ട്വന്‍റി-20 സ്ഥാനാര്‍ത്ഥിയായി കോതമംഗലത്ത് മത്സരിച്ച ഡോ. ജോ ജോസഫ് തന്നെയാണോ ഇപ്പോള്‍ തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായിരിക്കുന്നത്? വസ്‌തുത അറിയാം..

വിവരണം തൃക്കാക്കര നിയോജക മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെയും മുഖ്യധാര മാധ്യമങ്ങളിലെയും പ്രധാന ചര്‍ച്ച വിഷയം. മരണപ്പെട്ട മുന്‍ എംഎല്‍എയായ പി.ടി.തോമസിന്‍റെ ഭാര്യ ഉമ തോമസിനെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായതിന് പിന്നാലെ സിപിഎമ്മും അവരുടെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു. എറണാകുളം ലിസി ഹോസ്പിറ്റലിലെ ഹൃദ്രോഗവിഭാഗം ‍ഡോക്‌ടറായ ജോ ജോസഫാണ് സിപിഎമ്മിന്‍റെ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി. എന്നാല്‍ സിപിഎം സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ ചില പ്രചരണങ്ങള്‍ക്ക് തുടക്കംകുറിച്ചിരിക്കുകയാണ്. ഇപ്പോള്‍ സിപിഎം പ്രഖ്യാപിച്ച ഡോ. ജോ ജോസഫ് 2021 നിയമസഭ […]

Continue Reading