മത്സ്യത്തിന്‍റെ വയറ്റില്‍ രാസ ഗുളികകള്‍ നിറച്ച് വിറ്റ വ്യാപാരികളെ പിടികൂടിയെന്ന വ്യാജ പ്രചരണം.. വസ്‌തുത അറിയാം..

വിവരണം കിഡ്നി തകരാറിലാകുന്ന രാസ ഗുളികകൾ മത്സ്യങ്ങളുടെ വയറ്റിൽ നിറച്ചു വെച്ച്… ഹിന്ദു മേഖലകളിൽ കച്ചവടം നടത്തിയിരുന്ന മുസ്ലീം വ്യാപാരികളുടെ അറസ്റ്റ്*…!? ഹിന്ദുക്കൾ സൂക്ഷിക്കുക..ഇതൊന്നും ചാനൽ ന്യൂസിലോ പത്രത്തിലോ വരുകയില്ല… അന്തി ചർച്ചയിലോ വരില്ല… എല്ലാം മറച്ചുവെക്കുന്നതാണ് കേരളത്തിലെ അവസ്ഥ… നമ്മൾ സൂക്ഷിച്ചാൽ നമുക്ക് നല്ലത്. 🙏🏻 എന്ന തലക്കെട്ട് നല്‍കി ഒരു വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. മീന്‍ വില്‍ക്കുന്ന കടയില്‍ നിന്നും ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നതാണ് 58 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ഈ വീഡിയോയുടെ ഉള്ളടക്കം. […]

Continue Reading

FACT CHECK – ഉപ്പ് പൊടിയിലെ മാരക വിഷം കണ്ടെത്താനുള്ള പരീക്ഷണമാണോ ഇത്? വസ്‌തുത അറിയാം..

വിവരണം ശാസ്ത്രീയ പരീക്ഷണങ്ങളും കൗതുകങ്ങളുമൊക്കെയായി നിരവധി യൂട്യൂബ് ചാനലുകള്‍ മലയാളികള്‍ ആസ്വദിക്കാറുണ്ട്. എന്നാല്‍ ഇപ്പോള്‍ ഇത്തരത്തിലൊരു വ്ളോഗറിന്‍റെ പരീക്ഷണ വീഡിയോ സമൂഹമാധ്യമങ്ങള്‍ ചര്‍ച്ചയായിരിക്കുകയാണ്. നമ്മള്‍ ദൈനംദിനം ഉപയോഗിക്കുന്ന ഉപ്പ് ഉപയോഗിച്ചുള്ള പരീക്ഷണത്തിന്‍റെ വീഡിയോയാണ് വൈറലായിരിക്കുന്നത്. ഉപ്പിലുള്ള വിഷാംശം കണ്ടെത്താനുള്ള പരീക്ഷണമെന്ന പേരിലാണ് വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. രണ്ട് ഗ്ലാസുകളിലേക്ക് നാരങ്ങ നീര് ഒഴിക്കുകയും പിന്നീട് കുറച്ച് കഞ്ഞിവെള്ളം ഒഴിക്കുകയും ഒടുവില്‍ ഒരു ഗ്ലാസിലേക്ക് കല്ലുപ്പും മറ്റൊന്നിലേക്ക് പൊടി ഉപ്പും ചേര്‍ക്കുന്നു. പൊടി ഉപ്പ് ചേര്‍ത്ത ഗ്ലാസിലെ ലായനിയുടെ […]

Continue Reading

FACT CHECK – ‘ബ്രോയിലര്‍ കോഴിയിലെ മാരക കെമിക്കല്‍ ഉപയോഗം’ എന്ന വാര്‍ത്ത മൂന്ന് വര്‍ഷം മുന്‍പുള്ളത്.. വസ്‌തുത അറിയാം..

വിവരണം കോഴി ഇറച്ചി കഴിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി ഒരു വാര്‍ത്തയുടെ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. മീഡിയ വണ്‍ റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്തയുടെ വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത്. ബ്രോയിലര്‍ കോഴി ഇറച്ചി കഴിക്കുന്നവര്‍ ശ്രദ്ധിക്കുക.. എന്ന തലക്കെട്ട് നല്‍ക്കെട്ടോടെയാണ് പ്രചരണം. തമിഴ്‌നാട്ടില്‍ നിന്നും കേരളത്തിലേക്ക് വരുന്ന ബ്രോയിലര്‍ കോഴികളില്‍ 14 തരത്തിലുള്ള കെമിക്കലുകളാണ് ചേര്‍ക്കുന്നതെന്നും ചത്ത കോഴികളില്‍ ഫോര്‍മലിന്‍ പോലെയുള്ള രാസവസ്‌തുക്കള്‍ ഉപയോഗിക്കുന്നു എന്നുമാണ് വാര്‍ത്തയുടെ ഉള്ളടക്കം. അന്‍ഷ മീഡിയ എന്ന ഫെയ്‌സ്ബുക്ക് പേജില്‍ നിന്നും […]

Continue Reading