ആയിരക്കണക്കിന് സ്ത്രീകള്‍ ഒരുമിച്ചു കൂടിയതിന്‍റെ ചിത്രം ശൈലജ ടീച്ചറുടെ തെരെഞ്ഞെടുപ്പ് പ്രചരണത്തില്‍ നിന്നുള്ളതല്ല, സത്യമിതാണ്…

വടകര നിയോജക മണ്ഡലത്തിൽ എൽഡിഎഫ്-യുഡിഎഫ് മുന്നണികൾ രണ്ട് സിറ്റിംഗ് എംഎൽഎമാരെയാണ് ലോക്സഭ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളായി പ്രഖ്യാപിച്ചിരിക്കുന്നത്.  യുഡിഎഫിലെ ഷാഫി പറമ്പിലും എൽഡിഎഫിലെ കെ കെ ശൈലജ ടീച്ചറുമാണ് ഇവിടെ മത്സരിക്കുന്നത്. ഇരു പാർട്ടിക്കാരും സജീവ പ്രചരണ വുമായി രംഗത്തുണ്ട്. കെ കെ ശൈലജ ടീച്ചറുടെ പ്രചരണ വേദിയിൽ തടിച്ചുകൂടിയ സ്ത്രീകൾ എന്ന അവകാശവാദവുമായി ഒരു ചിത്രം പ്രചരിക്കുന്നു  പ്രചരണം ചിത്രത്തിൽ ആയിരക്കണക്കിന് സ്ത്രീകൾ വേദിയിൽ ഓഡിയൻസായി ഇരിക്കുന്ന ചിത്രമാണ് പ്രചരിക്കുന്നത്. ശൈലജ ടീച്ചറുടെ തെരഞ്ഞെടുപ്പ് യോഗത്തിന് എത്തിയതാണിവർ […]

Continue Reading

വോട്ട് ചോദിക്കാനെത്തിയ മുകേഷിനെ നാട്ടുകാര്‍ അപമാനിച്ചുവെന്ന 24 ന്യൂസ് സ്ക്രീന്‍ഷോട്ട് വ്യാജം…

എല്‍ഡി‌എഫ്-യു‌ഡി‌എഫ് മുന്നണികള്‍ നിലവിലെ എം‌എല്‍‌എമാരെ ലോക്സഭാ തെരെഞ്ഞെടുപ്പില്‍ ചില മണ്ഡലങ്ങളില്‍ മല്‍സരിപ്പിക്കുന്നുണ്ട്. നിലവില്‍ കൊല്ലം എം‌എല്‍‌എ ആയ സിനിമാതാരം മുകേഷ് ആണ് കൊല്ലം ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി. മുകേഷ് കൊല്ലം ജില്ലയില്‍ പ്രചരണത്തില്‍ സജീവമായിട്ടുണ്ട്. മുകേഷുമായി ബന്ധപ്പെട്ട് ഒരു വ്യാജ പ്രചരണം നടക്കുന്നത് ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടു. പ്രചരണം  പ്രചരണത്തിനിറങ്ങിയ മുകേഷിനെ നാട്ടുകാര്‍ അപമാനിച്ചു എന്നവകാശപ്പെട്ട് വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ട് ആണ് പ്രചരിക്കുന്നത്. “വോട്ട് ചോദിക്കാൻ എത്തിയ കൊല്ലം എംഎൽഎ മുകേഷിന് നേരെ പെൻഷൻ കിട്ടാത്തവരുടെ പ്രതിഷേധം. മുകേഷിന്റെ മുഖത്ത് […]

Continue Reading