പുതിയ പാര്‍ട്ടി രൂപീകരണത്തില്‍ നിന്നും അന്‍വര്‍ പിന്മാറാന്‍ സിപിഎം മന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തു എന്ന പേരില്‍ പ്രചരിക്കുന്ന ഈ വാര്‍ത്ത സ്ക്രീന്‍ഷോട്ട് വ്യാജം.. വസ്‌തുത അറിയാം..
വിവരണം സിപിഎമ്മും പി.വി.അന്‍വര്‍ എംഎല്‍എയുമായുള്ള പോര് കടുക്കുകയാണ്. സിപിഎമ്മില്‍ തുടര്‍ന്ന് പോകാന്‍ തനിക്ക് കഴിയില്ലായെന്ന് തുറന്നടിച്ച അന്‍വര്‍ നിലമ്പൂര്‍ മണ്ഡലത്തില്‍ പൊതുസമ്മേളനം ഉള്‍പ്പടെ വിളിച്ച് ചേര്‍ത്ത് നിലപാട് വ്യക്തമാക്കിയിരുന്നു. പുതിയ പാര്‍ട്ടി രൂപീകരിക്കാനുള്ള സാധ്യതയുണ്ടെന്നും മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇതാ അന്‍വര്‍ പേടിയില്‍ സിപിഎം, പുതിയ പാര്‍ട്ടി നീക്കത്തില്‍ നിന്നും പിന്മാറാന്‍ മന്ത്രി സ്ഥാനം വാഗ്ദാനം നല്‍കി സിപിഎം. അന്‍വറിന്‍റെ നോട്ടം ആഭ്യന്തരമന്ത്രി കസേര, പിണറായിക്ക് അതൃപ്തി.. എന്ന തലക്കെട്ട് നല്‍കി 24 ന്യൂസ് […]
Continue Reading