നരേന്ദ്ര മോദിയെ കുവൈറ്റില്‍ വരവേറ്റത് ആളില്ലാ വേദിയാണോ…? വ്യാജ പ്രചരണത്തിന്‍റെ യാഥാര്‍ത്ഥ്യമിങ്ങനെ…

കുവൈറ്റ് സ്റ്റേറ്റ് അമീർ ഷെയ്ഖ് മെഷാൽ അൽ-അഹമ്മദ് അൽ-ജാബർ അൽ-സബാഹിൻ്റെ ക്ഷണപ്രകാരം, ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2024 ഡിസംബർ 21-22 തീയതികളിൽ കുവൈറ്റിൽ ഔദ്യോഗിക സന്ദർശനം നടത്തുകയുണ്ടായി. കുവൈറ്റില്‍ മോദിയുടെ പരിപാടിയില്‍ പങ്കെടുക്കാന്‍ ഓഡിയന്‍സ് ഉണ്ടായിരുന്നില്ല എന്നവകാശപ്പെട്ട് ഒരു വീഡിയോ ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചു തുടങ്ങിയിട്ടുണ്ട്.  പ്രചരണം  ഇന്‍ഡോര്‍ സ്റ്റേഡിയത്തിലെ പരിപാടിയില്‍ ഭൂരിഭാഗവും ഒഴിഞ്ഞ ഇരിപ്പിടങ്ങള്‍ കാണാം. സ്റ്റേഡിയത്തിലെ സ്ക്രീനുകളില്‍ നരേന്ദ്ര മോദിയുടെ ചിത്രങ്ങളും കാണാം. മോദിയുടെ കുവൈറ്റിലെ വേദിയില്‍ ആളുണ്ടായിരുന്നില്ല എന്നവകാശപ്പെട്ട് […]

Continue Reading

പിസി ജോര്‍ജ് -ആന്‍റോ ആൻറണി കോലാഹലത്തിന്‍റെ പഴയ വീഡിയോ ഉപയോഗിച്ച് തെറ്റായ പ്രചരണം

വിദ്വേഷ പ്രസംഗം നടത്തിയതിന്‍റെ പേരില്‍ പി സി ജോർജിനെ അറസ്റ്റ് ചെയ്യുകയും പിന്നീട് ജാമ്യത്തിൽ വിടുകയും ചെയ്ത നാടകീയ സംഭവങ്ങള്‍ക്ക് കേരളം ഏതാനും ദിവസങ്ങൾക്കു മുമ്പ് സാക്ഷിയാവുകയുണ്ടായി. പി സി ജോർജ് ഇതിനുശേഷം തെരഞ്ഞെടുപ്പ് പ്രചരണത്തിന് തൃക്കാക്കരയില്‍ എത്തുകയും ചെയ്തിരുന്നു. ഇതിനുശേഷം ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്  പിസി ജോർജിന് സ്വന്തം നാട്ടിൽ കിട്ടിയ സ്വീകരണം എന്ന പേരിൽ ഒരു വീഡിയോ ആണ് പ്രചരിക്കുന്നത്.  സ്റ്റേജിൽ പിസി ജോർജ് സംസാരിക്കുന്നതിനിടെ കോലാഹലവും വാക്കീട്ടവും കൈയ്യാങ്കളിയും  […]

Continue Reading

പാകിസ്ഥാനിലെ ജൂതന്മാരെ നിര്‍മാര്‍ജനം ചെയ്യണമെന്ന് ആഹ്വാനം നടത്തിയപ്പോള്‍ വേദി പൊട്ടി വീണു എന്ന് വ്യാജപ്രചരണം…

“മുഹമ്മദ്‌ നബി തന്‍റെ സ്വപ്നത്തില്‍ വന്ന് പാകിസ്ഥാനിലെ ജൂതന്മാരെ നിര്‍മാര്‍ജനം ചെയ്യാന്‍ നിര്‍ദേശിച്ചു; ഇത് സത്യമല്ലെങ്കില്‍ ഈ വേദി പൊട്ടി പോകും” എന്ന് പറഞ്ഞ മൌലാനയുടെ വേദി തകര്‍ന്ന് വീഴുന്നതിന്‍റെ ദൃശ്യങ്ങള്‍ എന്ന തരത്തില്‍ സമുഹ മാധ്യമങ്ങളില്‍ പ്രചരണം നടക്കുന്നുണ്ട്. തമിഴില്‍ വോയിസ്‌ ഓവര്‍ കൊടുത്ത ഈ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ വീഡിയോയില്‍ നല്‍കിയ വോയിസ്‌ ഓവറില്‍ പറയുന്നത് തെറ്റാണ് എന്ന് കണ്ടെത്തി. എന്താണ് ഈ സംഭവത്തിന്‍റെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook […]

Continue Reading

FACT CHECK: പാകിസ്ഥാനില്‍ വേദി തകര്‍ന്നു വീഴുന്ന പഴയ വീഡിയോ തെറ്റായ വിവരണത്തോടെ പ്രചരിപ്പിക്കുന്നു…

പ്രചരണം  ഇന്നലെ മുതൽ സാമൂഹ്യ മാധ്യമങ്ങളിൽ ഒരു വീഡിയോ വൈറലാകുന്നുണ്ട്. വീഡിയോയിൽ ഇസ്ലാം മതചിഹ്നങ്ങൾ ധരിച്ച ഏതാനും ആളുകൾ ഒരു ഒരു വേദിയിൽ ഇരിക്കുന്നതായി കാണാം.  പ്രാസംഗികൻ തമിഴ് ഭാഷയിലാണ് പ്രസംഗിക്കുന്നത്. അദ്ദേഹം രണ്ടു വാചകങ്ങൾ പറഞ്ഞു കഴിഞ്ഞപ്പോഴേക്കും വേദി തകര്‍ന്നുവീണു.  സ്റ്റേജിൽ ഉള്ള എല്ലാവരും വീഴുകയും ചെയ്തു. വീഡിയോയുടെ ഒപ്പമുള്ള വിവരണം ഇങ്ങനെയാണ്: ഇസ്രായേലിലെ ജൂതന്മാരെ പാകിസ്ഥാൻ മുസ്ലിംകൾ കൊല്ലണം എന്ന് പ്രവാചകൻ പറഞ്ഞിട്ടുണ്ട്…. അങ്ങനെ പറഞ്ഞിട്ടില്ലെങ്കിൽ ഈ പന്തൽ എന്റെ തലക്ക് വീണൊട്ടെ…. 😂 […]

Continue Reading