംഭിച് കഴിഞ്ഞു.   ഈ സന്ദര്‍ഭത്തില്‍ രണ്ട് വീഡിയോകള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയാണ്. ഈ സംഭവങ്ങള്‍ ഈയിടെ നടന്ന സംഭവങ്ങളാണെന്നും കൂടാതെ ഇതും ഗുഢാലോചനയുടെ […]

Continue Reading

FACT CHECK: ജന്മദിന ആഘോഷം അതിരുകടന്നപ്പോള്‍ ദുരന്തമായി മാറിയ സംഭവം യഥാര്‍ത്ഥമല്ല, ചിത്രീകരിച്ചതാണ്…

വിവാഹം, ജന്മദിനം പോലുള്ളവ ആഘോഷിക്കുന്ന വേളകളിൽ ചെറിയ അശ്രദ്ധയും അതിരു കടന്നതും സഭ്യമല്ലാത്തതുമായ ആഘോഷ രീതികളും ദുരന്തങ്ങളിലേക്ക് ചിലപ്പോൾ നയിക്കാറുണ്ട്. ഇത്തരം ചില സംഭവങ്ങള്‍ മാധ്യമങ്ങളില്‍ വാര്‍ത്തയാകാറുണ്ട്. ഇപ്പോഴിതാ ഒരു ബർത്ത് ഡേ പാർട്ടിയിൽ ആഘോഷങ്ങള്‍ അതിരു കടന്നപ്പോള്‍ സംഭവിച്ച ഒരു ദുരന്തത്തിന്‍റെ വീഡിയോ പ്രചരിക്കുന്നുണ്ട്  പ്രചരണം സിസി ടിവി ദൃശ്യങ്ങളില്‍ കാണുന്നത്: ഏകദേശം വിജനമായ ഒരിടത്ത് സുഹൃത്സംഘം രണ്ട് ബൈക്കുകളിൽ എത്തിച്ചേരുന്നു. ജന്മദിനം ആഘോഷിക്കാൻ തുടങ്ങുമ്പോള്‍ തന്നെ  പിറന്നാള്‍കാരന്‍റെ മുഖം വാങ്ങിക്കൊണ്ടുവന്ന കേക്കിലേക്ക് അമർത്തുകയാണ് അവര്‍ […]

Continue Reading