കേരളത്തില്‍ ക‍ഞ്ചാവ് ഉപയോഗവും  വില്‍പ്പനയും നിയമപരമാക്കി എന്ന് പ്രചരിപ്പിക്കുന്ന വീഡിയോയുടെ വാസ്തവമിങ്ങനെ…

കേരളത്തില്‍ ലഹരി മരുന്ന് ഉപയോഗവും ഇതേ തുടർന്നുള്ള അനിഷ്ട സംഭവങ്ങളും വർദ്ധിച്ചു വരുന്നതായി പുറത്തുവരുന്ന വാർത്താ റിപ്പോർട്ടുകൾ പറയുന്നു. ലഹരിമരുന്ന് കേസുകള്‍ കേരളത്തില്‍ ദിവസേന എന്നോണം വര്‍ദ്ധിക്കുകയാണ്‌. ഈ പശ്ചാത്തലത്തില്‍ കഞ്ചാവ് ഉപയോഗം നിയമപരമാക്കുന്ന ബില്ലില്‍ ഗവര്‍ണ്ണര്‍ ഒപ്പുവച്ചു എന്ന   24 ന്യൂസിന്‍റെ വാര്‍ത്ത വീഡിയോ പ്രചരിക്കുന്നുണ്ട്. പ്രചരണം  കഞ്ചാവിന്‍റെ ഉപയോഗത്തിനും വില്‍പ്പനയ്ക്കും അനുമതി നല്‍കികൊണ്ടുള്ള ബില്ലില്‍ ഗവര്‍ണര്‍ ഒപ്പ് വെച്ചു. ഇതുപ്രകാരം ഒരു വീട്ടില്‍ ആറ് തൈകള്‍ വരെ നിയമപരമായി വളര്‍ത്താം.. എന്ന ഒരു […]

Continue Reading

24 ന്യൂസിന്‍റെ വ്യാജ സ്ക്രീന്‍ഷോട്ട് ഉപയോഗിച്ച് പ്രിയങ്ക ഗാന്ധിക്കെതിരെ വ്യാജ പ്രചരണം 

വയനാട് ലോക്സഭാ തെരെഞ്ഞെടുപ്പില്‍ യു‌ഡി‌എഫ് മുന്നണിയില്‍ മല്‍സരിക്കുന്ന പ്രിയങ്ക ഗാന്ധി രണ്ടു ദിവസത്തെ പ്രചരണത്തിനായി വയനാട് മണ്ഡലത്തില്‍ എത്തിയിരുന്നു. ഈ പശ്ചാത്തലത്തില്‍ പ്രിയങ്ക ഗാന്ധിയുമായി ബന്ധപ്പെട്ട് ഒരു വ്യാജ പ്രചരണം സാമൂഹ്യ മാധ്യമങ്ങളില്‍ നടക്കുന്നത് ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടു. പ്രചരണം  പ്രിയങ്ക ഗാന്ധിയെ പറ്റി 24 ന്യൂസ് പ്രസിദ്ധീകരിച്ച വാര്‍ത്തയുടെ തലക്കെട്ട് എന്ന നിലയിലാണ് പ്രചരണം നടത്തുന്നത്.  “വയനാട്ടിൽ എത്തിയ പ്രിയങ്കയ്ക്ക് പോർക്ക് ഫ്രൈ കഴിക്കാനുള്ള ആഗ്രഹം പങ്കു വച്ചത് ടി സിദ്ദിഖിനോട് വിശ്വസിക്കാനാവാതെ മുസ്ലിം ലീഗ് പ്രവർത്തകർ” […]

Continue Reading

പുതിയ പാര്‍ട്ടി രൂപീകരണത്തില്‍ നിന്നും അന്‍വര്‍ പിന്മാറാന്‍ സിപിഎം മന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തു എന്ന പേരില്‍ പ്രചരിക്കുന്ന ഈ വാര്‍ത്ത സ്ക്രീന്‍ഷോട്ട് വ്യാജം.. വസ്‌തുത അറിയാം..

വിവരണം സിപിഎമ്മും പി.വി.അന്‍വര്‍ എംഎല്‍എയുമായുള്ള പോര് കടുക്കുകയാണ്. സിപിഎമ്മില്‍ തുടര്‍ന്ന് പോകാന്‍ തനിക്ക് കഴിയില്ലായെന്ന് തുറന്നടിച്ച അന്‍വര്‍ നിലമ്പൂര്‍ മണ്ഡലത്തില്‍ പൊതുസമ്മേളനം ഉള്‍പ്പടെ വിളിച്ച് ചേര്‍ത്ത് നിലപാട് വ്യക്തമാക്കിയിരുന്നു. പുതിയ പാര്‍ട്ടി രൂപീകരിക്കാനുള്ള സാധ്യതയുണ്ടെന്നും മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇതാ അന്‍വര്‍ പേടിയില്‍ സിപിഎം, പുതിയ പാര്‍ട്ടി നീക്കത്തില്‍ നിന്നും പിന്മാറാന്‍ മന്ത്രി സ്ഥാനം വാഗ്ദാനം നല്‍കി സിപിഎം. അന്‍വറിന്‍റെ നോട്ടം ആഭ്യന്തരമന്ത്രി കസേര, പിണറായിക്ക് അതൃപ്തി.. എന്ന തലക്കെട്ട് നല്‍കി 24 ന്യൂസ് […]

Continue Reading

വോട്ട് ചോദിക്കാനെത്തിയ മുകേഷിനെ നാട്ടുകാര്‍ അപമാനിച്ചുവെന്ന 24 ന്യൂസ് സ്ക്രീന്‍ഷോട്ട് വ്യാജം…

എല്‍ഡി‌എഫ്-യു‌ഡി‌എഫ് മുന്നണികള്‍ നിലവിലെ എം‌എല്‍‌എമാരെ ലോക്സഭാ തെരെഞ്ഞെടുപ്പില്‍ ചില മണ്ഡലങ്ങളില്‍ മല്‍സരിപ്പിക്കുന്നുണ്ട്. നിലവില്‍ കൊല്ലം എം‌എല്‍‌എ ആയ സിനിമാതാരം മുകേഷ് ആണ് കൊല്ലം ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി. മുകേഷ് കൊല്ലം ജില്ലയില്‍ പ്രചരണത്തില്‍ സജീവമായിട്ടുണ്ട്. മുകേഷുമായി ബന്ധപ്പെട്ട് ഒരു വ്യാജ പ്രചരണം നടക്കുന്നത് ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടു. പ്രചരണം  പ്രചരണത്തിനിറങ്ങിയ മുകേഷിനെ നാട്ടുകാര്‍ അപമാനിച്ചു എന്നവകാശപ്പെട്ട് വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ട് ആണ് പ്രചരിക്കുന്നത്. “വോട്ട് ചോദിക്കാൻ എത്തിയ കൊല്ലം എംഎൽഎ മുകേഷിന് നേരെ പെൻഷൻ കിട്ടാത്തവരുടെ പ്രതിഷേധം. മുകേഷിന്റെ മുഖത്ത് […]

Continue Reading

FACT CHECK: 24 ന്യൂസ് ചാനല്‍ മേധാവി ശ്രീകണ്ഠൻ നായരുടെ മകനെ പോലീസ് അറസ്റ്റ് ചെയ്തുവെന്ന് വ്യാജ പ്രചരണം….

മലയാളത്തിലെ പ്രമുഖ ചാനലായ 24 ന്യൂസ്  ഈയിടെ  തുടർച്ചയായി ഓരോ വിവാദങ്ങളിൽ പെട്ട വാർത്തകള്‍ നാം കേൾക്കുന്നുണ്ട്. ചാനൽ മേധാവിയും മാധ്യമപ്രവർത്തകനുമായ ശ്രീകണ്ഠൻ നായരുമായി  ബന്ധപ്പെട്ട ഒരു പ്രചരണം ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നുണ്ട്.  പ്രചരണം  മനോരമ ഓൺലൈൻ പ്രസിദ്ധീകരിച്ച വാർത്തയുടെ സ്ക്രീൻഷോട്ട് രൂപത്തിലാണ് പ്രചരണം നടക്കുന്നത്. ബാംഗ്ലൂരിൽ നിശാപാർട്ടിയ്ക്കിടെ ലഹരി വസ്തുക്കളുമായി പ്രമുഖ മാധ്യമ പ്രവർത്തകൻ ശ്രീകണ്ഠൻ നായരുടെ മകൻ അറസ്റ്റിലായി.   ഈ വാചകങ്ങൾ ക്കൊപ്പം ഒപ്പം ഒരു യുവാവ് രണ്ട് യുവതികളുമായുള്ള  സെല്‍ഫിയുടെ ചിത്രവും […]

Continue Reading