എഡിറ്റഡ് വീഡിയോ ഉപയോഗിച്ച് വി‌ഡി സതീശനെതിരെ വ്യാജ പ്രചരണം…

പ്രതിപക്ഷ നേതാവ് വി‌ഡി സതീശന്‍ കേന്ദ്ര സര്‍ക്കാരിനെ അനുകൂലിച്ചു സംസാരിക്കുന്നു എന്ന തരത്തില്‍ ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.  പ്രചരണം  കേന്ദ്ര സർക്കാരിനെതിരെ സമരം ചെയ്യാൻ മൂന്ന് തവണ ആലോചിക്കണമെന്ന് വിഡി സതീശൻ മാധ്യമ പ്രവര്‍ത്തകരോടായി  പറയുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. ഒപ്പം ആർഎസ്എസ് ചടങ്ങിൽ വിളക്ക് കൊളുത്തുന്ന വിഡി സതീശന്‍റെ ചിത്രവും നല്‍കിയിട്ടുണ്ട്. “കേന്ദ്രത്തിനെതിരെ സമരം ചെയ്യാൻ മൂന്ന് തവണ ആലോചിക്കണം… സവർക്കറിന്റെ മുന്നിൽ കുമ്പിടാൻ സെക്കിന്റ് പോലും ചിന്തിക്കേണ്ട” എന്ന വാചകങ്ങള്‍ വീഡിയോയുടെ കുറുകെ […]

Continue Reading

റിപ്പോര്‍ട്ടര്‍ ചാനല്‍ കറസ്പോണ്ടറിനെതിരെ വ്യാജ ന്യൂസ് കാര്‍ഡ് ഉപയോഗിച്ച് വ്യാജ പ്രചരണം

റിപ്പോര്‍ട്ടര്‍ ചാനല്‍ പ്രിന്‍സിപ്പല്‍ കറസ്‌പോണ്ടന്‍റ് ആർ റോഷിപാലിനെ കരുനാഗപ്പള്ളിയില്‍ സി‌പി‌എം പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചുവെന്ന് ആരോപിച്ച് ഒരു ന്യൂസ് കാര്‍ഡ് പ്രചരിക്കുന്നുണ്ട്. പ്രചരണം  പ്രചരിക്കുന്ന പോസ്റ്ററില്‍ “കരുന്നാഗപ്പള്ളിയിലെ സിപിഎം പ്രവര്‍ത്തകരുടെ മര്‍ദ്ദനം റിപ്പോര്‍ട്ടര്‍ ടിവിയുടെ റോഷി പാലിന്റെ ജനനേന്ദ്രിയം തകര്‍ന്നു,ഗുരുതര പരിക്ക്” എന്ന വാചകങ്ങള്‍ക്കൊപ്പം റോഷി പാലിന്‍റെ ചിത്രവും നല്‍കിയിട്ടുണ്ട്. കൂടാതെ  “കിട്ടേണ്ടവരിൽ നിന്ന് തന്നെ കിട്ടുമ്പോൾഒരു ത്രില്ല് വേറെ തന്നെസങ്കടങ്ങളിൽ സന്തോഷിക്കരുത് എന്നാണ്.എന്നാലും ഇത് സന്തോഷിക്കാതിരിക്കാൻ പറ്റുന്നില്ല…ആരെയാണോ ഇവൻ സന്തോഷിപ്പിച്ചത് എങ്കിൽ അവരിൽ നിന്ന് കിട്ടുന്ന അംഗീകാരത്തിൽ […]

Continue Reading

തൃശൂര്‍ സഭാവിശ്വാസികള്‍ തമ്മിലുണ്ടായ കയ്യാങ്കളിയുടെ പഴയ വീഡിയോ  സി‌പി‌എം പ്രവര്‍ത്തകരുടെ പേരില്‍ തെറ്റായി പ്രചരിപ്പിക്കുന്നു…

എറണാകുളത്ത് സി‌പി‌എം അണികള്‍ പരസ്പരം വഴക്കു കൂടുന്ന ദൃശ്യങ്ങള്‍ എന്നവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. പ്രചരണം  സ്ത്രീകള്‍ കൂട്ടം ചേര്‍ന്ന് ഒരാളെ വടി ഉപയോഗിച്ച് തല്ലുകയും വസ്ത്രം വലിച്ച് കീറുകയും വാഹനത്തിന്‍റെ ചില്ല് അടിച്ച് തകര്‍ക്കുന്നതും വീഡിയോയില്‍ കാണാം. എറണാകുളം മഞ്ഞപ്രയില്‍ സി‌പി‌എം ബ്രാഞ്ച് കമ്മറ്റി അംഗങ്ങളായ സ്ത്രീകള്‍ പണം വെട്ടിപ്പ് നടത്തിയതിന് ബ്രാഞ്ച് സെക്രട്ടറിയെ ആക്രമിക്കുന്ന ദൃശ്യങ്ങളാണിത് എന്നാരോപിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “എറണാകുളം മഞ്ഞപ്റയിൽ സിപിഎം* ബ്റാഞ്ച് കമ്മിറ്റി അംഗങ്ങളായ തൊഴിലുറപ്പു സ്ത്റീകളെ പണികൂലി […]

Continue Reading

ദുരിതാശ്വാസ ക്യാമ്പില്‍ നിന്നും അരി കടത്തിയെന്നാരോപിച്ച് 2018  പ്രളയകാലത്തെ, പരുമല നിന്നുള്ള പഴയ ദൃശ്യങ്ങള്‍ വ്യാജ വിവരണത്തോടെ ഇപ്പോള്‍ പ്രചരിപ്പിക്കുന്നു… 

വയനാട്ടിലെ ദുരന്തമുഖത്ത് അവശേഷിക്കുന്നവര്‍ക്ക് ഇനി വേണ്ടത് കൈത്തങ്ങാണ്. ഉറ്റവരും ഉടയവരും ഇതുവരെയുള്ള സമ്പാദ്യങ്ങളും എല്ലാം ഒരൊറ്റ ദിവസം കൊണ്ട് ഇല്ലാതായരെ സഹായിക്കാന്‍ സുമനസ്സുകള്‍ മുന്നോട്ടുവരുന്നുണ്ട്. ദുര്‍താശ്വാസ ക്യാമ്പിലേയ്ക്കുള്ള ഭക്ഷണ സാധനങ്ങള്‍ ഉള്‍പ്പെടെയുള്ള ആവശ്യ വസ്തുക്കള്‍ പലയിടത്ത് നിന്നും ലഭിച്ചുകൊണ്ടിരിക്കുണ്ട്.  വയനാട് ദുരിതാശ്വാസ ക്യാമ്പില്‍ നിന്നും ഡി‌വൈ‌എഫ്‌ഐ പ്രവര്‍ത്തകര്‍ അരി മോഷ്ടിച്ചു കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ എന്നാരോപിച്ച് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. പ്രചരണം  “പരുമല സി‌പി‌എം ലോക്കല്‍ സെക്രട്ടറി ഷാജിയുടെ നേതൃത്വത്തില്‍ അരി കടത്തുന്ന ദൃശ്യങ്ങളാണ് കാണുന്നത്… ദിവസവുമുള്ള പരിപാടിയാണ്… […]

Continue Reading

‘പോരാളി ഷാജി’ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ പേരില്‍ പ്രചരിക്കുന്നത് വ്യാജ പരാമര്‍ശം… 

‘സോഷ്യല്‍ മീഡിയ മാത്രം നോക്കി നില്‍ക്കുന്ന ശീലം നമ്മുടെ ചെറുപ്പക്കാരില്‍ വ്യാപകമായി വന്നുകൊണ്ടിരിക്കുന്നതിന്‍റെ ദുരന്തം ഇക്കഴിഞ്ഞ തെരെഞ്ഞെടുപ്പ് വേളയില്‍ ഇടതുപക്ഷത്തിനെതിരായി ചിന്തിക്കാന്‍ ഇടയാക്കിയിട്ടുണ്ടെന്നും പോരാളി ഷാജി, ചെങ്കോട്ട, ചെങ്കതിര്‍, ചില പേജുകള്‍ വിലയ്ക്ക് വാങ്ങുകയാണെന്നും’ -ലോക്സഭാ തെരെഞ്ഞെടുപ്പില്‍ നേരിട്ട കനത്ത തോല്‍വിയെ കുറിച്ച് സംസാരിക്കുന്നതിനിടയില്‍ എം‌വി ജയരാജന്‍ പരസ്യമായി അഭിപ്രായപ്പെട്ടിരുന്നു. ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും വലിയ റീച്ചുള്ള, ഇടതുപക്ഷത്തിനായി സംസാരിക്കുന്ന പോരാളി ഷാജി എന്ന പേജിനെ കുറിച്ചാണ് ഇ‌പി ജയരാജന്‍ പറഞ്ഞത്. തുടര്‍ന്ന് ‘പോരാളി ഷാജി’ പേജിലൂടെ തന്നെ […]

Continue Reading

രാജസ്ഥാനിൽ ജയിച്ച സിപിഎം സ്ഥാനാര്‍ത്ഥി ബി‌ജെ‌പിയില്‍ ചേര്‍ന്നുവെന്ന പ്രചരണം വ്യാജം…

മൂന്നാംഘട്ട മോദി മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാര മേറ്റ കഴിഞ്ഞിട്ടും തെരഞ്ഞെടുപ്പുമായി ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വാർത്തകൾ ഇപ്പോഴും മാധ്യമങ്ങളിൽ പ്രചരിക്കുകയാണ് രാജസ്ഥാനിലെ സ്റ്റിക്കർ ർ മണ്ഡലത്തിൽ നിന്നും വിജയിച്ച സിപിഎം സ്ഥാനാർത്ഥി ബിജെപിയിലെ ചേരുന്നു ഒരു വാർത്ത പ്രചരിക്കുന്നുണ്ട്.  പ്രചരണം  ‘രാജസ്ഥാനിൽ ജയിച്ച സിപിഎം സ്ഥാനാര്‍ത്ഥി ബി‌ജെ‌പിയില്‍ ചേര്‍ന്നു’ എന്ന അടിക്കുറിപ്പുമായി ബിജെപിയുടെ ഷോൾ കഴുത്തിൽ അണിഞ്ഞ് കൈകൂപ്പി നിൽക്കുന്ന സ്ഥാനാർത്ഥിയെയും ഒപ്പം മറ്റു ചിലരെയും ചിത്രത്തിൽ കാണാം. ബിജെപിയുടെ ഷോൾ അണിഞ്ഞു നിൽക്കുന്നത് സിപിഎം […]

Continue Reading

കോട്ടക്കല്‍ നഗരസഭ മുന്‍അദ്ധ്യക്ഷ മുഹ്സിന പൂവന്‍മഠത്തില്‍  മുസ്ലിം ലീഗ് ഉപേക്ഷിച്ച് സി‌പി‌എമ്മില്‍ ചേര്‍ന്നുവെന്ന് വ്യാജ പ്രചരണം…

മലപ്പുറം കോട്ടക്കല്‍ നഗരസഭ 12 ആം വാര്‍ഡ് കൌണ്‍സിലറും നഗരസഭാ അദ്ധ്യക്ഷയുമായിരുന്ന  മുഹ്സിന പൂവന്‍മഠത്തില്‍ സ്വന്തം പാര്‍ട്ടി ഉപേക്ഷിച്ച് സി‌പി‌എമ്മില്‍ ചേര്‍ന്നു എന്നവകാശപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളില്‍ ചില പോസ്റ്ററുകള്‍ പ്രചരിക്കുന്നുണ്ട്.  പ്രചരണം  “മുസ്ലീം ലീഗിന്റെ നെറികെട്ട രാഷ്ട്രീയം അവസാനിപ്പിച്ച് നേരിന്റെ പക്ഷത്തേക്ക് വന്ന മുഹ്സിന പൂവൻമഠത്തിലിന് അഭിവാദ്യങ്ങൾ CPI(M) വെസ്റ്റ് വില്ലൂർ ബ്രാഞ്ച്” എന്ന വാചകങ്ങള്‍ക്കൊപ്പം മുഹ്സിനയുടെ ചിത്രവും ചേര്‍ത്താണ് പോസ്റ്റര്‍ പ്രചരിപ്പിക്കുന്നത്.  FB post archived link എന്നാല്‍ തെറ്റായ പ്രചരണമാണിതെന്ന് അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.  […]

Continue Reading

നവകേരള സദസ്സുമായി ബന്ധപ്പെട്ട് ബൃന്ദ കാരാട്ടിന്‍റെ പേരില്‍ വ്യാജ പ്രസ്താവന പ്രചരിക്കുന്നു…

സംസ്ഥാന സർക്കാരിന്‍റെ നവകേരളം പദ്ധതിയുടെ ഭാഗമായി പൊതുജനങ്ങളിൽ നിന്ന് നേരിട്ട് മന്ത്രിമാർ ഒരുമിച്ച് പരാതികൾ സ്വീകരിക്കുന്ന സംവിധാനം ഒരുക്കി നവകേരള സദസ്സ് എന്ന പരിപാടിക്ക് കഴിഞ്ഞദിവസം കാസർഗോഡ് തുടക്കം കുറിച്ചു.  ഇതിനായി മന്ത്രിമാർക്ക് ഒരുമിച്ച് യാത്ര ചെയ്യാൻ ഒരു ബസ് വാങ്ങിയത് മുതൽ നവകേരള സദസ്സ് വൻ ചർച്ചയായി മാറി. പ്രതിപക്ഷത്ത് നിന്നും രൂക്ഷ വിമർശനങ്ങളാണ് പരിപാടിക്ക് നേരെ വന്നുകൊണ്ടിരിക്കുന്നത്.  ഇതിനിടെ മുതിര്‍ന്ന സിപിഎം നേതാവും പൊളിറ്റ് ബ്യൂറോ അംഗവുമായ ബൃന്ദാ കാരാട്ട് നവകേരള സദസ്സിനെ വിമർശിച്ചുകൊണ്ട് […]

Continue Reading