പോലീസുകാരനെ കൈയ്യേറ്റം ചെയ്യുന്ന ദൃശ്യങ്ങള്‍ ഗുജറാത്തില്‍ നിന്നുള്ളതല്ല, സത്യമിങ്ങനെ…

ഗുജറാത്തില്‍ ദളിത്‌ വിഭാഗത്തില്‍ നിന്നുള്ള പോലിസുകാരനെ കൈയ്യേറ്റം ചെയ്യുന്നു എന്നവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.  പ്രചരണം  യുണിഫോം ധരിച്ച പോലീസുകാരനെ ഏതാനും പേര്‍ തടഞ്ഞുവച്ച് പേരും ഐഡി കാര്‍ഡും ചോദിക്കുന്നതും ബലം പ്രയോഗിച്ച് കൈയ്യില്‍ പിടിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ദളിത്‌ വിഭാഗത്തില്‍ പെട്ടതായതിനാല്‍ പോലീസുകാരനെ കൈയ്യേറ്റം ചെയ്യുന്നു എന്ന് സൂചിപ്പിച്ച് വീഡിയോയുടെ മുകളിലൂടെയുള്ള എഴുത്ത് ഇങ്ങനെ:   “ഇന്ത്യയുടെ ഇന്നത്തെ അവസ്ഥ ഗുജറാത്തിലെ ഒരു പോലീസ് ഉദ്യോഗസ്ഥനാണ് താഴ്ന്ന ജാതി ആയിപ്പോയി പാവം” FB post archived link […]

Continue Reading

ലഹരിമരുന്ന് വിതരണത്തിന് വൈദികന്‍ അറസ്റ്റില്‍..? പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നത്…

യുവാക്കള്‍ക്കും കൌമാരക്കാര്‍ക്കുമിടയില്‍ ലഹരി ഉപയോഗം കൂടി വരുന്നതിനെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ കേരളത്തെ ഒന്നടങ്കം ആശങ്കപ്പെത്തുന്നതാണ്. ഇതിനിടയില്‍ ലഹരി വില്‍പ്പനയുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന പല സംഭവങ്ങളും ഈ ആശങ്ക വര്‍ദ്ധിപ്പിക്കുന്നു. മയക്കുമരുന്ന് കടത്ത് കേസില്‍ കൊച്ചിയില്‍ പള്ളി വികാരി അറസ്റ്റിലായെന്ന് ആരോപിച്ച് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.  പ്രചരണം  രണ്ടു യുവാക്കളെയും പിന്നാലെ ഒരു വൈദികനും പൊതുജന മധ്യത്തില്‍ പോലിസ് പിടികൂടി കൊണ്ടുപോകുന്ന ദൃശ്യങ്ങളാണ്‌ വീഡിയോയിലുള്ളത്. മയക്കുമരുന്ന് കേസില്‍ വൈദികനെ പിടികൂടിയ ദൃശ്യങ്ങളാണിത് എന്ന് സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: […]

Continue Reading

ഡല്‍ഹിയില്‍ പോലീസിനു നേരെ അക്രമം എന്ന് പ്രചരിപ്പിക്കുന്ന വീഡിയോ അസ്സമിലേത്… സത്യമറിയൂ…

ഡല്‍ഹിയില്‍ ബിജെപി മന്ത്രിസംഭ അധികാരത്തില്‍ വന്നിട്ട് ഏകദേശം ഒരു മാസം പിന്നിടുന്നു. കേന്ദ്ര ഭരണത്തിലുള്ള ബിജെപി സര്‍ക്കാരിന്‍റെ പിന്തുണ ഉള്ളതിനാല്‍ ഡല്‍ഹി ബിജെപി അനുഭാവികള്‍ അക്രമം അഴിച്ചു വിടുന്നു എന്നാരോപിച്ച് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.  പ്രചരണം   ആയുധധാരിയായ പോലിസ് ഉദ്യോഗസ്ഥനെ ഒരു സംഘം അക്രമികള്‍ ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. ഇത് ഡല്‍ഹിയില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷമുള്ള ദൃശ്യങ്ങളാണ് എന്നാരോപിച്ച് ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ: “താലിബാൻ ഭരണത്തേക്കാൾ നല്ല ഭരണമാണല്ലോ ദില്ലിയിൽ ബിജെപി ഭരണം….” […]

Continue Reading

തണ്ണിമത്തനില്‍ മായം ചേര്‍ക്കുന്നത് കൈയ്യോടെ പിടികൂടിയ ദൃശ്യങ്ങള്‍- വീഡിയോ സ്ക്രിപ്റ്റഡ് ആണ്…

ചൂടു കാലാവസ്ഥ മൂലം വെന്തുരുകുകയാണ് നാട്. കനത്ത ചൂടിനെ പ്രതിരോധിക്കാന്‍ ഏറ്റവും നല്ല ഫലവര്‍ഗമാണ് തണ്ണിമത്തന്‍. അധികം വില നല്‍കേണ്ടതില്ലാതതിനാല്‍ ഏറ്റവും കൂടുതല്‍ ജനപ്രിയതയും ഇതിനാണ്. തണ്ണിമത്തനില്‍ നിരതിനായും മധുരത്തിനായും കെമിക്കലുകള്‍ ചേര്‍ക്കുന്ന ദൃശ്യങ്ങള്‍ എന്നാരോപിച്ച് ഒരു വീഡിയോ പ്രചരിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടു. പ്രചരണം  സിറിഞ്ചുകളും കെമിക്കല്‍ ബോട്ടിലുകലുമായി തണ്ണിമത്തനില്‍ ചുവപ്പ് നിറം കുതിവേയ്ക്കുന്ന ഒരാളെ കൈയ്യോടെ പിടികൂടി ചോദ്യം ചെയ്യുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. വീഡിയോയുടെ ഒപ്പം തണ്ണിമത്തന്‍ വാങ്ങി ഉപയോഗിക്കുന്നവര്‍ക്കുള്ള മുന്നറിയിപ്പായി നല്‍കിയിരിക്കുന്ന വാചകങ്ങള്‍ ഇങ്ങനെ: […]

Continue Reading