ഭാരത് ജോഡോ യാത്രവേളയില്‍ മദ്യവും ചിക്കന്‍ ഫ്രൈയും കഴിക്കുന്ന രാഹുല്‍ ഗാന്ധിയുടെ ചിത്രമാണോ ഇത്? വസ്‌തുത അറിയാം..

വിവരണം രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ 2022 സെപ്റ്റംബറില്‍ കന്യാകുമാരിയില്‍ നിന്നും ആരംഭിച്ച ഭാരത് ജോഡോ യാത്ര ഇപ്പോഴും സംസ്ഥാനങ്ങള്‍ താണ്ടി പര്യടനം നടത്തിക്കൊണ്ടിരിക്കുകയാണ്. ജനുവരി 30ന് കശ്മീരില്‍ കാല്‍നടയാത്രയായ ഭാരത് ജോ‍ഡോ യാത്ര സമാപിക്കുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചിരിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്‍റെ ജനദ്രോഹ നയങ്ങളില്‍ നിന്നും ഭാരതത്തെ മോചിപ്പിക്കുക എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് രാഹുല്‍ ഗാന്ധി ജാഥ നയിക്കുന്നത്. അതെ സമയം ഭാരത് ജോഡോ യാത്രയ്ക്കിടയില്‍ രാഹുല്‍ ഗാന്ധി മദ്യപിക്കുകയും മാംസാഹാരം ഭക്ഷിക്കുകയും ചെയ്യുന്നു എന്ന തരത്തിലുള്ള […]

Continue Reading

RAPID FC: സംസ്ഥാനത്ത് ഒന്നാം തീയതിയിലെ ഡ്രൈ ഡേ ഒഴിവാക്കി എന്ന വ്യാജ പ്രചരണം വീണ്ടും സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു..

വിവരണം സംസ്ഥാന സര്‍ക്കാരിന്‍റെ പുതുക്കിയ മദ്യനയം ഈ വര്‍ഷം മാര്‍ച്ചില്‍ തന്നെ നിലവില്‍ വന്നിരന്നു. ഇത് സംബന്ധിച്ച് വന്ന മാറ്റങ്ങള്‍ എക്‌സൈസ് വകുപ്പ് മാധ്യമങ്ങള്‍ മുഖാന്തരം വാര്‍ത്ത നല്‍കുകയും ചെയ്തതാണ്. എന്നാല്‍ എല്ലാ മാസവും ഒന്നാം തീയതിയിലുള്ള ഡ്രൈ ഡേ അവധി തുടരുമെന്ന് തന്നെയായിരുന്നു മദ്യനയം. എന്നാല്‍ ഇപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ ഒന്നാം തീയതിയിലെ ഡ്രൈ ഡേ ഒഴിവാക്കി ആ ദിവസവും പ്രവര്‍ത്തി ദിവസമാക്കിയുമെന്നുമാണ് സമൂഹമാധ്യമങ്ങളിലെ പ്രചരണം. നവംബര്‍ ഒന്നിന് കേരള പിറവി ദിനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ […]

Continue Reading

ചെത്ത് കള്ളും നിപാ പരത്തുന്ന വവ്വാലും.. പ്രചരണം സത്യമോ?

നിപ്പ വൈറസിന്‍റെ മൂന്നാം വരവില്‍ പരിഭ്രച്ചിരിക്കുകയാണ് ഏതാനം ദിവസങ്ങളായി മലയാളികള്‍. എന്നാല്‍ നിരീക്ഷണത്തിലുണ്ടായിരുന്നവരില്‍ ടെസ്റ്റ് ചെയ്തവര്‍ നെഗറ്റീവായതോടെ ശുഭ പ്രതീക്ഷയിലാണ് സംസ്ഥാനം. ഇതിനിടയില്‍ നിപ്പ വൈറസ് ബാധയ്ക്ക് കാരണമാകുന്ന ഫ്രൂട്ട് ബാറ്റ് ഇനത്തില്‍ പെടുന്ന വാവ്വാലുകളുമായി ബന്ധപ്പെടുത്തി പലതരം കഥകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അത്തരത്തില്‍ ഇപ്പോള്‍ സമൂഹമാധ്യമത്തില്‍ ചര്‍ച്ചയാകുന്ന പ്രധാന വിഷയമാണ് ചെത്തുകള്ളും വവ്വാലും. ചെത്ത് കള്ള് ഒഴുകി വരുന്ന മാട്ടുപ്പാനി അഥവാ കള്ള് കുടത്തിലേക്ക് ഊറി വരുന്ന ഭാഗത്ത് വവ്വാല്‍ ഇത് കുടിക്കാന്‍ എത്തുമെന്നും ഇത്തരത്തില്‍ […]

Continue Reading

അമരവിളയില്‍ വീട്ടില്‍ ചാരായം വാറ്റിയതിന് പിടിയിലായവരുടെ ചിത്രമുപയോഗിച്ച് സേവാഭാരതിക്കെതിരെ തെറ്റായ പ്രചരണം…

കോവിഡ്‌-19 പകര്‍ച്ചവ്യാധി തടയാനായി പ്രഖ്യാപ്പിച്ച ലോക്ക്ഡൌണില്‍ പാവപെട്ടവര്‍ക്ക് ഭക്ഷണമുണ്ടാക്കി കൊടുക്കാന്‍ ഇറങ്ങിയ സേവാഭാരതി പ്രവര്‍ത്തകരെ പോലീസ് ചാരായം വാറ്റി എടുത്തു എന്ന കുറ്റത്തിന് പിടികൂടി എന്ന തരത്തില്‍ ഒരു ചിത്രം ഏപ്രില്‍ 13, 2020 മുതല്‍ ഫെസ്ബൂക്കില്‍ പ്രചരിക്കുകയാണ്. ചിത്രത്തില്‍ പോലീസ് സംഘത്തിനോടൊപ്പം മുന്ന്‍ പേരെ ഭക്ഷണമുണ്ടാക്കാന്‍ ഉപയോഗപെടുന്ന സാധനങ്ങള്‍ക്കൊപ്പം പിടികൂടിയതിന്‍റെ ദൃശ്യമാണ് കാണുന്നത്. കഴിഞ്ഞ ഒരു ആഴ്ച്ച മുതല്‍ പ്രചരിക്കുന്ന ഈ പോസ്റ്റ്‌ ഏറെ വൈറല്‍ ആയിട്ടുണ്ട്. പക്ഷെ ഞങ്ങള്‍ ഈ പോസ്റ്റിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ […]

Continue Reading