ബംഗ്ലാദേശിൽ ഒരു ബുർഖ ധരിച്ച പുരുഷൻ മയക്കുമരുന്ന് കടത്താന്‍ ശ്രമിക്കുന്ന വീഡിയോ ജമ്മു കശ്മീറിന്‍റെ പേരിൽ തെറ്റായി പ്രചരിപ്പിക്കുന്നു…

ബുർഖ ധരിച്ച ഒരു പുരുഷനെ പോലീസ് പിടികൂടുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. ഈ വീഡിയോ ജമ്മു കാശ്മീറിൽ നടക്കുന്ന കള്ളക്കടത്തിന്‍റെതാണ് എന്നാണ് പ്രചരണം. പക്ഷെ ഞങ്ങൾ അന്വേഷിച്ചപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ വീഡിയോയുടെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം. പ്രചരണം  Facebook | Archived മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് പോലീസ് ഒരു ബുർഖ ധരിച്ച പുരുഷനെ പിടികൂടുന്ന ദൃശ്യങ്ങൾ കാണാം. ഈ വ്യക്തി കള്ളക്കടത്ത് നടത്തുന്നതാണെന്ന് തോന്നുന്നു. ഈ പോസ്റ്റിന്‍റെ അടികുറിപ്പിൽ […]

Continue Reading

ബുര്‍ഖ ധരിച്ചെത്തി കള്ളവോട്ട് ചെയ്യാന്‍ ശ്രമിച്ച യുവതികളെ പോലീസ് തടഞ്ഞ 2022 ലെ പഴയ വീഡിയോ ലോക്സഭാ തെരെഞ്ഞെടുപ്പുമായി ബന്ധപ്പെടുത്തി വ്യാജ പ്രചരണം…

ലോക്സഭാ തെരഞ്ഞെടുപ്പ് 2024 ഏഴു ഘട്ടങ്ങളായാണ് പൂര്‍ത്തിയാവുക.   ഒന്നാം ഘട്ടം ഏപ്രിൽ 19 നും രണ്ടാം ഘട്ടം ഏപ്രിൽ 26 നും പൂര്‍ത്തിയായി. ബാക്കിയുള്ള അഞ്ചു ഘട്ടങ്ങളില്‍ മൂന്നാം ഘട്ടം  മെയ് 7 നും നാലാം ഘട്ടം മെയ്  13 നും  അഞ്ചാം ഘട്ടം  മെയ് 20 നും ആറാം ഘട്ടം  മെയ് 25 നും ഏഴാം ഘട്ടം  ജൂൺ 1 നും നടക്കും. വോട്ടെണ്ണൽ  നടക്കുക ജൂൺ 4 നാണ്. വോട്ടിംഗിനിടെ പലയിടത്തും അക്രമ […]

Continue Reading

മരിച്ച സ്ത്രീയുടെ പേരില്‍ കള്ള വോട്ട് ചെയ്യാനെത്തിയ ലീഗ് പ്രവര്‍ത്തകനെ പിടികൂടി എന്ന പേരില്‍ പ്രചരിപ്പിക്കുന്ന ചിത്രത്തിന്‍റെ സത്യമിതാണ്…

കേരളത്തില്‍ 72.07% വോട്ടിംഗ് നടന്നുവെന്നാണ്  തെരെഞ്ഞെടുപ്പ് കമ്മീഷന്‍റെ ഏറ്റവും ഒടുവില്‍ പ്രഖ്യാപിച്ച ഔദ്യോഗിക കണക്ക് വ്യക്തമാക്കുന്നത്. വോട്ടിംഗിനിടെ ചിലയിടങ്ങളില്‍ ക്രമക്കേടുകള്‍ നടന്നതായി വാര്‍ത്തകളുണ്ട്. ഈ പശ്ചാത്തലത്തില്‍ കള്ള വോട്ട് ചെയ്യാനെത്തിയ ലീഗ് പ്രവര്‍ത്തകനെ പിടികൂടി എന്നവകാശപ്പെട്ട് ചില പോസ്റ്റുകള്‍ പ്രചരിക്കുന്നുണ്ട്. പ്രചരണം   സ്ത്രീകള്‍ ധരിക്കുന്ന പര്‍ദ്ദ ധരിച്ച ഒരു വ്യക്തിയെ ചിത്രത്തില്‍ കാണാം. ചിത്രത്തിനൊപ്പമുള്ള വിവരണം ഇങ്ങനെ: “പർദ്ദ ധരിച്ചെത്തി മരിച്ച സ്ത്രീയുടെ വോട്ട് ചെയ്യാനെത്തിയ യൂത്ത് ലീഗ് പ്രവർത്തകനെ കൈയോടെ പിടികൂടി. കോഴിക്കോട്‌ കൊടുവള്ളി ബൂത്തിൽ […]

Continue Reading

FACT CHECK – ഭീകരപ്രവര്‍ത്തനത്തിന് പര്‍ദ്ദ ധരിച്ച് എത്തിയ സംഘപരിവാര്‍ നേതാവിനെ പിടികൂടിയ ചിത്രമാണോ ഇത്? വസ്‌തുത അറിയാം..

വിവരണം ഭീകരപ്രവർത്തനത്തിനിറങ്ങിയ പർദ്ദാധാരിയെ പിടികൂടി. മുഖംമൂടി നീക്കിയപ്പോൾ കണ്ടത് സംഘപരിവാറിന്റെ അസ്സൽ യുവനേതാവിനെ! ഇയാളെ പിടികൂടിയില്ലായിരുന്നെങ്കിലോ? ഇയാൾ ചെയ്യുന്ന ഭീകരപ്രവർത്തനങ്ങൾക്ക് മറ്റൊരു സമുദായം ബലിയാടാകുമായിരുന്നു. വർഗീയകലാപമാണ് സങ്കികളുടെ ലക്ഷ്യം. ജനങ്ങൾ സമാധാനമായി ജീവിക്കാൻ ഇവർ സമ്മതിക്കില്ല. ഇത്തരം സങ്കികളെ നിയമത്തിനു വിട്ടുകൊടുക്കുന്നതിനുമുമ്പ് അറഞ്ചം പുറഞ്ചം ശരിക്കുമൊന്ന് പെരുമാറിവിടണം. എന്ന തലക്കെട്ട് നല്‍കി പര്‍ദ്ദധാരിയായ ഒരു യുവാവിനെ ആള്‍കൂട്ടം മര്‍ദ്ദിക്കുന്നതിന്‍റെ ചിത്രവും ഇതോടൊപ്പം സംഘംപരിവാര്‍ യുവനേതാവായ ഇയാളുടെ ഫെയ്‌സ്ബുക്ക് പ്രൊഫൈലിന്‍റെ സ്ക്രീന്‍ഷോട്ട് എന്ന തരത്തില്‍ സിദ്ദു പരഗോണ്ട് എന്ന് […]

Continue Reading