എഡിറ്റഡ് വീഡിയോ ഉപയോഗിച്ച് വി‌ഡി സതീശനെതിരെ വ്യാജ പ്രചരണം…

പ്രതിപക്ഷ നേതാവ് വി‌ഡി സതീശന്‍ കേന്ദ്ര സര്‍ക്കാരിനെ അനുകൂലിച്ചു സംസാരിക്കുന്നു എന്ന തരത്തില്‍ ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.  പ്രചരണം  കേന്ദ്ര സർക്കാരിനെതിരെ സമരം ചെയ്യാൻ മൂന്ന് തവണ ആലോചിക്കണമെന്ന് വിഡി സതീശൻ മാധ്യമ പ്രവര്‍ത്തകരോടായി  പറയുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. ഒപ്പം ആർഎസ്എസ് ചടങ്ങിൽ വിളക്ക് കൊളുത്തുന്ന വിഡി സതീശന്‍റെ ചിത്രവും നല്‍കിയിട്ടുണ്ട്. “കേന്ദ്രത്തിനെതിരെ സമരം ചെയ്യാൻ മൂന്ന് തവണ ആലോചിക്കണം… സവർക്കറിന്റെ മുന്നിൽ കുമ്പിടാൻ സെക്കിന്റ് പോലും ചിന്തിക്കേണ്ട” എന്ന വാചകങ്ങള്‍ വീഡിയോയുടെ കുറുകെ […]

Continue Reading

മനോരമയുടെ വ്യാജ ന്യൂസ് കാര്‍ഡില്‍ വി‌ഡി സതീശന്‍റെ പേരില്‍ വ്യാജ പ്രസ്താവന പ്രചരിപ്പിക്കുന്നു…

പ്രതിപക്ഷ നേതാവ് വി‌ഡി സതീശന്‍ പോപ്പുലര്‍ ഫ്രണ്ടിനെ പിന്തുണച്ച് പ്രസ്താവന നടത്തി എന്നാരോപിച്ച് ഒരു ന്യൂസ് കാര്‍ഡ് പ്രചരിക്കുന്നുണ്ട്.  പ്രചരണം  “കേന്ദ്രത്തിൽ അധികാരത്തിലെത്തിയാൽ അന്യായമായി തടങ്കലിലിട്ട പോപ്പുലർ ഫ്രെണ്ട് നേതാക്കന്മാരെ മോചിപ്പിക്കാനുള്ള നടപടികൾ കൈക്കൊള്ളും- വി‌ഡി സതീശന്‍ പ്രതിപക്ഷനേതാവ്” എന്ന വാചകങ്ങള്‍ എഴുതിയ മനോരമ ന്യൂസിന്‍റെ ന്യൂസ് കാര്‍ഡ് ആണ് പ്രചരിക്കുന്നത്. കാർഡിൽ മനോരമ ഓൺലൈൻ എംബ്ലവും  https://www.manoramaonline.com/news എന്ന വെബ്സൈറ്റ് ലിങ്കും നൽകിയിട്ടുണ്ട്. 2024 ഏപ്രിൽ 4 എന്ന തീയതിയാണ് കാർഡിൽ നൽകിയിരിക്കുന്നത്. FB post […]

Continue Reading

ശ്രീരാമനെ കുറിച്ച് വി‌ഡി സതീശന്‍ നടത്തിയ പ്രസ്താവന എന്ന പേരില്‍ വ്യാജ പ്രചരണം…

അയോധ്യ രാമക്ഷേത്ര ഭൂമിയിൽ ഈ വരുന്ന 22 തീയതി നടക്കാനിരിക്കുന്ന പ്രാണ പ്രതിഷ്ഠ ചടങ്ങുകൾക്കായുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. ചടങ്ങിലേക്ക് കോൺഗ്രസ് നേതാക്കൾക്ക് ക്ഷണം കിട്ടിയില്ലെങ്കിലും പാർട്ടിയുടെ പൊതു അഭിപ്രായം എന്ന നിലയിൽ ആരും ചടങ്ങിൽ പങ്കെടുക്കേണ്ടതില്ലെന്ന് തീരുമാനിച്ചതായി കഴിഞ്ഞ ദിവസം വാർത്തകൾ വന്നിരുന്നു. ഇതിനുശേഷം ശ്രീരാമനെ കുറിച്ച് പ്രതിപക്ഷനേതാവ് വി ഡി സതീശൻ നടത്തിയ പരാമർശം എന്ന രീതിയിൽ ഒരു പോസ്റ്റ് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.   പ്രചരണം  “യഥാർത്ഥ രാമൻ സുന്നത്ത് ചെയ്തിരിന്നു! അഞ്ചു നേരം നിസ്കരിക്കുന്നവൻ […]

Continue Reading