പ്രധാനമന്ത്രി പേനയും പേപ്പറുമായി എഴുതുന്നതുപോലെ അഭിനയിക്കുന്നു: ദൃശ്യങ്ങളുടെ സത്യമറിയൂ…

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച ചില ഹാസ്യാത്മക പ്രചരണങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ നമ്മൾ ഇടയ്ക്കിടെ കാണാറുണ്ട്.  ഇപ്പോൾ അദ്ദേഹത്തിന് എഴുതാനും അറിയില്ല എന്ന് വ്യക്തമാക്കി ഒരു വീഡിയോ പ്രചരിച്ചു തുടങ്ങിയിട്ടുണ്ട് പ്രധാനമന്ത്രി പേപ്പറിൽ എന്തോ എഴുതുന്നതായി ഭാവിക്കുക മാത്രമാണ് ചെയ്യുന്നത് എന്ന്  വാദിക്കുന്ന വീഡിയോ ആണ് പ്രചരിപ്പിക്കുന്നത്.   വീഡിയോ ദൃശ്യങ്ങളിൽ  പേന പിടിച്ചിരിക്കുന്ന എടുത്ത് കാണിച്ചുകൊണ്ട് പേപ്പറിൽ പേന മുട്ടുന്നില്ല എന്നും ക്യാമറയ്ക്ക് മുന്നിൽ അഭിനയിക്കുകയാണ് എന്നും വാദിച്ച് നൽകിയിരിക്കുന്ന അടിക്കുറിപ്പ് ഇങ്ങനെയാണ്: “ശാസ്ത്രത്താൽ കഴിയാത്തതായി […]

Continue Reading

FACT CHECK: സോണിയ ഗാന്ധിയുടെ പിന്നിലുള്ള ഷെല്‍ഫിലെ ബുക്കിന്‍റെ പേരും ബൈബിളും യേശുവിന്‍റെ പ്രതിമയും മോര്‍ഫ് ചെയ്ത് ചേര്‍ത്തതാണ്….

പ്രചരണം  സോണിയ ഗാന്ധിയുടെ ഒരു ചിത്രം ഈയിടെ ചില സാമൂഹ്യ മാധ്യമ പ്ലാറ്റ്ഫോമുകളില്‍ പ്രചരിച്ചു തുടങ്ങിയുട്ടുണ്ട്. ഒരു ബുക്ക്‌ ഷെല്‍ഫിനരികില്‍ സോണിയ ഗാന്ധി സംസാരിച്ചു കൊണ്ട് നില്‍ക്കുന്നതാണ് ചിത്രം. പിന്നില്‍ അടുക്കി വച്ചിട്ടുള്ള പുസ്തകങ്ങളില്‍ ഒന്നിന്‍റെ പേര് ചുവന്ന വൃത്തത്തില്‍ അടയാളപ്പെടുത്തിയിട്ടുണ്ട്. “How to convert India into Christian Nation” എന്നാണ് ഷെല്‍ഫിലുള്ള ഒരു ബുക്കിന്‍റെ പേര്. അതായത് ബുക്കിന്‍റെ പേര് പരിഭാഷപ്പെടുത്തിയാല്‍  “ഇന്ത്യയെ ക്രിസ്ത്യൻ രാഷ്ട്രമാക്കി മാറ്റുന്നതെങ്ങനെ” എന്നാണ് അര്‍ത്ഥം വരിക. തൊട്ടടുത്ത് ഹോളി […]

Continue Reading