ഇ.പി.ജയരാജന്‍റെ പ്രസ്താവന എന്ന പേരില്‍ പ്രചരിക്കുന്ന ഈ ന്യൂസ് കാര്‍ഡ് വ്യാജം.. വസ്‌തുത അറിയാം..

വിവരണം ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വടകര മണ്ഡലത്തില്‍ ശക്തമായ മത്സരമാണ് നടക്കുന്നത്. യുഡിഎഫിന്‍റെയും എല്‍ഡിഎഫിന്‍റെയും പ്രബലരായ സ്ഥാനാര്‍ത്ഥികളായ ഷാഫി പറമ്പിലും കെ.കെ.ശൈലജയും തമ്മിലുള്ള മത്സരത്തില്‍ ആരും ജയിക്കുമെന്നത് പ്രവചനാതീതമാണ്. അതെസമയം വടകരയില്‍ വിജയക്കുമെന്ന അവകാശവാദങ്ങളും വെല്ലുവിളികളുമായി ഇരുമുന്നണിയുടെ നേതാക്കളും പ്രസ്താവനകളുമായി രംഗത്ത് വന്നിട്ടുണ്ട്. എന്നാല്‍ വടകരയില്‍ കെ.കെ.ശൈലജ തോറ്റാല്‍ താന്‍ മുടി മൊട്ടയിടിച്ച് പാതി മീശയും കളയുമെന്ന വെല്ലുവിളിയുമായി എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍ രംഗത്ത് വന്നു എന്ന തരത്തില്‍ ഏഷ്യാനെറ്റ് ന്യൂസിന്‍റെ പേരില്‍ ഒരു ന്യൂസ് കാര്‍ഡ് ഇപ്പോള്‍ […]

Continue Reading

ഇന്ധനവില വർധനയ്‌ക്കെതിരെ മമത ബാനർജിയുടെ പ്രതിഷേധത്തിന്‍റെ പഴയ വീഡിയോ തെറ്റായ വിവരണത്തോടെ  വൈറലാകുന്നു…

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഇരുചക്ര വാഹനം  ഓടിക്കാന്‍ പഠിക്കുന്ന ദൃശ്യങ്ങളാണ് എന്നവകാശപ്പെട്ട്  ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പ്രചരണം  വന്‍ ജനാവലിയുടെ അകമ്പടിയോടെ ഒരു റോഡ് മുഴുവൻ തടഞ്ഞ് മമത ബാനർജി, ഏതാനും പേരുടെ സഹായത്തോടെ  ഇരുചക്ര വാഹനത്തില്‍ മുന്നോട്ട് നീങ്ങുന്നത് കാണാം. മമത ബാനര്‍ജി സ്കൂട്ടര്‍ ഓടിക്കാന്‍ പഠിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയില്‍ കാണിക്കുന്നതെന്നാണ് പോസ്റ്റില്‍ അവകാശപ്പെടുന്നത്. മുഖ്യമന്ത്രിയെ ഡ്രൈവിങ് പരിശീലിപ്പിക്കുന്നതിൽ മുഴുവൻ ആളുകളും പങ്കെടുത്തു എന്ന മട്ടിലാണ് വീഡിയോ പ്രചരിപ്പിക്കുന്നത്.  […]

Continue Reading

ആധാര്‍ കാര്‍ഡ് ഡ്രൈവിങ് ലൈസന്‍സുമായി ബന്ധിപ്പിക്കണമെന്ന് സര്ക്കാര്‍ ഇതുവരെ അറിയിപ്പ് നല്‍കിയിട്ടില്ല…

ആധാർ കാർഡ് മറ്റ് പല പല രേഖകളുമായി ബന്ധിപ്പിക്കണമെന്ന് സര്ക്കാര്‍ തലത്തില്‍ നിന്ന് ചില അറിയിപ്പുകൾ ഇടയ്ക്കിടെ വരാറുണ്ട്. ഇപ്പോൾ ആധാർ കാർഡ് ഡ്രൈവിങ് ലൈസൻസുമായി ബന്ധിപ്പിക്കണമെന്നും ഇല്ലെങ്കിൽ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നും ചില പ്രചരണങ്ങൾ നടക്കുന്നുണ്ട്.   പ്രചരണം “ഡ്രൈവിംഗ് ലൈസെൻസ് ഉണ്ടോ? ഉടനെ ചെയ്യണം. ഇല്ലെങ്കിൽ പണി കിട്ടും. കൂടുതൽ അറിയൂ..”  എന്ന വിവരണത്തോടെ  പോസ്റ്റിൽ ഒരു ലേഖനം ആണ് നൽകിയിട്ടുള്ളത്.  ഡ്രൈവിംഗ് ലൈസൻസ്, ആധാർ കാർഡുമായി ലിങ്ക് ചെയ്തില്ലെങ്കിൽ നിരവധി സേവനങ്ങൾക്ക് തടസ്സം നേരിട്ടേക്കാം എന്നാണ് […]

Continue Reading