മന്ത്രി വി ശിവന്‍കുട്ടിയുടെ പേരില്‍ പ്രചരിക്കുന്നത് വ്യാജ പ്രസ്താവന…

വിദ്യാര്‍ത്ഥികള്‍ സ്കൂളില്‍നിന്ന് വെള്ളിയാഴ്ചകളില്‍ മതപരമായ ചടങ്ങുകള്‍ക്കായി പുറത്തുപോകുന്നത് കര്‍ശനമായി നിരോധിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞുവെന്ന് അവകാശപ്പെട്ട് ഒരു പോസ്റ്റര്‍ പ്രചരിക്കുന്നുണ്ട്. പ്രചരണം  മന്ത്രി വി ശിവന്‍കുട്ടിയുടെ ചിത്രവും ഒപ്പം അദ്ദേഹത്തിന്‍റെ വാക്കുകള്‍ എന്ന തരത്തില്‍ “വിദ്യാർത്ഥികൾ വെള്ളിയാഴ്ച്ചകളിൽ മതപരമായ ചടങ്ങുകൾക്കായി സ്കൂളിന് പുറത്ത് പോകുന്നത് കർശനമായി നിരോധിക്കും” എന്ന വാചകവുമാണ് പ്രചരിക്കുന്ന പോസ്റ്ററില്‍ ഉള്ളത്.  FB post archived link എന്നാല്‍ പ്രചരണം അടിസ്ഥാനരഹിതമാണെന്നും മന്ത്രി ശിവന്‍കുട്ടി ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടില്ലെന്നും അന്വേഷണത്തില്‍ ഞങ്ങള്‍ […]

Continue Reading

അകമ്പടി വാഹനം ആംബുലന്‍സില്‍ ഇടിച്ച് അപകടമുണ്ടായപ്പോള്‍ മന്ത്രി ശിവന്‍കുട്ടി സഞ്ചരിച്ച വാഹനം നിര്‍ത്താതെ യാത്ര തുടര്‍ന്നുവെന്ന വ്യാജ പ്രചരണത്തിന്‍റെ സത്യമറിയൂ…

സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയുടെ വാഹന വ്യൂഹം കടന്നു പോകുമ്പോള്‍ പൈലറ്റ് വാഹനം കൊല്ലം ജില്ലയില്‍ വച്ച് ഒരു ആംബുലന്‍സില്‍ ഇടിച്ച് ആംബുലന്‍സ് മറിയുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പലരും പങ്കുവയ്ക്കുന്നുണ്ട്. മന്ത്രിയെ വിമര്‍ശിച്ചു കൊണ്ടാണ് പ്രചരണങ്ങള്‍ കൂടുതലും നടക്കുന്നത്.  പ്രചരണം  കൊട്ടാരക്കര പുലമണ്‍ ജംഗ്ഷനിലൂടെ മന്ത്രിയുടെ വാഹന വ്യാഹന വ്യൂഹം കടന്നു പോകുമ്പോള്‍ പൈലറ്റ് വാഹനം വലതു ഭാഗത്ത് നിന്നും വരുകയായിരുന്ന ആംബുലന്‍സില്‍ ഇടിക്കുകയും ആംബുലന്‍സ് കീഴ്മേല്‍ മറിഞ്ഞ് റോഡില്‍ കിടക്കുന്നതും ഇതിനിടെ മന്ത്രിയുടെ […]

Continue Reading