വീഡിയോയില്‍ കാണുന്നത് UK യിൽ പുതുതായി ചാർജ് എടുത്ത തൊഴിൽ – സാമൂഹ്യ നീതി വകുപ്പ് മന്ത്രിയല്ല…

ബ്രിട്ടനില്‍ പുതുതായി തിരഞ്ഞെടുക്കപ്പെട്ട തൊഴില്‍-സാമുഹ്യ നീതി വകുപ്പ് മന്ത്രിയുടെ വീഡിയോ എന്ന തരത്തില്‍ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്.  പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങള്‍ പരിശോധിച്ചപ്പോള്‍ ഈ വീഡിയോയില്‍ കാണുന്നത് ബ്രിട്ടന്‍റെ പുതിയ മന്ത്രിയുടെതല്ല എന്ന് കണ്ടെത്തി. ആരാണ് ഈ വ്യക്തി നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നമുക്ക് ഒരു പ്രസംഗത്തിന്‍റെ വീഡിയോ കാണാം. വീഡിയോ പ്രകാരം പ്രസംഗം നടത്തുന്നത് ഡ്യുസ്ബറി മണ്ഡലത്തില്‍ നിന്ന് വിജയിച്ച ലേബര്‍ പാര്‍ട്ടി എം.പിയും […]

Continue Reading

റാഫിയ അർഷാദ് ബ്രിട്ടണിലെ ഹിജാബ് ധരിച്ച ആദ്യത്തെ ജഡ്ജിയാണ്… അമേരിക്കയിലെതല്ല…

വിവരണം പണ്ട് കാലത്തെ അപേക്ഷിച്ച് മുസ്ലിം രാജ്യങ്ങളിൽ മുസ്ലിം സ്ത്രീകൾക്ക് കുറച്ചുകൂടി സ്വാതന്ത്ര്യവും അംഗീകാരവും ലഭിക്കുന്ന വാർത്തകളാണ് ഏതാനും വര്‍ഷങ്ങളായി കേട്ടുകൊണ്ടിരിക്കുന്നത്.  പാകിസ്ഥാനിൽ പ്രധാനമന്ത്രി സ്ഥാനത്തു വരെ എത്തിയ ബേനസീർ ഭൂട്ടോ ഇതിന് ഉത്തമ ഉദാഹരണമാണ്. ഇതുകൂടാതെ നിരവധി മുസ്ലീം സ്ത്രീകൾ പൊതു വിദ്യാഭ്യാസം നേടുകയും സർക്കാർ-സർക്കാരിതര സ്ഥാപനങ്ങളിൽ ഉയർന്ന തസ്തികകളിൽ ജോലി കയറുകയും ചെയ്തിട്ടുണ്ട് എന്നത് വളരെ ശ്രദ്ധേയമായ വസ്തുതയാണ്.  കഴിഞ്ഞ ഏതാനും ദിവസങ്ങളായി സാമൂഹികമാധ്യമങ്ങളിൽ ഒരു വാർത്ത പ്രചരിച്ചു തുടങ്ങിയിട്ടുണ്ട്.  archived link FB […]

Continue Reading

ജാലിയൻ വാലാബാഗ് കൂട്ടകൊലക്ക് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ് മാപ്പ് പറഞ്ഞോ…?

വിവരണം  ജനപക്ഷം റെജി പൂവത്തൂർ 2019 ഏപ്രിൽ 10 നു പ്രസിദ്ധീകരിച്ച,  900 ത്തോളം ഷെയറുകളുമായി വൈറലായിരുന്നു  ഒരു പോസ്റ്റ് പല പ്രൊഫൈലുകളിൽ നിന്നും പുതുതായി വിവരണങ്ങളും ചേർത്ത് ഇപ്പോഴും പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നു. “ശശി തരൂരിന്‍റെ ആവിശ്യം ബ്രിട്ടീഷ് സർക്കാർ അംഗീകരിച്ചു ജാലിയൻ വാലാബാഗ് കൂട്ടകൊലക്ക് മാപ്പ് പറഞ്ഞ് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ്.” എന്ന അടിക്കുറിപ്പിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ എംഎയുടെയും കോൺഗ്രസ്സ് എംപി ഡോ. ശശി തരൂരിന്റെയും ചിത്രങ്ങളും ഒപ്പം തരൂർ ഇന്ത്യയുടെ അഭിമാനം […]

Continue Reading

ബ്രിട്ടനിലെ എംപി ആഷ് വർത്ത് എന്താണ് യഥാർത്ഥത്തിൽ പറഞ്ഞത്..?

വിവരണം  Public kerala എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019 ജൂലൈ 15 മുതൽ പ്രചരിക്കുന്ന ഒരു പോസ്റ്റിന്  ഇതുവരെ 320 ഷെയറുകൾ ലഭിച്ചിട്ടുണ്ട്. യൂട്യൂബ് ചാനലിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഒരു വീഡിയോ വാർത്തയാണ് പോസ്റ്റിൽ നൽകിയിരിക്കുന്നത്. പോസ്റ്റിന്‍റെ പ്രത്യക്ഷ ഭാഗത്ത് “മുസ്ലീങ്ങളെ ആക്രമിച്ചാൽ വെറുതെ വിടില്ല. മോഡി സർക്കാരിന് താക്കീതുമായി ബ്രിട്ടീഷ് മന്ത്രി ആഷ്‌വർത്ത്. വിഷയത്തിൽ ബ്രിട്ടീഷ് സർക്കാർ ഇടപെടുന്നു” എന്ന വാചകങ്ങൾ കാണാം.  archived link FB post archived link youtube പോസ്റ്റിൽ നൽകിയിരിക്കുന്നതില്‍  […]

Continue Reading