ഈ സുനാമി റഷ്യയിലെതല്ല, ഫിന്‍ലാന്‍ഡില്‍ 8 കൊല്ലം മുമ്പുണ്ടായതാണ്…

2025 ജൂലൈ 30 ന് റഷ്യയുടെ വിദൂര കിഴക്കൻ മേഖലയിലെ കാംചത്ക ഉപദ്വീപിൽ 8.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായതിനെത്തുടർന്ന് റഷ്യ, ജപ്പാൻ, യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ ഹവായ് എന്നിവിടങ്ങളിൽ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു.  ഈ പ്രദേശങ്ങളിലെ തീരദേശ നിവാസികൾ ജാഗ്രത പാലിക്കാനും കുടിയൊഴിപ്പിക്കലിന് തയ്യാറാകാനും അധികൃതർ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഭൂകമ്പത്തെത്തുടർന്ന്, റഷ്യ നേരിട്ട കെടുതികളുടെ നിരവധി സ്ഥിരീകരിക്കാത്ത ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഭൂകമ്പത്തിന് ശേഷമുള്ള സുനാമി എന്ന പേരില്‍ പ്രചരിക്കുന്ന ഒരു  വീഡിയോ നമുക്ക് പരിശോധിക്കാം.  […]

Continue Reading

ഭൂകമ്പത്തെ തുടർന്ന് റഷ്യൻ തീരത്ത് സുനാമി ആഞ്ഞടിക്കുന്നത്തിൻ്റെ ദൃശ്യങ്ങൾ എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത് 8 കൊല്ലം പഴയ ദൃശ്യങ്ങൾ 

ഭൂകമ്പത്തെ തുടർന്ന് റഷ്യൻ തീരത്ത് സുനാമി ആഞ്ഞടിക്കുന്ന ദൃശ്യങ്ങൾ എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ  യാഥാർഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയിൽ ഒരു നഗരത്തിൽ കടൽ ക്ഷോഭമുണ്ടാകുന്ന ദൃശ്യങ്ങൾ നമുക്ക് കാണാം. പോസ്റ്റിൻ്റെ അടിക്കുറിപ്പ്  ഇപ്രകാരമാണ്:  “ ഭൂകമ്പത്തെ തുടർന്ന് […]

Continue Reading

ടെക്സസിലുണ്ടായ മിന്നല്‍പ്രളയത്തിന്‍റെ വീഡിയോ എന്ന് പ്രചരിപ്പിക്കുന്നത് പഴയ, ബന്ധമില്ലാത്ത ദൃശ്യങ്ങള്‍

അമേരിക്കയിലെ ടെക്സസില്‍ അടുത്തിടെയുണ്ടായ മിന്നല്‍ പ്രളയം വന്‍ നാശനഷ്ടങ്ങള്‍ ഉണ്ടാക്കുകയും 130 ലധികം പേരുടെ ജീവനെടുക്കുകയും ചെയ്തിരുന്നു. പ്രളയത്തിന്‍റെ ഭീകരത എന്നവകാശപ്പെട്ട് ഒരു വീഡിയോ വൈറലാകുന്നുണ്ട്. പ്രചരണം  കുത്തിയൊലിച്ചെത്തിയ വെള്ളത്തിന്‍റെ ശക്തിയില്‍ അനേകം കാറുകള്‍ കളിപ്പാട്ടം കണക്ക് ഒഴുകിപ്പോകുന്നതും പ്രളയ ജലം പലയിടത്തും ഇരച്ചെത്തി കെട്ടിടങ്ങളും ലോറിയും മറ്റും നിലതെറ്റി വെള്ളത്തിലേയ്ക്ക് മറിഞ്ഞു വീഴുന്നതും ദൃഷ്യങ്ങളില്‍ കാണാം. ഇത് ടെക്സാസില്‍ 2025 ജൂലൈ അഞ്ചിനുണ്ടായ മിന്നല്‍പ്രളയത്തില്‍ നിന്നുള്ള ദൃശ്യങ്ങളാണിത് എന്ന് സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “അമേരിക്ക […]

Continue Reading