നവീകരണം നടക്കുന്ന ആലപ്പുഴ നഗരത്തിലെ കനാലില്‍ വീണ്ടും മലിനജലം ഒഴുക്കിയോ?

വിവരണം ആലപ്പുഴയിലെ കനാല്‍ നവീകരണവുമായി ബന്ധപ്പെട്ട ചില വിവാദങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഫെയ്‌സ്ബുക്കില്‍ ചര്‍ച്ചാ വിഷയമായത്. കോടികള്‍ ചെലവാക്കി ആലപ്പുഴ നഗരത്തിലെ കനാലുകളും ചെറുതോടുകളും നവീകരിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള പദ്ധതിക്ക് സംസ്ഥാന സര്‍ക്കാര്‍ തുടക്കം കുറിച്ചിരിക്കുകയാണ്. ആലപ്പുഴ ബീച്ചിന് സമീപമുള്ള ഉപ്പൂറ്റിത്തോട്ടില്‍ നിന്നും ആരംഭിച്ച നവീകരണങ്ങള്‍ വാടക്കാനാലില്‍ എത്തി നില്‍ക്കുകയാണ്. വര്‍ഷങ്ങളായി ചെളി നിറഞ്ഞും പ്ലാസ്ടിക് മാലിന്യ കൂമ്പാരവുമായി കിടന്നിരുന്ന തോട് ഇപ്പോള്‍ മെല്ലേ പൂര്‍വ്വസ്ഥിതി പ്രാപിച്ചുകൊണ്ടിരിക്കുകയാണ്. ചെളിയും മാലിന്യവും നീക്കി ആഴം കൂട്ടിയും സംരക്ഷണ ഭിത്തി നിര്‍മ്മിച്ചും […]

Continue Reading