പഞ്ചാബില്‍ കള്ളവാറ്റുകാര്‍ ഒരാളെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ ഉത്തര്‍പ്രദേശിന്‍റെ പേരില്‍ സാമുദായികതലങ്ങള്‍ ചേര്‍ത്ത് പ്രചരിപ്പിക്കുന്നു…

ഉത്തർപ്രദേശിൽ സവര്‍ണര്‍ ദളിത സമുദായത്തില്‍ നിന്നുള്ള ഒരാളെ  അതിക്രൂരമായി മര്‍ദ്ദിക്കുന്നുവെന്ന് അവകാശപ്പെട്ട് അസ്വസ്ഥജനകമായ വീഡിയോ വൈറലാകുന്നുണ്ട്. പ്രചരണം  മൂന്ന് പേർ ഇരുമ്പ് ദണ്ഡ് കൊണ്ട് ഒരാളെ നിഷ്കരുണം മർദിക്കുന്നത് വീഡിയോയിൽ കാണാം. മര്‍ദ്ദിക്കുന്നവര്‍ ആക്രോശിക്കുമ്പോള്‍ ഇരയായയാള്‍ വേദന കൊണ്ട് ഉച്ചത്തില്‍ നിലവിളിച്ച് നിസ്സഹായത പ്രകടിപ്പിക്കുന്നു. ഉത്തര്‍പ്രദേശില്‍ ബി‌ജെ‌പിക്കാരായ സവര്‍ണര്‍ ഇങ്ങനെയാണ് താണ ജാതിയില്‍പ്പെട്ടവരോട് പെരുമാറുന്നത് എന്നാരോപിച്ച് ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ: “*😡ഇത്‌ U_P_യിൽ👆 കേരളത്തിൽ B_J_P_ഭരണം വരാൻ ആഗ്രഹിക്കുന്നവരും, ഞാനും സവർണ്ണനാകണമെന്ന് നാഴികക്ക് നാൽപ്പതു വട്ടം പറഞ്ഞു […]

Continue Reading