വീഡിയോ താലിബാനികളുടേതല്ല… പാകിസ്ഥാനിലെ കറാച്ചിയില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ കള്ളക്കടത്ത് വസ്തുക്കള്‍ നശിപ്പിക്കുന്നതിന്‍റെതാണ്…

താലിബാനികള്‍ മൊബൈൽ ഫോണുകൾ നശിപ്പിക്കുന്നുവെന്ന് അവകാശപ്പെടുന്ന ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട് പ്രചരണം  ആയിരക്കണക്കിന് മൊബൈല്‍ ഫോണുകള്‍ നിലത്ത് നിരത്തിയിട്ട ശേഷം ചവിട്ടി നശിപ്പിക്കുന്ന വീഡിയോ ആണ് പ്രചരിക്കുന്നത്. പട്ടാള യൂണിഫോം പോലുള്ള വേഷം ധരിച്ച രണ്ടുമൂന്ന് ഉദ്യോഗസ്ഥരാണ് ഇത് ചെയ്യുന്നത്. ഇവര്‍ താലിബാനികള്‍ ആണെന്നും മൊബൈല്‍ ഫോണ്‍ അവിടെ നിരോധിച്ചുവെന്നും വാദിച്ച് വീഡിയോക്ക് നല്‍കിയിരിക്കുന്ന അടിക്കുറിപ്പ് ഇങ്ങനെയാണ്: മൊബൈൽ നിരോധിച്ച് അഫ്ഗാൻ വിസ്മയം!!! archived link FB post ഞങ്ങളുടെ അന്വേഷണത്തില്‍ ഈ ആരോപണങ്ങൾ […]

Continue Reading

FACT CHECK: വീഡിയോ ദൃശ്യങ്ങളില്‍ അമേരിക്കന്‍ സൈന്യം പിന്‍വാങ്ങിയതിനെ തുടര്‍ന്ന് അഫ്‌ഗാനിസ്ഥാനില്‍ നിന്നും പാകിസ്ഥാനിലേയ്ക്ക് ഓടി രക്ഷപ്പെടുന്നവരല്ല, സത്യം അറിയൂ…

അഫ്ഗാനിസ്ഥാനിൽ താലിബാൻ പൂര്‍ണ്ണ ആധിപത്യം ഉറപ്പിച്ചതിനെതുടർന്ന് അമേരിക്കൻ സൈനികര്‍ ഏകദേശം പൂർണമായും അവിടെനിന്ന് പിന്മാറിയതായി വാർത്തകൾ വരുന്നുണ്ട്. അവസാന സൈനികനും കഴിഞ്ഞദിവസം പിൻമാറിയ ചിത്രം വളരെ വൈറലായിരുന്നു. പ്രചരണം   ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. ആയിരക്കണക്കിന് ആളുകൾ റോഡിലൂടെ അവരുടെ സാധനങ്ങളും കയ്യിൽ പിടിച്ച് ഉച്ചത്തില്‍ ആരവങ്ങള്‍ മുഴക്കിക്കൊണ്ട് ഓടിപ്പോകുന്ന ദൃശ്യങ്ങളാണ് ഈ വീഡിയോയിൽ കാണുന്നത്. ജനങ്ങളുടെ ഈ ഓട്ടം ചിലർ അവരുടെ മൊബൈൽ ക്യാമറയിൽ ചിത്രീകരിക്കുന്നതും കാണാം. വീഡിയോയുടെ ഒപ്പം നൽകിയിരിക്കുന്ന വിവരണം ഇങ്ങനെയാണ്: […]

Continue Reading

FACT CHECK: പാകിസ്ഥാനില്‍ വേദി തകര്‍ന്നു വീഴുന്ന പഴയ വീഡിയോ തെറ്റായ വിവരണത്തോടെ പ്രചരിപ്പിക്കുന്നു…

പ്രചരണം  ഇന്നലെ മുതൽ സാമൂഹ്യ മാധ്യമങ്ങളിൽ ഒരു വീഡിയോ വൈറലാകുന്നുണ്ട്. വീഡിയോയിൽ ഇസ്ലാം മതചിഹ്നങ്ങൾ ധരിച്ച ഏതാനും ആളുകൾ ഒരു ഒരു വേദിയിൽ ഇരിക്കുന്നതായി കാണാം.  പ്രാസംഗികൻ തമിഴ് ഭാഷയിലാണ് പ്രസംഗിക്കുന്നത്. അദ്ദേഹം രണ്ടു വാചകങ്ങൾ പറഞ്ഞു കഴിഞ്ഞപ്പോഴേക്കും വേദി തകര്‍ന്നുവീണു.  സ്റ്റേജിൽ ഉള്ള എല്ലാവരും വീഴുകയും ചെയ്തു. വീഡിയോയുടെ ഒപ്പമുള്ള വിവരണം ഇങ്ങനെയാണ്: ഇസ്രായേലിലെ ജൂതന്മാരെ പാകിസ്ഥാൻ മുസ്ലിംകൾ കൊല്ലണം എന്ന് പ്രവാചകൻ പറഞ്ഞിട്ടുണ്ട്…. അങ്ങനെ പറഞ്ഞിട്ടില്ലെങ്കിൽ ഈ പന്തൽ എന്റെ തലക്ക് വീണൊട്ടെ…. 😂 […]

Continue Reading