സുരേഷ് ഗോപി പ്രധാനമന്ത്രിക്ക് നല്‍കിയ സ്വര്‍ണ്ണ തളികയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന ഏഷ്യാനെറ്റ് ന്യൂസ് കാര്‍ഡ് വ്യാജം…

മകളുടെ വിവാഹത്തോടനുബന്ധിച്ച് സിനിമാതാരവും മുന്‍ രാജ്യസഭ അംഗവുമായ സുരേഷ് ഗോപി തൃശ്ശൂരിലെ ലൂർദ് പള്ളിയിലെ മാതാവിന് സമർപ്പിച്ച കിരീടത്തെ ചൊല്ലി ഇപ്പോൾ പല വിവാദ ചർച്ചകളും നടക്കുകയാണ്.  സുരേഷ് ഗോപി കാണിക്കയായി സമർപ്പിച്ച കിരീടം സ്വർണമല്ലെന്നും ചെമ്പാണെന്നും അത് പരിശോധിക്കണമെന്നും വാദങ്ങൾ ഉയർന്നുവരുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി സുരേഷ്ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ കേരളത്തിലെത്തിയപ്പോൾ സമ്മാനമായി നൽകിയ സ്വർണ്ണത്തളികയെ ചൊല്ലി മറ്റൊരു പ്രചരണം നടക്കുന്നത് ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടു. പ്രചരണം   പ്രധാനമന്ത്രിക്ക് സമ്മാനമായി നല്‍കിയ തളിക ചെമ്പ് അല്ലെന്നും […]

Continue Reading

FACT CHECK: സൗദി കിരീടാവകാശി മുഹമ്മദ്‌ ബിന്‍ സല്‍മാന്‍റെ പേരില്‍ പ്രചരിക്കുന്നത് വ്യാജ പരാമര്‍ശമാണ്…

വിവരണം  സൗദി കിരീടാവകാശി മുഹമ്മദ്‌ ബിന്‍ സല്‍മാന്‍ ഹിന്ദു സമുദായത്തെ പുകഴ്ത്തി പറഞ്ഞു എന്ന വിവരണത്തോടെ ഒരു പ്രചരണം സാമൂഹ്യ മാധ്യമങ്ങളില്‍ നടക്കുന്നുണ്ട്. അദ്ദേഹത്തിന്‍റെ ചിത്രത്തോടൊപ്പം നല്‍കിയിരിക്കുന്ന വാചകങ്ങള്‍ ഇങ്ങനെയാണ്: ലോകത്ത് എല്ലാ രാജ്യങ്ങളിലും ഹിന്ദു സമൂഹം ജീവിക്കുന്നുണ്ട്. എന്നാൽ അവർ ഏതെങ്കിലും രാജ്യത്ത് കലാപമുണ്ടാക്കുകയോ മതത്തിന്റെ പേരിൽ ചാവേറാക്രമണം നടത്തി എന്നോ എവിടെയെങ്കിലും കേട്ടിട്ടുണ്ടോ  കേൾക്കില്ല അവർ ഏത് രാജ്യത്താണോ ജീവിക്കുന്നത് ആ രാജ്യത്തിന്‍റെ നിയമങ്ങൾ അനുസരിച്ച് ജീവിക്കുന്നു. സൗദി രാജകുമാരന്‍ “ ഇതിനു മുമ്പ് […]

Continue Reading