ശശി തരൂര്‍ കോണ്‍ഗ്രസില്‍ നിന്നും രാജിവച്ചു എന്ന് വ്യാജ പ്രചരണം…

മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവ് ശശി തരൂര്‍ ഇക്കഴിഞ്ഞ ദിവസം X പ്ലാറ്റ്ഫോമില്‍ കുറിപ്പ് പങ്കുവയ്ക്കുകയുണ്ടായി. ഡൽഹിയിൽ നടന്ന ഒരു സ്വകാര്യ പരിപാടിയിലേക്ക് ക്ഷണിച്ചിരുന്നുവെന്നും അവിടെ പ്രധാനമന്ത്രി “വികസനത്തോടുള്ള ഇന്ത്യയുടെ സൃഷ്ടിപരമായ അക്ഷമയും കൊളോണിയൽ അനന്തര വളർച്ചയുടെ ശക്തമായ പ്രേരണയും” എന്നതിനെക്കുറിച്ച് ആഴത്തില്‍ സംസാരിക്കുകയും ഉണ്ടായി എന്നാണ് തരൂര്‍ കുറിച്ചത്. ഇതിനുശേഷം കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നുതന്നെ അദ്ദേഹത്തിന് വിമര്‍ശനങ്ങള്‍ നേരിട്ടു. ഈ പശ്ചാത്തലത്തില്‍ തരൂര്‍ കോണ്‍ഗ്രസില്‍ നിന്നും രാജിവച്ചു എന്നൊരു വാര്‍ത്ത പ്രചരിക്കുന്നുണ്ട്. പ്രചരണം  ശശി തരൂരിന്‍റെ ചിത്രവും […]

Continue Reading

കോണ്‍ഗ്രസ്സിനെ വിമര്‍ശിച്ചുകൊണ്ട് ഡോ. ശശി തരൂര്‍- പ്രചരിക്കുന്നത് വ്യാജ പ്രസ്താവന

തന്‍റെ അഭിപ്രായങ്ങളും നിലപാടുകളും പങ്കുവച്ചുകൊണ്ട് സാമൂഹ്യ മാധ്യമങ്ങളില്‍ സജീവമായ ശശി തരൂര്‍ എം‌പിയെ കുറിച്ചുള്ള വ്യാജ പ്രചരണങ്ങളും സാമൂഹ്യമാധ്യമങ്ങളില്‍ സജീവമാണ്. അദ്ദേഹത്തിന്‍റെ പേരില്‍ ഒരു പ്രസ്താവന ഈയിടെ  പ്രചരിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടു. പ്രചരണം  കോണ്‍ഗ്രസ്സ് പാര്‍ട്ടിയെ വിമര്‍ശിച്ചുകൊണ്ടും സംസ്ഥാന സര്‍ക്കാരിനെ പുകഴ്ത്തി കൊണ്ടും  ഡോ. ശശി തരൂര്‍ നടത്തിയ പ്രസ്താവന എന്നവകാശപ്പെട്ട് പ്രചരിപ്പിക്കുന്നത് ഇങ്ങനെയാണ്: “BJP യെ എതിർക്കാതെ BJP യോടൊപ്പം നിന്നുകൊണ്ട് കേരളത്തിലെ ജനകീയ സർക്കാരിനെതിരെ അനാവശ്യ സമരം നടത്തി അക്രമം അഴിച്ചുവിടുന്ന S കോൺഗ്രസ്സിന്റെരീതിയോട് […]

Continue Reading

ശശി തരൂര്‍ അബ്ദുള്ളക്കുട്ടിയോടൊപ്പം വേദിയിലിരിക്കുന്ന ചിത്രം ഏതെങ്കിലും  രാഷ്ട്രീയ പാര്‍ട്ടിയുടെ പരിപാടിയില്‍ നിന്നുള്ളതല്ല…

സിപിഎം പാർട്ടി 23 മത് സമ്മേളനം കണ്ണൂരിൽ ഏപ്രില്‍ 6 മുതല്‍ 10 വരെ  നടക്കുകയുണ്ടായി. തിരുവനന്തപുരം എംപി  ശശിതരൂരിന് സെമിനാറിൽ പങ്കെടുക്കാൻ പ്രത്യേകം ക്ഷണം ലഭിച്ചിരുന്നു. എന്നാൽ കോൺഗ്രസ് നേതാക്കളുടെ എതിർപ്പ് മൂലം അദ്ദേഹം ക്ഷണം നിരസിച്ചുവെന്ന്  വാർത്തകൾ  വന്നിരുന്നു.  ഇതിനുശേഷം സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ചിത്രമാണ് ഇവിടെ നൽകിയിട്ടുള്ളത്. പ്രചരണം  ഇ ടി മുഹമ്മദ് ബഷീർ എംപി, ബിജെപി ദേശീയ സെക്രട്ടറി അബ്ദുള്ളക്കുട്ടി തുടങ്ങിയവരുമായി ശശി തരൂർ എംപി വേദിയിലിരിക്കുന്ന ഒരു ചിത്രമാണ് പ്രചരിക്കുന്നത്. […]

Continue Reading