മുസ്ലിം ഡോക്ടേഴ്സ് അസോസിയേഷൻ ബ്രിട്ടന്‍ ആസ്ഥാനമായ സംഘടയാണ്… ഇന്ത്യയുമായി യാതൊരു ബന്ധവുമില്ല…

ഇന്ത്യയിൽ മുസ്ലിം ഡോക്ടർമാരുടെ അസോസിയേഷൻ രൂപം കൊണ്ടുവെന്നും ഈ അസോസിയേഷൻ വളർന്ന് അപകടകരമായ രീതിയിലേക്ക് ഇന്ത്യയിലെ ചികിത്സാരംഗത്തെ കൊണ്ട് എത്തിക്കുമെന്നും അവകാശപ്പെട്ട് ഒരു പോസ്റ്റ് ഈയിടെ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പ്രചരണം  മുസ്ലിം ഡോക്ടേഴ്സ് അസോസിയേഷൻ എന്ന ബോർഡിനു മുമ്പിൽ ഏതാനും യുവതികൾ നിൽക്കുന്ന ചിത്രമാണ് പോസ്റ്റിൽ നൽകിയിട്ടുള്ളത് ചില യുവതികളിൽ ഹിജാബ് ഭരിച്ചിട്ടുണ്ട്. ഒപ്പമുള്ള വിവരണം ഇങ്ങനെ: “മതേതരത്വം പൂത്ത് ഉലയട്ടെ… മുസ്ലീം ഡോക്ടർമാരുടെ അസോസിയേഷൻ ….. ഇന്ത്യൻ ആരോഗ്യ രംഗം എങ്ങോട്ട്? ഗ്രാന്റ് / […]

Continue Reading

റോഡ് അപകടത്തില്‍പ്പെട്ടവര്‍ക്ക് സൗജന്യ ചികിത്സ ലഭ്യമാക്കാനുള്ള ഫോണ്‍ നമ്പര്‍ സേവനമാണോ ഇത്? വസ്‌തുത അറിയാം..

വിവരണം റോ‍‍ഡ് അപകടത്തില്‍പ്പെട്ടവര്‍ക്ക് സൗജന്യ ചികിത്സാ സൗകര്യം നല്‍കുന്ന പദ്ധതിക്ക് സംസ്ഥാന സര്‍ക്കാരും കേരള പോലീസും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും രൂപം നല്‍കിയെന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ ഒരു പോസ്റ്റര്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. റോഡ് അപകടം ശ്രദ്ധയില്‍പ്പെട്ടാല്‍ 91 88 100 100 എന്ന നമ്പറില്‍ വിളിച്ചാല്‍ അപകടത്തില്‍പ്പെട്ടവരെ സുരക്ഷിതമായി ആശുപത്രിയില്‍ എത്തിച്ച് സൗജന്യ ചികിത്സ നല്‍കുമെന്നാണ് ഈ പ്രചരണം. പുനലൂര്‍ എഫ്എം എന്ന ഫെയ്‌സ്ബുക്ക് പേജില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന് നിരവധി റിയാക്ഷനുകളും ഷെയറുകളുമാണ് ലഭിച്ചിരിക്കുന്നത്- […]

Continue Reading

യുഡിഎഫ് സെക്രട്ടറിയേറ്റ് മാര്‍ച്ച് നടക്കുന്ന ദിവസം ആര്‍ക്കും ഭക്ഷണം കടം നല്‍കില്ലെന്ന് ഹോട്ടല്‍ ഉടമകളുടെ സംഘടന പ്രസ്‌താവനയിലൂടെ അറിയിപ്പ് നല്‍കിയോ?

വിവരണം ഹോട്ടല്‍ ആന്‍ഡ് റെസ്റ്ററന്‍റ് ഓണേഴ്‌സ് അസോസിയേഷന്‍ എന്ന സംഘടനയുടെ പേരിലുള്ള ഒരു ലെറ്റര്‍പാഡില്‍ എഴുതിയ ഒരു പ്രസ്താവന കഴിഞ്ഞ ദിവസം വ്യാപകമായി ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്നുണ്ട്. 25-07-19 തീയതിയില്‍ യുഡിഎഫിന്‍റെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റ് മാര്‍ച്ച് നടക്കുന്നതിനാല്‍ കെഎസ്‌യു-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഈ കൂട്ടത്തല്‍ വരാന്‍ സാധ്യതയുള്ളതിനാല്‍ ഇന്നേദിവസം തിരുവനന്തപുരം കോര്‍പ്പൊറേഷന്‍ പരിധിയിലെ ഭക്ഷണശാലകളില്‍ നിന്നും ആര്‍ക്കും തന്നെ ഭക്ഷണം കടമായി നല്‍കില്ലെന്ന അറിയിപ്പാണ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റിയുടെ പ്രസ്താവനയുടെ ഉള്ളടക്കം. DYFI പള്ളത്ത് യൂണിറ്റ് എന്ന പേരിലുള്ള […]

Continue Reading