ദൃശ്യങ്ങള്‍ ചെന്നൈയില്‍ ഈയിടെയുണ്ടായ വെള്ളപ്പൊക്കത്തിന്‍റെതല്ല, സത്യമിങ്ങനെ…

ബംഗാള്‍ ഉല്‍ക്കടലില്‍ കഴിഞ്ഞദിവസങ്ങളില്‍ രൂപപ്പെട്ട ചക്രവാതചുഴി ന്യൂനമര്‍ദ്ദമായി മാറുകയും തമിഴ്നാട്ടിലും കര്‍ണ്ണാടകയിലും മറ്റും കനത്ത നാശനഷ്ടം ഉണ്ടാക്കുകയും ചെയ്തിരുന്നു. പലയിടത്തും കനത്ത വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടു. ഇതിനുശേഷം ചെന്നൈയില്‍ നിന്നുള്ളതാണെന്ന് അവകാശപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രളയത്തില്‍ ആഡംബര വീടുകളില്‍ വെള്ളം കയറിയ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. പ്രചരണം  സമ്പന്ന ഏരിയയിലുള്ള ആഡംബര ഭവനങ്ങളില്‍ വെള്ളം കയറി താമസ യോഗ്യമല്ലാതെ കിടക്കുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. താമസക്കാരെ രക്ഷാപ്രവര്‍ത്തകര്‍ വാഹനങ്ങളില്‍ കടത്തി കൊണ്ടുപോകുന്നത് കാണാം. ഇത് ചെന്നെയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നേരിട്ട […]

Continue Reading

വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ചെന്നൈ സൂപ്പര്‍മാര്‍ക്കറ്റില്‍ മീനുകള്‍ ഒഴുകുന്നു… പ്രചരിക്കുന്ന വീഡിയോ ജോര്‍ജിയയിലെതാണ്… സത്യമറിയൂ…

കഴിഞ്ഞ ദിവസങ്ങളില്‍ ആഞ്ഞടിച്ച മിഷോങ് ചുഴലിക്കാറ്റിന്‍റെ പ്രഭാവം മൂലം ചെന്നൈ നഗരം അര നൂറ്റാണ്ടിനിടെ ഏറ്റവും വലിയ വെള്ളപ്പൊക്കത്തിന് സാക്ഷ്യം വഹിച്ചു. മഴമൂലമുള്ള വെള്ളക്കെട്ടിന് പുറമെ ജലസംഭരണികള്‍ തുറന്നു വിട്ടതോടെ റോഡുകളില്‍ അഞ്ചടിയിലേറെ ഉയരത്തില്‍ വെള്ളം കുതിച്ചൊഴുകുകയും താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലാവുകയും ചെയ്തു. ഇതിനിടയില്‍ ചെന്നൈ നഗരത്തിലെ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ഒന്നില്‍ തറയില്‍ മീനുകള്‍ ഒഴുകി നടക്കുന്ന ദൃശ്യങ്ങള്‍ എന്നവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.  പ്രചരണം  സൂപ്പര്‍മാര്‍ക്കറ്റിന്‍റെ ഇടനാഴികളിലെ തറയില്‍ വെള്ളത്തീല്‍ നിറയെ മീനുകള്‍ ഒഴുകി നടക്കുന്നതും ജീവനക്കാര്‍ […]

Continue Reading

പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ബാബർ ആസം തമിഴ് നാട് സർക്കാരിന് നന്ദി അറിയിച്ചുവോ? സത്യാവസ്ഥ അറിയൂ…

ഇന്ത്യയിൽ നടക്കുന്ന ക്രിക്കറ്റ് ലോകകപ്പിന്‍റെ ലീഗ് മത്സരങ്ങൾ അവസാന ഘട്ടത്തിലേക്ക് കടക്കുന്നതിനിടെ എല്ലാ ടീമുകൾ സെമി-ഫൈനലിൽ  ഇടം പിടിക്കാൻ പോരാടുകെയാണ്. ഇന്ത്യയും ഓസ്ട്രേലിയയോടും പരാജയപ്പെട്ട പാക്കിസ്ഥാൻ ചെന്നൈയിലെ എം.എ. ചിദമ്പരം സ്റ്റേഡിയത്തിൽ അടുത്ത രണ്ട്  മാച്ചുകൾ കളിക്കുകയുണ്ടായി. പക്ഷെ ഇവിടെയും അവർക്ക് വിജയം നേടാൻ സാധിച്ചില്ല. ആദ്യം അഫ്ഘാനിസ്ഥാനോടും പിന്നീട് ദക്ഷിണ ആഫ്രിക്കയോടും പാക്കിസ്ഥാൻ തൊട്ടു. പക്ഷെ ചെന്നൈയിൽ പാക്കിസ്ഥാൻ ടീമിന് ക്രിക്കറ്റ് ഫാൻസിന്‍റെ പിന്തുണ ലഭിച്ചു.  പാക്കിസ്ഥാൻ ടീമിന്  ചെന്നൈയിൽ ലഭിച്ച പിന്തുണ തമിഴ് നാട് […]

Continue Reading

ചെന്നൈയിൽ ഡ്രൈവർ ഇല്ലാത്ത ടാക്സി സർവീസ് ആരംഭിച്ചുവെന്ന് പ്രചരിപ്പിക്കുന്ന വീഡിയോയുടെ സത്യമിതാണ്…

ചെന്നൈയിൽ ഡ്രൈവർ ഇല്ലാത്ത ടാക്സി സർവീസ് ലോകത്ത് ആദ്യമായി ആരംഭിച്ചു എന്നവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.  പ്രചരണം വീഡിയോ ദൃശ്യങ്ങളിൽ ഒരു മുതിർന്ന സ്ത്രീ തമിഴ് ഭാഷയിൽ ഡ്രൈവറില്ലാത്ത ടാക്സി സർവീസിനെ കുറിച്ച് വിവരണം നൽകുന്നത് കാണാം.  കാര്‍ ഉടൻ എത്തുമെന്നും ഡ്രൈവർ ഇല്ലാത്ത ടാക്സി സർവീസിന്‍റെ പ്രത്യേകതകൾ എങ്ങനെയാണെന്നും അവർ വിവരിക്കുന്നു.  തുടർന്ന് അവരും ക്യാമറ ചിത്രീകരിക്കുന്ന വ്യക്തിയും കാറിനുള്ളിലേക്ക് പ്രവേശിക്കുന്നതും സ്റ്റിയറിങ്ങ് തനിയെ തിരിഞ്ഞു കാർ മുന്നോട്ട് നീങ്ങുന്നതും ദൃശ്യങ്ങളിൽ കാണാം. സിഗ്നൽ ആകുമ്പോൾ […]

Continue Reading

FACT CHECK: വെള്ളപ്പൊക്കത്തില്‍ പെട്ട യുവാവിനെ രക്ഷപെടുത്തിയതിന് ഇന്‍സ്പെക്ടര്‍ രാജേശ്വരിക്ക് ലഭിച്ച സമ്മാനത്തിന്‍റെ ചിത്രമല്ല ഇത്…

ചെന്നൈയില്‍ വന്ന വെള്ളപ്പൊക്കത്തില്‍ മരണാസന്നനായ യുവാവിന്‍റെ അതിസാഹസികമായി ജീവന്‍ രക്ഷിച്ച ചെന്നൈയിലെ അണ്ണാനഗര്‍ പോലീസ് സ്റ്റേഷനിലെ ഇന്‍സ്പെക്ടര്‍ രാജേശ്വരിക്ക് ലഭിച്ച സമ്മാനം എന്ന തരത്തില്‍ ഒരു ചിത്രം സാമുഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പക്ഷെ ഈ ചിത്രത്തില്‍ കാണുന്ന സമ്മാനം ഇന്‍സ്പെക്ടര്‍ രാജശ്വരിക്ക് കഴിഞ്ഞ കൊല്ലം ലോക്ക്ഡൌണിനിടെ ചെയ്ത സാമുഹിക പ്രവര്‍ത്തനത്തിന് വേണ്ടിയാണ് ലഭിച്ചത് എന്ന് അന്വേഷണത്തില്‍ നിന്ന് അറിയുന്നു. പക്ഷെ രാജേശ്വരിക്ക് വെള്ളപ്പൊക്കത്തില്‍ യുവാവിനെ രക്ഷപെടുത്തിയതിന് സമ്മാനം ലഭിച്ചു എന്നും സത്യമാണ്. പക്ഷെ ചിത്രത്തില്‍ കാണുന്ന സമ്മാനം […]

Continue Reading

വെള്ളപ്പൊക്കം മൂലം കൊച്ചിയിൽ വോട്ടു ചെയ്യാൻ സാധിക്കാത്ത വോട്ടർമാരെ പോളിംഗ് ബൂത്തിലേക്കെത്തിക്കുന്ന സേവാഭാരതി പ്രവർത്തകരുടെ ചിത്രമാണോ ഇത്…?

വിവരണം  വിഷ്ണു പുന്നാട് ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും 2019  ഒക്ടോബർ 21 മുതൽ പ്രചരിപ്പിക്കുന്ന ഒരു പോസ്റ്റാണ് ഇവിടെ നൽകിയിട്ടുള്ളത്. “മാനവ സേവാ.. മാധവ സേവാ.. ജയ് സേവാഭാരതി. ജയ് സംഘശക്തി” എന്ന അടിക്കുറിപ്പോടെ പോസ്റ്റിൽ നൽകിയിരിക്കുന്ന ചിത്രം കനത്ത മഴയെ തുടർന്ന് റോഡിൽ രൂപപ്പെട്ട വെള്ളക്കെട്ടിലൂടെ ഒരു സംഘം ആളുകൾ നടന്നു വരുന്നതാണ്. “വെള്ളപ്പൊക്കം കാരണം എറണാകുളത്ത്  വോട്ടു ചെയ്യാൻ സാധിക്കാത്ത വോട്ടർമാരെ പോളിംഗ് ബൂത്തിലേക്കെത്തിക്കുന്ന സേവാഭാരതി പ്രവർത്തകർ…മാക്സിമം ഷെയർ എന്ന വാചകങ്ങളും ചിത്രത്തോടൊപ്പം നൽകിയിട്ടുണ്ട്.  […]

Continue Reading

ബ്ലഡ് കാൻസർ പൂർണ്ണമായും സുഖപ്പെടുത്താൻ അവകാശപ്പെടുന്ന ഈ മരുന്ന് സൗജന്യമായി ലഭിക്കുമോ…?

വിവരണം  Rajendran Vilayil എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും 2019 ജൂലൈ 29 മുതൽ  പ്രചരിക്കുന്ന ഒരു പോസ്റ്റാണ് ഇവിടെ നൽകിയിട്ടുള്ളത്. “Blood cancer രോഗം പൂർണ്ണമായും ഗുണപ്പെടുത്താൻ കഴിയുമെന്ന് കണ്ട് പിടിച്ചു കഴിഞ്ഞു. അതിനുള്ള മരുന്നിന്റെ പേര് ഇതാണ് lmitinef mercilet . ഈ മരുന്ന് Chennai ൽ ലഭ്യമാണ് അതും സൗജന്യമായി ദയവു ചെയ്ത് നിങ്ങൾക്ക് അറിയാവുന്നവർ ഉണ്ടെങ്കിൽ ഇല്ലെങ്കിൽ മറ്റുള്ളവർക്ക് ഈ സന്ദേശം എത്തിക്കുവാൻ സഹായിക്കണമെന്ന് അഭ്യർത്തിക്കുന്നു. താഴെ കാണുന്ന വിലാസത്തിലാണ് മരുന്ന് […]

Continue Reading