പാലം തകര്‍ന്നിടത്ത് നിന്നും കമ്പി കിട്ടിയാല്‍ അറിയിക്കാമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞോ? മനോരമ ന്യൂസ് വാര്‍ത്ത സ്ക്രീന്‍ഷോട്ട് പ്രചരണത്തിന് പിന്നിലെ വസ്‌തുത അറിയാം..

വിവരണം കോഴിക്കോട് മാവൂരിലെ കൂളിമാട് പാലത്തിന്‍റെ ബീം തകര്‍ന്ന് വീണതുമായി ബന്ധപ്പെട്ട് വലിയ വിവാദങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഉയര്‍ന്ന് വന്നത്. നിര്‍മ്മാണത്തിനിടയില്‍ പാലത്തിന്‍റെ ബീമുകള്‍ കായലില്‍ നിലം പൊത്തിയതോടെയാണ് വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയത്. നിര്‍മ്മാണത്തിലെ അഴിമതി മൂലമുള്ള അപകാതയാണെന്ന് പാലം തകരാന്‍ കാരണമായതെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. സംഭവത്തില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി അന്വേഷണത്തിനും ഉത്തരവിട്ടു. ഹൈഡ്രോളിക് ജാക്കി ഉപയോഗിക്കുന്നതില്‍ തൊഴിലാളികള്‍ക്ക് വേണ്ടത്ര വൈദഗ്ധ്യം ഇല്ലാത്തതുകൊണ്ടാണ് അപകടം സംഭവിച്ചതെന്ന വിശദീകരണവുമായി കരാര്‍ കമ്പനിയായ ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയും രംഗത്ത് വന്നു. […]

Continue Reading

263 കോടി രൂപ ചിലവാക്കി നിര്‍മിച്ച ബീഹാറിലെ പാലം ഉത്ഘാടനത്തിന്‍റെ 29 ആം ദിവസം തകര്‍ന്നു വീണുവോ? സത്യാവസ്ഥ അറിയൂ…

പാലം നിര്‍മാണത്തില്‍ അഴിമതി മൂലം പാലം തകര്‍ന്ന്‍ വീഴുന്ന സംഭവങ്ങളെ കുറിച്ച് നമ്മള്‍ സ്ഥിരം കേള്‍ക്കാറുണ്ട്. കേരളത്തില്‍ പാലാരിവട്ടം പാലം തകര്‍ന്നതിന്‍റെ ഓര്‍മ്മ ഇപ്പോഴും മലയാളികളുടെ മനസിലുണ്ടാകും. എന്നാല്‍ ഇതേ പോലെ 263 കോടി രൂപ ചിലവാക്കി നിര്‍മിച്ച പാലം ഉത്ഘാടനതിന്‍റെ 29 ദിവസത്തിനു ശേഷം തകര്‍ന്ന്‍ വീഴുന്നു എന്നൊരു വാര്‍ത്ത‍ സാമുഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. സംഭവം നടന്നത് ബിജെപി-ജെഡിയു ഭരിക്കുന്ന ബീഹാറില്‍. ബീഹാറിലെ ഗോപാല്‍ഗന്ജ് ജില്ലയിലെ സത്തര്‍ഘാട്ടില്‍ ഗണ്ടക് പുഴയുടെ മുകളില്‍ നിര്‍മിച്ച പാലം […]

Continue Reading