നിലവില്‍ ശബരിമലയില്‍ തീര്‍ത്ഥാടകര്‍ നേരിടുന്ന ദുരിതം എന്ന് പ്രചരിപ്പിക്കുന്ന ചിത്രം പഴയത്, സത്യമിതാണ്…

വൃശ്ചികം ഒന്നിന് മണ്ഡലകാലം ആരംഭിച്ചതോടെ ശബരിമല തീര്‍ഥാടനത്തിനും സമാരംഭമായി. ഭക്തര്‍ നിയന്ത്രണാതീതമായി എത്തിയപ്പോള്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് തിരക്ക് നിയന്ത്രിക്കാനാകാതെ, കാത്തുനിന്ന് തളര്‍ന്ന വയോധികയായ തീര്‍ത്ഥാടകയുടെ ജീവന്‍ നഷ്ടപ്പെടാന്‍ ഇടയായി. തിരക്കുകള്‍ നിയന്ത്രിക്കാന്‍ സംവിധാനങ്ങള്‍ അപര്യാപ്തമാണെന്ന് ചൂണ്ടിക്കാട്ടി പലരും വിമര്‍ശനങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍ ശബരിമലയില്‍ എത്തിയ കുഞ്ഞു മാളികപ്പുറം മാലിന്യ വീപ്പയുടെ അരുകില്‍ കിടന്നുറങ്ങുന്ന ഒരു ചിത്രം പ്രചരിക്കുന്നുണ്ട്. പ്രചരണം  ചുറ്റും മാലിന്യങ്ങള്‍ നിരന്നു കിടക്കുന്ന ഗാര്‍ബേജ് ബാസ്ക്കറ്റിന് സമീപം ചെറിയ പെണ്‍കുട്ടി ഉറങ്ങുന്ന ചിത്രമാണ് കാണുന്നത്. […]

Continue Reading

മലിനജലത്തിൽ ഹോട്ടലിലെ പാത്രങ്ങൾ കഴുകുന്ന ദൃശ്യങ്ങള്‍ കോട്ടയത്തു നിന്നുള്ളതല്ല… സത്യമറിയൂ…

കാലാതീതമായി സമൂഹം എന്നും നേരിടുന്ന വെല്ലുവിളിയാണ് ഭക്ഷ്യസുരക്ഷ. പലപ്പോഴും സാഹചര്യങ്ങള്‍ മൂലം ഹോട്ടല്‍ ഭക്ഷണത്തെ ആശ്രയിക്കാതെ തരമില്ല. ഹോട്ടലുകളിൽ നിന്നും പഴകിയ ഭക്ഷണങ്ങൾ കഴിച്ച് വിഷബാധയേറ്റ വാർത്തകൾ ദിനംപ്രതിയെന്നോണം മാധ്യമങ്ങളിൽ കാണാറുണ്ട്. പക്ഷേ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ പഴകിയ ഭക്ഷണം ഹോട്ടലുകളില്‍ നിന്നും പിടികൂടുന്ന വാർത്തകളും  മാധ്യമങ്ങളിൽ വരാറുണ്ട്. കോട്ടയത്തെ  ഒരു ഹോട്ടലിൽ വൃത്തിഹീനമായ പരിസരങ്ങളിൽ പാത്രങ്ങൾ കഴുകുന്ന ഒരു വീഡിയോ ഇപ്പോൾ പ്രചരിക്കുന്നുണ്ട്.  പ്രചരണം  വൃത്തിഹീനമായ പരിസരത്ത് മലിനജലത്തിൽ ഹോട്ടലിൽ ഭക്ഷണം കഴിച്ച പാത്രങ്ങൾ കഴുകുന്ന […]

Continue Reading