വാളയാറില്‍ ആള്‍ക്കൂട്ട കൊലപാതകം നടത്തിയ പ്രതികള്‍ മുസ്ലിം സമുദായക്കാര്‍…? സത്യമറിയൂ…

ബംഗ്ലാദേശി പൌരനാണ് എന്നാരോപിച്ച് പാലക്കാട് വാളയാറില്‍ അന്യ സംസ്ഥാനക്കാരനായ യുവാവിനെ ആള്‍ക്കൂട്ടം മര്‍ദിച്ച് കൊലപ്പെടുത്തുകയുണ്ടായി. പ്രതികളെ പോലിസ് പിടികൂടിയിരുന്നു. ഈ സംഭവവുമായി ബന്ധപ്പെടുത്തി ഒരു പത്രവാര്‍ത്തയുടെ ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.  പ്രചരണം  സംഭവത്തിന് പിന്നില്‍ ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്ന ആരോപണം ഉയര്‍ന്നതിന് പിന്നാലെയാണ് ഒരുകൂട്ടം മുസ്‍ലിം യുവാക്കള്‍ ആള്‍ക്കൂട്ട കൊലപാതകത്തിലെ പ്രതികളാണെന്ന തരത്തില്‍ പത്രവാര്‍ത്തയുടെ ചിത്രം പ്രചരിക്കുന്നത്. ഇത് സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “സങ്കികൾ ആണെന്ന് പ്രചരിപ്പിച്ചു കോൾമയിർ കൊണ്ട സുഡുക്കൾ അറസ്റ്റിൽ ആയത് മുഴുവൻ സുഡുക്കൾ ആണല്ലോ […]

Continue Reading