ഇസ്ലാമിനെ അവഹേളിച്ച് കാലിക്കറ്റ് സര്‍വ്വകലാശാലയിലെ എസ്എഫ്ഐ ഇപ്പോള്‍ ഇത്തരമൊരു മാസിക പുറത്തിറക്കിയിട്ടുണ്ടോ? വസ്‌തുത അറിയാം..
വിവരണം കെഎസ്‌യു-എസ്എഫ്ഐ സംഘര്‍ഷത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ഇടുക്കി എന്‍ജിനീയറിങ് കോളജില്‍ എസ്എഫ്ഐ പ്രവര്‍ത്തകനായ വിദ്യാര്‍ത്ഥി ധീരജ് (21) കൊല്ലപ്പെട്ട വാര്‍ത്ത വലിയ ചര്‍ച്ചയായിരിക്കുകയാണ്. കെഎസ്‌യുവും എസ്എഫ്ഐയും കോണ്‍ഗ്രസും സിപിഎമ്മും ഇതെ തുടര്‍ന്ന് പല വിധത്തിലുള്ള രാഷ്ട്രീയ ആരോപണങ്ങള്‍ പരസ്പരം ഉന്നയിച്ച് രംഗത്ത് വന്നിരുന്നു. ഇതിനിടയിലാണ് എസ്എഫ്ഐ പുറത്തിറക്കിയ ഒരു മാസിക സംബന്ധിച്ച് സമൂഹമാധ്യമങ്ങളില്‍ വ്യാപക പ്രചരണം നടക്കുന്നത്. ഇസ്ലാം അവഹേളനവുമായി കാലിക്കറ്റ് യൂണിവേഴ്‌സിറ്റി എസ്എഫ്ഐ മാഗസിന്‍.. പ്രതികരിക്കുക.. പ്രതിഷേധിക്കുക.. എന്ന പേരിലാണ് പോസ്റ്റ് പ്രചരിക്കുന്നത്. മൂടുപടം […]
Continue Reading