ഹിന്ദു സംഘടന പ്രവര്‍ത്തകര്‍ ക്രിസ്ത്യാനികളെ കൊല്ലുമെന്ന് പ്രതിജ്ഞ ചെയ്തുവെന്ന് വ്യാജ പ്രചരണം…

ഇന്ത്യയിലെ ഛത്തീസ്ഗഡിൽ ക്രിസ്ത്യാനികളെ കൊല്ലുമെന്ന് ഈ ഹിന്ദു പരിഷത്ത്, ആർ‌എസ്‌എസ് പ്രവർത്തകർ പ്രതിജ്ഞ എടുക്കുന്നു എന്നാരോപിച്ച് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. പ്രചരണം  കാവി വേഷം ധരിച്ച ആയിരക്കണക്കിന്  ഹിന്ദു സംഘടനാ പ്രവര്‍ത്തകര്‍ ഒരു വലിയ ഹാളിനുള്ളില്‍ വലതു  കൈ മുന്നോട്ടു നീട്ടി വേദിയില്‍ നേതാക്കള്‍ ചൊല്ലി കൊടുക്കുന്ന പ്രതിജ്ഞ ഏറ്റുചൊല്ലുന്നത് കാണാം. ഛത്തീസ്ഗഡില്‍ മാര്‍ച്ച് ഒന്ന് മുതല്‍ ഇത് നടപ്പിലാക്കുമെന്ന് ആരോപിച്ച് വീഡിയോയുടെ ഒപ്പം ഇംഗ്ലിഷിലുള്ള  വിവരണം ഇങ്ങനെ: “Dear friend , these grp of […]

Continue Reading

പഴയ വീഡിയോ വെച്ച് സിറിയയിൽ ഒരു ക്രിസ്ത്യൻ പെൺകുട്ടിയെ സുന്നി തീവ്രവാദികളുടെ ലൈംഗിക അടിമയായി  തട്ടി കൊണ്ട് പോകുന്നു എന്ന് വ്യാജപ്രചരണം    

സിറിയയിൽ ഒരു ക്രിസ്ത്യാനി പെൺകുട്ടിയെ സുന്നി മുസ്ലിം തീവ്രവാദികൾ പീഡിപ്പിക്കാൻ കൊണ്ട് പോകുന്നു എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്.  പക്ഷെ ഈ ദൃശ്യങ്ങളെ കുറിച്ച് ഞങ്ങൾ അന്വേഷിച്ചപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് യാഥാർഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയിൽ ഒരു പട്ടാളക്കാരൻ ഒരു വനിതയെ കൈയിൽ എടുത്ത് പോകുന്നതായി കാണാം. ഈ പട്ടാളം ഈ വനിതയെ […]

Continue Reading

FACT CHECK: കൊളംബിയയില്‍ നടന്ന പ്രതീകാത്മക സമരത്തിന്‍റെ ദൃശ്യങ്ങള്‍ താലിബാന്‍ ക്രിസ്ത്യാനികളോട് കാട്ടുന്ന ക്രൂരത എന്ന പേരില്‍ തെറ്റായി പ്രചരിപ്പിക്കുന്നു…

സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന താലിബാന്‍ ക്രൂരതയുടെ വാര്‍ത്തകള്‍ക്ക് അവസാനമില്ല. അഫ്ഗാനിസ്ഥാനിലെ ക്രിസ്ത്യാനികളോട് താലിബാൻ കാണിക്കുന്ന  ക്രൂരതകൾ എന്ന് അവകാശപ്പെട്ട് മനുഷ്യരെ പ്ലാസ്റ്റിക് ബാഗുകളിൽ ശ്വാസം പോലും കിട്ടാത്ത നിലയിൽ  പൊതിഞ്ഞ് വച്ചിരിക്കുന്ന ഭീതിജനകമായ ഒരു വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.  പ്രചരണം  നൈലോൺ ബാഗുകളിലുള്ള തങ്ങളുടെ മതവിശ്വാസം ഉപേക്ഷിക്കാൻ വിസമ്മതിച്ച ക്രിസ്ത്യാനികളെ താലിബാൻ നൈലോണ്‍ ബാഗുകളില്‍ പൊതിഞ്ഞുകെട്ടിയിരിക്കുന്നു എന്ന അവകാശവാദവുമായാണ് വീഡിയോ പ്രചരിക്കുന്നത്. ഈ വീഡിയോയുടെ യാഥാർത്ഥ്യം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഞങ്ങൾക്ക് വാട്സ്ആപ്പില്‍ വായനക്കാര്‍  സന്ദേശം അയച്ചിരുന്നു. […]

Continue Reading