പി.സരിന് വെങ്കലം എന്ന പേരില്‍ ദേശാഭിമാനി ഒരു വാര്‍ത്ത നല്‍കിയിട്ടുണ്ടോ? വസ്‌തുത അറിയാം..

വിവരണം പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ മികച്ച ഭൂരിപക്ഷത്തില്‍ വിജയിച്ചിരുന്നു. രണ്ടാം സ്ഥാനത്ത് സി.കൃഷ്ണകുമാറും മൂന്നാം സ്ഥാനത്താണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന സരിന് ലഭിച്ച വോട്ട്. എന്നാല്‍ സരിന്‍റെ പരാജയത്തില്‍ ദേശാഭിമാനി നല്‍കിയ വാര്‍ത്ത മറ്റൊരുതരത്തിലാണെന്ന പേരില്‍ ഒരു പ്രചരണം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. പാലക്കാട് വന്‍വിജയം.. പി.സരിന് വെങ്കലം.. മൂന്നാമത് ഫിനിഷ് ചെയ്തു.. എന്ന് ദേശാഭിമാനി ഒന്നും പേജില്‍ വാര്‍ത്ത നല്‍കി എന്ന തരത്തിലാണ് പ്രചരണം. ഷഫീര്‍ ഇടക്കാവില്‍ എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും […]

Continue Reading

ബിജെപി പിന്തുണയില്‍ പാലക്കാട് കൊപ്പം പഞ്ചായത്ത് ഭരണം ലീഗിന് ലഭിച്ചോ? വസ്‌തുത അറിയാം..

വിവരണം പാലക്കാട് കൊപ്പം പഞ്ചായത്ത് ബിജെപി പിന്തുണയോടെ ലീഗ് ഭരിക്കും.. എന്ന പേരില്‍ ഒരു പോസ്റ്റര്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ബിജെപിയും ലീഗും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട് തെളിയിക്കുന്നതാണിതെന്ന പേരിലാണ് സമൂഹമാധ്യമങ്ങളിലെ പ്രചരണം. ഞങ്ങള്‍ സഖാക്കള്‍ എന്ന ഗ്രൂപ്പില്‍ പ്രകാശന്‍ പ്രകാശന്‍ എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ നിരവധി ഷെയറുകളും റിയാക്ഷനുകളും ലഭിച്ചിട്ടുണ്ട് – Facebook Post  Archived Screenshot  എന്നാല്‍ യഥാര്‍ത്ഥത്തില്‍ പാലക്കാട് കൊപ്പം പഞ്ചായത്ത് ഭരണം നിലനില്‍ ബിജെപിയുടെ പിന്തുണയോടെ ലീഗിന് […]

Continue Reading

FACT CHECK – ഉത്തര്‍പ്രദേശില്‍ കോവിഡ് ബാധിച്ച് മരിച്ച ആളിന്‍റെ മൃതദേഹം കുപ്പയില്‍ ഉപേക്ഷിച്ചതിന്‍റെ ചിത്രമാണോ ഇത്? വസ്‌തുത അറിയാം..

വിവരണം പശുവിന് മൂല്യമേറുന്ന നാട്ടിൽ മനുഷ്യന് വിലയില്ലാതാവുന്നത് സ്വാഭാവികം ഉത്തർപ്രദേശിൽ കോവിഡ് രോഗിയുടെ മൃതശരീരം കുപ്പയിൽ തള്ളിയിരിക്കുന്നു…ഇത്രയും കാലം മോദിയുടെ അഛാദിൻ സ്വപ്നംകണ്ട ഒരു ഹതഭാഗ്യനാവാം അത്.. എന്ന തലക്കെട്ട് നല്‍കി പിപിഇ കിറ്റിലും പോളിത്തീന്‍ ബാഗിലും പൊതിഞ്ഞ ഒരു മൃതദേഹത്തിന്‍റെ അരികില്‍ തെരുവ് പട്ടി നില്‍ക്കുന്ന ഒരു ചിത്രം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. മലപ്പുറം സഖാക്കള്‍ എന്ന പേരിലുള്ള ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ സിന്ധു രാജേഷ് എന്ന വ്യക്തി പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 263ല്‍ അധികം റിയാക്ഷനുകളും […]

Continue Reading