ചില ഇന്ത്യൻ സംസ്ഥാനങ്ങളിൽനിന്നുള്ള വിദ്യാർത്ഥികൾക്ക് ഓസ്ട്രേലിയ നിരോധനം ഏർപ്പെടുത്തി- പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നത്, സത്യമിങ്ങനെ…

വിദേശ രാജ്യങ്ങളില്‍ ഉപരിപഠനത്തിനായി പോകുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിച്ചു വരുകയാണ്. കുട്ടികളെ വിദേശത്ത് അയക്കുന്ന വ്യാജ ഏജന്‍സികളും അതുപോലെ വ്യാജ രേഖ നിര്‍മ്മാണവും ഈ രംഗത്ത് സജീവമാണ്. ചില ഇന്ത്യൻ സംസ്ഥാനങ്ങളിൽനിന്നുള്ള വിദ്യാർത്ഥികൾക്ക് ഓസ്ട്രേലിയ നിരോധനം ഏർപ്പെടുത്തി എന്നവകാശപ്പെട്ട് ഒരു വാര്‍ത്ത സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പ്രചരണം  വ്യാജ ഡിഗ്രി-വിസ തട്ടിപ്പ്, ബിജെപി ഭരിക്കുന്ന അഞ്ച് ഇന്ത്യന്‍ സംസ്ഥാനങ്ങളെ ബാന്‍ ചെയ്തു. ഉത്തർപ്രദേശ്, ഗുജറാത്ത്, ബിഹാർ, ഹരിയാന, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് […]

Continue Reading

Rapid FC: കോൺഗ്രസ് വന്നാൽ ഗോവധ നിരോധനം നടപ്പിലാക്കും: പ്രചരിക്കുന്നത് പ്രിയങ്ക ഗാന്ധിയുടെ പേരില്‍ വ്യാജ പ്രസ്താവന

ഗോവധ നിരോധനം കാലാകാലങ്ങളായി പല സർക്കാരുകളും ചർച്ച ചെയ്യുന്ന വിഷയമാണ്. ബീഫ് പ്രീമികളുടെ നാടായ കേരളത്തിൽ ഈ വിഷയത്തിന് വോട്ട് ബാങ്കിനെ പോലും സ്വാധീനിക്കാൻ കഴിവുണ്ട്. കേരളത്തിൽ ഗോവധ നിരോധനം നടപ്പിലാക്കുമെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞതായി ഒരു വാർത്ത പ്രചരിക്കുന്നുണ്ട്  പ്രചരണം  കോൺഗ്രസ് അധികാരത്തിൽ വന്നാൽ കേരളത്തിൽ ഗോവധ നിരോധനം നടപ്പിലാക്കുമെന്ന് പ്രിയങ്കാ ഗാന്ധി പ്രസ്താവന നടത്തിയതായിട്ടാണ് പ്രചരണം നടക്കുന്നത്.  FB post archived link ഇതേ പ്രചരണം 2021ലും നടന്നിരുന്നു. അന്ന് ഞങ്ങൾ പ്രസ്താവനയുടെ മുകളിൽ […]

Continue Reading

FACT CHECK: കെ സുരേന്ദ്രന്‍റെ പേരിൽ വ്യാജ പ്രസ്താവനയാണ് മനോരമ ഓൺലൈന്‍റെ വ്യാജ സ്ക്രീൻ ഷോട്ടിൽ പ്രചരിക്കുന്നത്…

പ്രചരണം ബീഫ് നിരോധനം ബിജെപിയുടെ പ്രധാന വാഗ്ദാനമാണ് എന്നാൽ കേരളം പോലെ ബീഫ് പ്രേമികൾ ധാരാളമുള്ള സംസ്ഥാനത്ത് അവർ വളരെ മൃദുസമീപനമാണ് ഇക്കാര്യത്തിൽ സ്വീകരിച്ചിരിക്കുന്നത്. ബീഫ് നിരോധനം ഏർപ്പെടുത്തില്ല എന്ന് തന്നെയാണ് ബിജെപിയുടെ  കേരളത്തിലെ നിലപാട്. ബീഫ് നോരോധനവുമായി ബന്ധപ്പെട്ട് ഇക്കഴിഞ്ഞ ദിവസം മുതൽ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ഒരു പോസ്റ്റാണ് ഇവിടെ നൽകിയിട്ടുള്ളത്.  ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്‍റെ ചിത്രവുമായി മനോരമ ഓൺലൈൻ പതിപ്പിന്‍റെ സ്ക്രീൻ ഷോട്ടിൽ പ്രചരിക്കുന്ന വാർത്ത ഇതാണ്: ബിജെപി ജയിക്കുന്ന […]

Continue Reading

FACT CHECK: റിപ്പോര്‍ട്ടര്‍ ഓണ്‍ലൈന്‍ പതിപ്പിന്‍റെ വ്യാജ സ്ക്രീന്‍ ഷോട്ടില്‍ പ്രചരിക്കുന്നത് കെ സുരേന്ദ്രന്‍റെ പേരില്‍ വ്യാജ പ്രസ്താവനയാണ്…

പ്രചരണം  നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ രാഷ്ട്രീയ നേതാക്കളുടെ അഭിപ്രായങ്ങളായും പ്രസ്താവനകളായും പല വാര്‍ത്തകളും സാമൂഹ്യ മാധ്യമങ്ങളില്‍ പരക്കെ പ്രചരിക്കുന്നുണ്ട്.  ഇത്തരത്തില്‍  ബിജെപിയുടെ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെ കുറിച്ച് പ്രചരിക്കുന്ന ഒരു വാർത്ത ഞങ്ങൾക്ക് ലഭിച്ചിരുന്നു. ഇതിനുമുമ്പും കെ സുരേന്ദ്രന്‍റെ പ്രസ്താവന എന്ന പേരിലും മറ്റും പ്രചരിച്ച ചില പോസ്റ്റുകളുടെ മുകളിൽ ഞങ്ങൾ വസ്തുത അന്വേഷണം നടത്തിയിട്ടുണ്ട്.   പ്രചരണം ഇങ്ങനെ:  റിപ്പോർട്ടർ ചാനല്‍ ഓണ്‍ ലൈന്‍ പതിപ്പിന്‍റെ  ഒരു  സ്ക്രീൻഷോട്ട് എന്ന രൂപത്തിലാണ് വാർത്ത പ്രചരിക്കുന്നത്. സ്ക്രീൻ ഷോട്ടിൽ എഴുതിയിരിക്കുന്നത് ഇങ്ങനെ: […]

Continue Reading