ഇന്ത്യ ഉറി ഡാം തുറന്നപ്പോള്‍ പാകിസ്ഥാനിലുണ്ടായ പ്രളയം എന്ന് പ്രചരിപ്പിക്കുന്ന വീഡിയോ പഴയത്, സത്യമിങ്ങനെ…

പഹല്‍ഗാം തീവ്രവാദ ആക്രമണത്തിന് പിന്നാലെ ഇന്ത്യ മുന്നറിയിപ്പ് നല്‍കാതെ ഉറി ഡാം തുറന്നതോടെ പാക്കിസ്ഥാനില്‍ പല പ്രദേശങ്ങളിലും വെള്ളം കയറിയതായി .  ഈ പശ്ചാത്തലത്തില്‍ പ്രളയ ദുരിതത്തിന്‍റെ ഒരു വീഡിയോ വൈരലായിട്ടുണ്ട്.  പ്രചരണം  റോഡിലേയ്ക്ക് കുത്തിയൊലിച്ച് പ്രളയ ജലം വരുന്നതും  ആളുകള്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതും കാറുകള്‍ പോലും ഒഴുകി നീങ്ങുന്നതും ദൃശ്യങ്ങളില്‍ കാണാം. ഉറി ഡാം തുറന്ന് ഇന്ത്യ പാകിസ്ഥാനിലേയ്ക്ക് പ്രളയം വരുത്തിയപ്പോഴുള്ള ദൃശ്യങ്ങളാണിത് എന്ന് സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “പച്ചകൾക്ക് ചെയ്ഞ്ചു വേണമത്രേ  ഇന്നാ പിടിച്ചോ […]

Continue Reading

പ്രളയത്തിന്‍റെ മുന്‍കാല ചിത്രങ്ങള്‍ നിലവില്‍ ക്യൂബയിലെ വെള്ളപ്പൊക്കവുമായി ബന്ധപ്പെടുത്തി പ്രചരിപ്പിക്കുന്നു…

കഴിഞ്ഞ ഒരാഴ്ചയായി, കിഴക്കൻ ക്യൂബയിൽ അനുഭവപ്പെട്ട കനത്ത മഴ വെള്ളപ്പൊക്കത്തിനും നാശനഷ്ടങ്ങൾക്കും കാരണമായി. മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നതനുസരിച്ച്, ഒരാൾ മരിക്കുകയും 11,000-ത്തിലധികം ആളുകളെ ഒഴിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഗ്രാൻമ പ്രവിശ്യയിൽ 10,000-ത്തിലധികം വീടുകളെ പ്രളയം  ബാധിച്ചു. ലാസ് ടുനാസ്, സാന്‍റിയാഗോ ഡി ക്യൂബ, കാമാഗ്യൂ എന്നിവയാണ് മറ്റ് പ്രവിശ്യകൾ.  ക്യൂബ നിലവിൽ അഭിമുഖീകരിക്കുന്ന വെള്ളപ്പൊക്കത്തിന്‍റെത് എന്ന് അവകാശപ്പെട്ട് പലരും പ്രളയത്തിന്‍റെ ചില ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെക്കുന്നുണ്ട്. അത്തരത്തിലൊന്ന് ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു.  പ്രചരണം  കേരള മുഖ്യമന്ത്രി പിണറായി വിജയൻ […]

Continue Reading

ഈ ചിത്രങ്ങള്‍ക്ക് ക്യൂബ നിലവില്‍ അഭിമുഖീകരിക്കുന്ന പ്രളയവുമായി യാതൊരു ബന്ധവുമില്ല

രണ്ട് ദിവസമായി പെയ്ത കനത്ത മഴയെ തുടര്‍ന്ന് ക്യൂബയില്‍ വെള്ളപ്പൊക്കം രൂക്ഷമായി തുടരുകയാണെന്ന് മാധ്യമ വാർത്തകൾ വരുന്നുണ്ട്. പ്രളയം ബാധിച്ച മധ്യകിഴക്കന്‍ മേഖലയില്‍ നിന്ന് ഏഴായിരത്തോളം പേരെ ഇതിനോടകം ഒഴിപ്പിച്ചതായി റിപ്പോര്‍ട്ടുകൾ അറിയിക്കുന്നു. അറുപത്തിലധികം വീടുകള്‍ പൂര്‍ണമായും പതിനായിരത്തോളം വീടുകള്‍ ഭാഗീകമായും തകര്‍ന്നതായാണ് റിപ്പോർട്ടുകൾ. ക്യൂബയിലെ വെള്ളപ്പൊക്കത്തിന്റെ ചിത്രങ്ങൾ പലരും സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ചു തുടങ്ങിയിട്ടുണ്ട്.  പ്രചരണം  ക്യൂബയിലെ വെള്ളപ്പൊക്കത്തിന്‍റെ സ്ഥിതി വിവരിച്ചു കൊണ്ട് അവിടുത്തെത് എന്നവകാശപ്പെടുന്ന ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പോസ്റ്റുകള്‍ പ്രചരിപ്പിക്കുന്നത്. പല മാധ്യമങ്ങളും വെള്ളപ്പൊക്കത്തിന് […]

Continue Reading

പ്രളയ ദുരിതത്തിന്‍റെ ഈ ചിത്രങ്ങള്‍ ഗുജറാത്തില്‍ നിന്നുള്ളതല്ല, സത്യമറിയൂ…

ഗുജറാത്തിലെ പല ജില്ലകളിലും പ്രളയം നിയന്ത്രണാതീതമായി തുടരുകയാണ്. ഇതുവരെ 83 ജീവനുകൾ കനത്ത മഴയും ഇടിമിന്നലും മൂലം നഷ്ടപ്പെട്ടു എന്നാണ് വാർത്തകൾ വരുന്നത്. ഗുജറാത്തിലെ പ്രളയത്തിന്‍റെ ചിത്രങ്ങൾ എന്ന പേരിൽ സാമൂഹ്യമാധ്യമങ്ങളില്‍ ചിത്രങ്ങൾ പ്രചരിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയിൽ പെട്ടു.   പ്രചരണം ഗുജറാത്ത് സംസ്ഥാനം സംസ്ഥാനം ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്ന വെള്ളപ്പൊക്കത്തിന്‍റെ പേരിൽ അഞ്ചു ചിത്രങ്ങളാണ് പോസ്റ്റില്‍ നൽകിയിട്ടുള്ളത് ഗുജറാത്തിലെതാണ് എന്ന് വാദിച്ച് ചിത്രങ്ങൾക്ക് നൽകിയിട്ടുള്ള അടിക്കുറിപ്പ് ഇങ്ങനെയാണ്: “മണി ആശാൻ   ഡാമുകൾ തുറന്ന് വിട്ടു, ഗുജറാത്തിൽ വൻ […]

Continue Reading

ഈ ചിത്രം കേരളത്തിലെ വെള്ളപ്പൊക്കവുമായി ബന്ധപ്പെട്ടതല്ല…

 തുടർച്ചയായി രണ്ടോ മൂന്നോ ദിവസം മഴ തുടർന്നാൽ തന്നെ കേരളത്തിൽ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെടുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്.  മഴ ശക്തി പ്രാപിക്കുമ്പോൾ മുതൽ പലയിടങ്ങളിൽ നിന്നുള്ള വെള്ളക്കെട്ടിന്‍റെ വാർത്തകളും ചിത്രങ്ങളും വീഡിയോകളും സാമൂഹ്യമാധ്യമങ്ങളിൽ വൈറലാകാറുണ്ട്. പ്രളയം ജനജീവിതം സ്തംഭനത്തിലാക്കിയപ്പോഴുള്ള ഒരു ചിത്രം കേരളത്തിലേത് എന്നവകാശപ്പെട്ട് ഇപ്പോൾ പ്രചരിപ്പിക്കുന്നുണ്ട്.  പ്രചരണം  കേരളത്തിലെ വെള്ളക്കെട്ട് പരിഹരിക്കാൻ നെതർലാൻഡ് മാതൃക സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മുമ്പ് അഭിപ്രായപ്പെട്ടിരുന്നു. ഇതിനെ പരിഹസിച്ചു കൊണ്ടാണ് പോസ്റ്റിലെ ചിത്രം നല്‍കിയിരിക്കുന്നത്. വെള്ളക്കെട്ട് രൂപപ്പെട്ടപ്പോൾ ഒരാൾ […]

Continue Reading

മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള പ്രളയ ദൃശ്യങ്ങള്‍ ആസ്സാമിലേത് എന്ന പേരില്‍ പ്രചരിപ്പിക്കുന്നു…

ആസാമില്‍ കനത്ത നാശം വിതച്ച് മഴ തുടരുകയാണ്. അരലക്ഷത്തിലധികം ആളുകളെ ഇതുവരെ പ്രളയം നേരിട്ടു ബാധിച്ചതായാണ് റിപ്പോർട്ടുകൾ വരുന്നത്. ആസ്സാമിലെ പ്രളയത്തിന്‍റെത്  എന്ന് വാദിച്ച് നിരവധി വീഡിയോകളും ചിത്രങ്ങളും സാമൂഹ്യമാധ്യമങ്ങൾ പ്രചരിക്കുന്നുണ്ട്.   പ്രചരണം പ്രളയജലം കുതിച്ചൊഴുകി വരുന്നതിനിടയിൽ നാട്ടുകാർ രക്ഷാപ്രവർത്തനങ്ങൾ നടത്തുന്ന ദൃശ്യങ്ങളാണ് തുടക്കത്തില്‍ കാണാന്‍ സാധിക്കുന്നത്. ദൃശ്യങ്ങള്‍ ഇപ്പോൾ ആസ്സാമില്‍ ബാധിച്ചിരിക്കുന്ന പ്രളയത്തിന്‍റെതാണ് എന്ന് സൂചിപ്പിച്ച് പോസ്റ്റിന് നൽകിയിരിക്കുന്ന അടിക്കുറിപ്പ് ഇങ്ങനെ: “അസമിലെ പ്രളയത്തിലെ അതിഭീകര ദൃശ്യങ്ങൾ. വേറൊന്നും കൊണ്ടല്ല ഇതിവിടെ പോസ്റ്റുന്നത്. കേരളാ മുഖ്യമന്ത്രി […]

Continue Reading

FACT CHECK: കെടുകാര്യസ്ഥതയുടെ പ്രതീകമായി നല്‍കിയിരിക്കുന്ന ഈ ചിത്രങ്ങള്‍ ഏറെ പഴയതാണ്… സത്യമറിയൂ…

അറബിക്കടലിൽ രൂപം കൊണ്ട ചക്രവാതചുഴിയുടെ ഫലമായി കേരളത്തിൽ വീണ്ടും മഴക്കെടുതികൾ രൂക്ഷമാവുകയാണ്. മഴക്കെടുതി കളുടെ ചിത്രങ്ങളും വാര്‍ത്തകളും വീണ്ടും സാമൂഹ്യ മാധ്യമങ്ങളിൽ സജീവമാവുകയാണ്.  പഴയ രണ്ടു ചിത്രങ്ങൾ വെള്ളപ്പൊക്കവുമായി ബന്ധപ്പെട്ട് ഇപ്പോൾ പ്രചരിപ്പിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയിൽപെട്ടു.  പ്രചരണം  പോസ്റ്റില്‍ രണ്ടു ചിത്രങ്ങളാണ് പ്രചരിക്കുന്നത്. ജലവിഭവ വകുപ്പ് ഓഫീസ് പകുതിയോളം വെള്ളത്തിൽ മുങ്ങി കിടക്കുന്ന ഒരു ചിത്രവും കൃഷിവകുപ്പിന്‍റെ ഒരു ജീപ്പ് വള്ളിച്ചെടികൾ പടർന്നു കയറി ഉപയോഗശൂന്യമായി കിടക്കുന്ന മറ്റൊരു ചിത്രവുമാണ് പ്രചരിക്കുന്നത്.  ജലവിഭവ വകുപ്പ് ഓഫീസ് വെള്ളത്തിൽ […]

Continue Reading

FACT CHECK:മിന്നല്‍ പ്രളയത്തിന് ശേഷം പാലായിലെ ബിഷപ്പ് ഹൌസ് വൃത്തിയാക്കുന്നു എന്ന് പ്രചരിപ്പിക്കുന്ന ചിത്രത്തിന്‍റെ സത്യമിതാണ്…

കഴിഞ്ഞ രണ്ട് ദിവസം കേരളത്തിൽ പെയ്ത കനത്ത മഴ കോട്ടയം ഇടുക്കി ഇടുക്കി ജില്ലകളിലെ ചില ഭാഗങ്ങളിൽ കനത്ത നാശനഷ്ടം ഉണ്ടാക്കുകയും ഇതുവരെ 26 പേരുടെ ജീവന്‍ നഷ്ടപ്പെടാന്‍ ഇടയാക്കുകയും ചെയ്ത വാര്‍ത്ത നാമെല്ലാം മാധ്യമങ്ങളിലൂടെയും സാമൂഹ്യ മാധ്യമങ്ങളിലൂടെയും അറിഞ്ഞിരുന്നു.   പ്രചരണം  വെള്ളപ്പൊക്കവുമായി ബന്ധപ്പെട്ട നിരവധി വീഡിയോകളും ചിത്രങ്ങളും വാർത്തകളും സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ‘കേരളത്തിൽ ലഹരി ജിഹാദുണ്ട്’ എന്ന പ്രസ്താവനയിലൂടെ വിവാദത്തിലായ  പാലയിലെ ബിഷപ്പുമായി ബന്ധപ്പെട്ട ഒരു പ്രചരണം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറല്‍ ആകുന്നുണ്ട്. പാലാ […]

Continue Reading