FACT CHECK: കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ ബിവറേജസ് ഔട്ട്‌ലെറ്റിനു മുന്നിൽ ആളുകൾ തള്ളിക്കയറുന്ന ഈ ചിത്രം 2020 മാർച്ചിലേതാണ്…

പ്രചരണം  കോവിഡ് രണ്ടാംഘട്ട വ്യാപനം  രാജ്യത്ത് രൂക്ഷമാവുകയാണ്.  സംസ്ഥാനത്തെ സ്ഥിതിയും വിഭിന്നമല്ല. ആദ്യഘട്ടത്തിനേക്കാൾ അതിവേഗത്തിലാണ് രണ്ടാംഘട്ടത്തിൽ കോവിഡിന്‍റെ വ്യാപനം. ലോക്ക്ഡൗൺ പോലുള്ള കടുത്ത മുൻകരുതലുകളിലേയ്ക്ക് രാജ്യം ഉടന്‍ നീങ്ങില്ല എന്ന് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട്  ഇന്നലെ അറിയിച്ചിരുന്നു.   സുരക്ഷാ മുന്‍കരുതലുകൾ ദുര്‍ബലമായാല്‍ കോവിഡ് മരണനിരക്കും വ്യാപന നിരക്കും കുതിച്ചുയർന്നേക്കാം എന്നാണ് ആരോഗ്യവിദഗ്ധർ  അറിയിക്കുന്നത്. കോവിഡ് മുൻകരുതലിന്‍റെ ഭാഗമായി വലിയ ജനക്കൂട്ടം ഉണ്ടാവാൻ സാധ്യതയുള്ള തൃശ്ശൂർ പൂരം പോലെയുള്ള ആഘോഷങ്ങൾ നാമമാത്ര ചടങ്ങുകളിലേക്ക് സർക്കാർ ചുരുക്കുകയുണ്ടായി. അതുപോലെ രാത്രി കർഫ്യൂ ഏർപ്പെടുത്തി. കൂടാതെ സിനിമ തീയറ്ററുകൾ, ഷോപ്പിംഗ് മാളുകൾ, […]

Continue Reading

FACT CHECK: 2020 ഏപ്രിലില്‍ ലോക്ക്ഡൌണ്‍ സമയത്തെ പഴയ ചിത്രം ഇപ്പോഴത്തേത് എന്ന മട്ടിൽ പ്രചരിപ്പിക്കുന്നു…

പ്രചരണം  കോവിഡ് രണ്ടാം ഘട്ട വ്യാപനം രാജ്യത്ത് രൂക്ഷമാവുകയാണ്. വ്യാപനത്തിന്റെ രൂക്ഷത ചൂണ്ടിക്കാട്ടി ഒരു ചിത്രം സാമൂഹ്യമാധ്യമങ്ങളിൽ ഏതാനും മണിക്കൂറുകൾ മുമ്പു മുതൽ പ്രചരിച്ചു തുടങ്ങിയിട്ടുണ്ട്. നിലവിളിക്കുന്ന മുഖഭാവത്തോടെ നാല് പെൺകുട്ടികൾ ഒരു ശവമഞ്ചം ചുവന്നു കൊണ്ട് നീങ്ങുന്നതാണ് ചിത്രം.  ഒപ്പം നൽകിയിരിക്കുന്ന വിവരണം ഇങ്ങനെയാണ്: ഹൃദയഭേദകം ഈ കാഴ്ച അലിഗറിനടുത്ത് കോവിഡ് പിടിച്ചു മരിച്ചെന്നു സംശയിക്കുന്ന സഞ്ജയ്‌ കുമാറിന്റെ മൃതദേഹം നാല് പെൺ മക്കള്‍ തോളിലേറ്റി വരുന്നു. മറ്റാരും അടുക്കാന്‍ തയ്യാറായില്ല. WHO Protocal അനുസരിച്ച് […]

Continue Reading