വയോധികയ്ക്ക് ഷേക്ക് ഹാന്‍ഡ് നല്‍കിയ ശേഷം കൈകള്‍ കഴുകി സുരേഷ് ഗോപി..? പ്രചരണം വ്യാജം…

നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി ആരാധികയായ വയോധികയെ അപമാനിക്കുന്ന തരത്തില്‍ പെരുമാറിയ ദൃശ്യങ്ങള്‍ എന്നാരോപിച്ച് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.   പ്രചരണം   വയോധികയായ ആരാധിക സുരേഷ് ഗോപിയുടെ അടുത്തുവന്ന്  കൈകളില്‍ പിടിച്ചപ്പോള്‍ അദ്ദേഹം സന്തോഷത്തോടെ സംസാരിക്കുന്നതും തുടര്‍ന്ന് കുപ്പിയിലെ വെള്ളം ഉപയോഗിച്ച് കൈകള്‍ കഴുകുന്നതും ദൃശ്യങ്ങളില്‍ കാണാം. വയോധികയെ  തൊട്ടതിലുള്ള ബുദ്ധിമുട്ട് കാരണമാണ് സുരേഷ് ഗോപി കൈകള്‍ കഴുകിയതെന്ന് സൂചിപ്പിച്ച് വീഡിയോയുടെ ഒപ്പമുള്ള വിവരണം ഇങ്ങനെ: “തമ്പുരാന് അയിത്തം..ഇവനാരാ… തെണ്ടി…അമ്മയേക്കാൾ പ്രായമുള്ള ഒരമ്മയെ നിർത്തി അപമാനിക്കാൻ എങ്ങനെ മനസുവന്നു കഷ്ട്ടം […]

Continue Reading

സുരേഷ് ഗോപിയെ വിമര്‍ശിച്ച് ഷാജി കൈലാസ് –പ്രചരിക്കുന്നത് വ്യാജ പരാമര്‍ശം

തമിഴ്നാട്ടില്‍ നീളുള്ള പാര്‍ലമെന്‍റ് അംഗം കനിമൊഴി കഴിഞ്ഞ ദിവസം സഭയില്‍ പ്രസംഗിക്കുന്നതിനിടെ കേന്ദ്രസര്‍ക്കാര്‍ തമിഴ്നാടിനെതിരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുകയാണെന്ന് ശക്തമായി കുറ്റപ്പെടുത്തിയിരുന്നു. പ്രസംഗത്തില്‍ കനിമൊഴി കേരളത്തെയും പരാമര്‍ശിച്ചു. കേരളത്തിനും ഇതേ അവസ്ഥയാണ് എന്നായിരുന്നു കനിമൊഴി സൂചിപ്പിച്ചത്. ഇതേസമയം സഭയില്‍ സന്നിഹിതനായിരുന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപി കനിമൊഴിയുടെ പരാമര്‍ശത്തിനെതിരെ കൈ മലര്‍ത്തി കാണിക്കുകയുണ്ടായി. ഇതിനുശേഷം സുരേഷ് ഗോപിക്കെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ ഒരു പോസ്റ്റു പ്രചരിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടു.  പ്രചരണം  മലയാള സിനിമ സംവിധായകന്‍ ഷാജി കൈലാസ് സുരേഷ് ഗോപിയെ […]

Continue Reading

സുരേഷ് ഗോപി ജി 7 ഇറ്റാലിയ 2024 ഉച്ചകോടിയില്‍ പങ്കെടുത്തപ്പോഴുള്ള ചിത്രം ഉപയോഗിച്ച് തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണം…

കേന്ദ്രമന്ത്രി സുരേഷ് ഗോപി വ്യക്തിഗത സുരക്ഷയ്ക്കായി ഇറ്റലിയിൽ നിന്നും ഗാർഡുകളെ നിയമിച്ചിരിക്കുന്നു എന്ന് അവകാശപ്പെട്ട് ഒരു ചിത്രം പ്രചരിക്കുന്നുണ്ട്.  പ്രചരണം  സുരേഷ് ഗോപിയുടെ ഇരുവശവും യൂണിഫോം ധരിച്ച 2 വ്യക്തികളെ കാണാം ഇവരെ വ്യക്തിഗത സുരക്ഷയ്ക്കായി സുരേഷ് ഗോപി നിയമിച്ചിരിക്കുന്നു എന്ന് അവകാശപ്പെട്ട് ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ: “സുരേഷേട്ടന്റെ പേർസണൽ പ്രൊട്ടക്ഷനു വേണ്ടിയുള്ള പയ്യന്നൂർ സെക്യൂരിറ്റി ഗാർഡ്സ് ഭാരതം ” എന്നാൽ തെറ്റായ പ്രചരണം ആണിതെന്നും ജി സെവൻ ഉച്ചകോടി പങ്കെടുക്കാനായി ഇറ്റലിയിൽ എത്തിയ സുരേഷ് ഗോപിക്കൊപ്പം പാര […]

Continue Reading

നടന്‍ സലിം കുമാര്‍ തൃശൂര്‍ എം.പി. സുരേഷ് ഗോപിക്കെതിരെ രൂക്ഷമായ പരാമര്‍ശം നടത്തി എന്ന വ്യാജ പ്രചരണം…

നടന്‍ സലിം കുമാര്‍ തൃശൂര്‍ എം.പി. സുരേഷ് ഗോപിയെ രൂക്ഷമായി വിമര്‍ശിച്ചു എന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരണം നടക്കുന്നുണ്ട്. പക്ഷെ ഈ പ്രചരണത്തെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിന്‍റെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് സലിംകുമാറിന്‍റെ പേരില്‍ പ്രചരിപ്പിക്കുന്ന ഒരു പ്രസ്താവന കാണാം. പ്രചരിപ്പിക്കുന്ന പ്രസ്താവന ഇപ്രകാരമാണ്: “തൃശുര്‍കാര്‍ക്ക് അങ്ങനെ തന്നെ വേണം. ഒരുവലിയ ബോറനെയാണ് തൃശൂര്‍ക്കാര്‍ […]

Continue Reading

സുരേഷ് ഗോപി ഇടപെട്ടല്ല, സംസ്ഥാന സര്‍ക്കാരാണ് പൂരം നടത്തിപ്പിലെ പരാതിയിന്മേലുള്ള നടപടിയായി തൃശൂര്‍ പോലീസ് കമ്മീഷണറെ മാറ്റിയത്… സത്യമറിയൂ…  

തൃശൂരില്‍ 2024 ലെ പൂരം നടക്കുമ്പോള്‍ പോലീസിന്‍റെ ചില നടപടികള്‍ പരാതികള്‍ക്ക് ഇടയാക്കിയിരുന്നു. ഇതിന് പിന്നാലെ തൃശൂര്‍ പോലീസ് കമ്മീഷണര്‍ അങ്കിത് അശോകിനെ സ്ഥലം മാറ്റുമെന്ന് സംസ്ഥാന സര്‍ക്കാര്‍ പറഞ്ഞിരുന്നു.പിന്നീട് പൊതുതെരെഞ്ഞെടുപ്പ് വന്നതിനാല്‍ സ്ഥലം മാറ്റല്‍ നടന്നിരുന്നില്ല. തൃശൂരില്‍ നിന്നും വിജയിച്ച ഏക ബി‌ജെ‌പി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി കേന്ദ്ര സഹമന്ത്രിയായി ചുമതലയേറ്റത്തിന് പിന്നാലെ അദ്ദേഹത്തിന്‍റെ ഇടപെടല്‍ മൂലം കമ്മീഷണറെ സ്ഥലം മാറ്റിയെന്ന് അവകാശപ്പെട്ട് ചില പ്രചരണങ്ങള്‍ നടക്കുന്നുണ്ട്. പ്രചരണം  “തൃശൂരില്‍ ഗോപി പണി തുടങ്ങി. വിവാദ […]

Continue Reading

വോട്ട് ചെയ്യാനായി സുരേഷ് ഗോപി വോട്ടര്‍മാരെ പണം നല്‍കി സ്വാധീനിക്കുന്നുവെന്ന് പ്രചരിപ്പിക്കുന്ന ദൃശ്യങ്ങളുടെ സത്യമിതാണ്…

തൃശൂര്‍ ലോക്സഭാ മണ്ഡലത്തില്‍ സുരേഷ് ഗോപിയുടെ സ്ഥാനാര്‍ത്ഥിത്വം നേരത്തെ തന്നെ ഉറപ്പിച്ചിരുന്നു എന്നാണ് വാര്‍ത്തകളും തെരെഞ്ഞെടുപ്പ് വിശകലനങ്ങളും പറയുന്നത്. തെരെഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് വളരെ മുമ്പ് തന്നെ സുരേഷ് ഗോപി മണ്ഡലത്തില്‍ പ്രചരണ പരിപാടികള്‍ ആരംഭിച്ചിരുന്നു.  വോട്ട് ചെയ്യാനായി സുരേഷ് ഗോപി വോട്ടര്‍മാരെ പണം നല്‍കി സ്വാധീനിക്കുന്നു എന്നവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.  പ്രചരണം  തെളിമ അത്രയ്ക്ക് ഇല്ലാത്ത വീഡിയോ ദൃശ്യങ്ങളില്‍ സുരേഷ് ഗോപി പണം എണ്ണിനോക്കി സമീപത്ത് നില്‍ക്കുന്ന ചിലര്‍ക്ക് നല്‍കുന്നത് കാണാം. വോട്ടര്‍മാരെ സ്വാധീനിക്കാന്‍ പണം […]

Continue Reading

സുരേഷ് ഗോപി പ്രധാനമന്ത്രിക്ക് നല്‍കിയ സ്വര്‍ണ്ണ തളികയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന ഏഷ്യാനെറ്റ് ന്യൂസ് കാര്‍ഡ് വ്യാജം…

മകളുടെ വിവാഹത്തോടനുബന്ധിച്ച് സിനിമാതാരവും മുന്‍ രാജ്യസഭ അംഗവുമായ സുരേഷ് ഗോപി തൃശ്ശൂരിലെ ലൂർദ് പള്ളിയിലെ മാതാവിന് സമർപ്പിച്ച കിരീടത്തെ ചൊല്ലി ഇപ്പോൾ പല വിവാദ ചർച്ചകളും നടക്കുകയാണ്.  സുരേഷ് ഗോപി കാണിക്കയായി സമർപ്പിച്ച കിരീടം സ്വർണമല്ലെന്നും ചെമ്പാണെന്നും അത് പരിശോധിക്കണമെന്നും വാദങ്ങൾ ഉയർന്നുവരുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി സുരേഷ്ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ കേരളത്തിലെത്തിയപ്പോൾ സമ്മാനമായി നൽകിയ സ്വർണ്ണത്തളികയെ ചൊല്ലി മറ്റൊരു പ്രചരണം നടക്കുന്നത് ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടു. പ്രചരണം   പ്രധാനമന്ത്രിക്ക് സമ്മാനമായി നല്‍കിയ തളിക ചെമ്പ് അല്ലെന്നും […]

Continue Reading

ടി.വി. ആങ്കർ ലക്ഷ്മി നക്ഷത്രയുടെ ചിത്രം സുരേഷ് ഗോപിക്കെതിരെ പരാതി നൽകിയ മാധ്യമപ്രവർത്തകയെന്ന തരത്തിൽ വ്യാജപ്രചരണം…

ഒരു മാധ്യമ പ്രവർത്തകയോട് അപമാരായാദയായി പെരുമാറി എന്ന ആരോപണത്തിനെ തുടർന്ന് നടനും മുൻ എം.പിയുമായ സുരേഷ് ഗോപിക്കെതിരെ കോഴിക്കോട് പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 354 (എ-1, 4) വകുപ്പുകൾ‌ ചേർത്താണ് കേസ്. ഈ സംഭവത്തിനെ തുടർന്ന് സുരേഷ് ഗോപിക്ക് സമൂഹ മാധ്യമങ്ങളിൽ മിശ്രമായ പ്രതികരണങ്ങളാണ് ലഭിച്ചത്. സുരേഷ് ഗോപിക്കെതിരെ പലരും രംഗത്തെത്തിയപ്പോൾ അദ്ദേഹത്തിന് പിന്തുണ അറിയിച്ചുകൊണ്ട്  മറ്റൊരു  വിഭാഗവും  രംഗത്തെത്തി. എന്നാൽ സുരേഷ് ഗോപിക്കെതിരെ പരാതി നൽകിയ മാധ്യമപ്രവർത്തകയെ  വ്യക്തിഹത്യ ചെയ്യുന്ന […]

Continue Reading

FACT CHECK: വിസ്മയയുടെ ഭര്‍ത്താവ് കിരണിനെ പിന്തുണച്ച് സുരേഷ് ഗോപി സംസാരിച്ചു എന്ന പ്രചരണത്തിന്‍റെ സത്യമിതാണ്…

കൊല്ലത്ത് വിസ്മയ എന്ന യുവതി ഭർതൃഗൃഹത്തിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ട സംഭവം കേരളത്തിൽ വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. മോട്ടോർ വാഹന വകുപ്പിൽ ജോലി ചെയ്തിരുന്ന വിസ്മയയുടെ ഭർത്താവിനെ പ്രതിയാക്കി, അന്വേഷണം നടത്തുന്നതിനെ തുടര്‍ന്ന് ജോലിയിൽ നിന്നും ഇയാളെ  പിരിച്ചു വിട്ടതായി കഴിഞ്ഞദിവസം വകുപ്പ് മന്ത്രി വാർത്താസമ്മേളനം നടത്തി അറിയിച്ചിരുന്നു.  പ്രചരണം  FB post മുകളിലെ സ്ക്രീന്‍ഷോട്ടില്‍ ഇതുമായി ബന്ധപ്പെട്ട് ഒരു പ്രചരണം നടക്കുന്നുണ്ട്.  പ്രതിചേർക്കപ്പെട്ട ഭർത്താവ് കിരൺകുമാറിനെ ജോലിയിൽ നിന്നും പിരിച്ചു വിട്ട നടപടിയെക്കുറിച്ച് വാർത്ത […]

Continue Reading