കെഎസ്ഇബി നിരക്കിനേക്കാള്‍ ലാഭകരം അദാനിയുടെ വൈദ്യുതിയാണോ? വസ്‌തുത അറിയാം..

വിവരണം 100 യൂണിറ്റ് വരെ കെഎസ്ഇബി 4.15 രൂപ, അദാനി 3.15 രൂപ 101 മുതൽ 150 യൂണിറ്റ് വരെ കെഎസ്ഇബി 5.40 രൂപ, അദാനി 5.25 രൂപ 51 മുതൽ 200 യൂണിറ്റ് വരെ കെഎസ്ഇബി 7.10 രൂപ, അദാനി 5.40 രൂപ 201 മുതൽ 250 യൂണിറ്റ് വരെ കെഎസ്ഇബി 8.35 രൂപ, അദാനി 5.40 രൂപ.. എന്ന പേരില്‍ കെഎസ്ഇബി വൈദ്യുതി ചാര്‍ജ് വര്‍ദ്ധിപ്പിച്ച ശേഷമുള്ള പട്ടിക എന്ന തരത്തില്‍ അദാനിയുടെ നിരക്കുമായി […]

Continue Reading

വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിക്കുന്നത് മന്ത്രിമാരുടെ നിത്യചെലിവിന് വേണ്ടിയെന്ന് മുഖ്യമന്ത്രി പറഞ്ഞോ? വസ്‌തുത അറിയാം..

വിവരണം സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിക്കുമെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. എന്നാല്‍ മന്ത്രിമാരുടെ നിത്യ ചിലവിന് പണമില്ലാ.. വൈദ്യുതി ചാര്‍ജ് വര്‍ദ്ധിപ്പിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു എന്നതാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ പ്രചരണം. വി ഹേറ്റ് സിപിഎം എന്ന പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന് നിരവധി റിയാക്ഷനുകളും ഷെയറുകളും ലഭിച്ചിട്ടുണ്ട് – Facebook Post  Archived Screenshot  വസ്‌തുത ഇതാണ് ആദ്യം തന്നെ മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രെസ് സെക്രട്ടറി പി.എം.മനോജുമായി ഫോണില്‍ […]

Continue Reading

കര്‍ണാടകയില്‍ വൈദ്യുതി നിരക്കുകള്‍ ഉയര്‍ത്തിയത് കോണ്‍ഗ്രസ്‌ സര്‍ക്കാരാണോ? സത്യാവസ്ഥ അറിയൂ…

കര്‍ണാടകയില്‍ ഈ മാസം വൈദ്യുതി ബില്‍ കണ്ട് സാധാരണകാര്‍ക്ക് ‘ഷോക്ക്‌’ അടിച്ചു. കര്‍ണാടകയില്‍ എല്ലാ മാസം 200 യുണിറ്റ് വൈദ്യതി സൌജന്യമായി നല്‍കുമെന്ന് വാഗ്ദാനം ചെയ്ത് അധികാരത്തില്‍ എത്തിയ കോണ്‍ഗ്രസ്‌ ഇപ്പൊൾ വൈദ്യതി നിരക്കുകള്‍ അമിതമായി കൂട്ടി എന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരണം നടക്കുന്നുണ്ട്. പക്ഷെ ഈ പ്രചരണത്തില്‍ ചില കാര്യങ്ങള്‍ തെറ്റാണ്. വൈദ്യുതി നിരക്കുകള്‍ കൂട്ടിയത് കോണ്‍ഗ്രസ്‌ സര്‍ക്കാരല്ല. കഴിഞ്ഞ ബിജെപി സര്‍ക്കാരിന്‍റെ സമയത്ത് എടുത്ത തിരുമാനമാണ് വൈദ്യുതി നിരക്കില്‍ വര്‍ധനവ്. എന്താണ് ഉയര്‍ന്ന […]

Continue Reading

ഇയർഫോണുകൾ ധരിച്ച് പ്ലാറ്റ്‌ഫോമിൽ റെയിൽ ലൈനിന് സമീപം നിന്നയാള്‍ക്ക് ഷോക്കേറ്റു… ദൃശ്യങ്ങളുടെ യാഥാര്‍ഥ്യം ഇതാണ്…

റെയിൽവേ പ്ലാറ്റ്ഫോമിൽ നില്‍ക്കുകയായിരുന്ന ഒരാൾ ഷോക്കേറ്റ് റെയിൽവേ ട്രാക്കിലേക്ക് മറിഞ്ഞു വീഴുന്ന നടുക്കം ഉളവാക്കുന്ന ഒരു വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.  പ്രചരണം  പ്ലാറ്റ്ഫോമിൽ മറ്റൊരാളുമായി സംസാരിച്ചു കൊണ്ടിരിക്കുന്ന വ്യക്തിയുടെ മുകളിൽ മിന്നൽപിണർ പോലെ പോലെ എന്തോ ഒന്ന് പതിക്കുന്നതായി കാണാം. അദ്ദേഹം റെയിൽവേ ട്രാക്കിലേക്ക് മറിഞ്ഞു വീഴുന്നതും തുടർന്ന് ആളുകൾ ഓടി അദ്ദേഹത്തെ രക്ഷപ്പെടുത്താനായി എത്തുന്നതുമായ ദൃശ്യങ്ങളാണ് വീഡിയോയിൽ കാണുന്നത്.  മറിഞ്ഞുവീണ ആളുടെ ചെവിയില്‍ ഇയര്‍ ഫോണ്‍ ഉണ്ടായിരുന്നുവെന്നും ഇന്‍റര്‍നെറ്റ് ഓണായിരുന്നുവെന്നും റെയിൽവേ ട്രാക്കിലെ കൂടിയ വോട്ട് […]

Continue Reading

FACT CHECK: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടന്‍ സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിക്കുമെന്ന പ്രചാരണ വ്യാജമാണ്…

വിവരണം  തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടന്‍ സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിക്കുമെന്ന് ഒരു വാര്‍ത്ത സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ചില വാര്‍ത്താ മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയുടെ സ്ക്രീന്‍ ഷോട്ടുകളുടെ ചിത്രങ്ങളാണ് കൂടുതലും പ്രചരിക്കുന്നത്. ഇത്തരത്തില്‍ പ്രചരിക്കുന്ന ഒരു ഫേസ്ബുക്ക് പോസ്റ്റിന്‍റെ രൂപം താഴെ കാണാം. archived link FB post എന്നാല്‍ ഇതൊരു വ്യാജ പ്രചാരണമാണ്. യാഥാര്‍ത്ഥ്യം എന്താണെന്ന് നമുക്ക് നോക്കാം  വസ്തുതാ വിശകലനം ഫെസ്ബുക്കിലും വാട്ട്സ് ആപ്പിലും പ്രചരണം വ്യാപകമായി നടക്കുന്നുണ്ട്. ഇത്തരത്തില്‍ പ്രചരിക്കുന്ന ചില […]

Continue Reading

FACT CHECK ‘രാജ്യമെമ്പാടും വൈദ്യുതിക്ക് ഇനി ഒരേ നിരക്ക്’ എന്ന വ്യാജ വാര്‍ത്ത പ്രചരിക്കുന്നു

വിവരണം കേന്ദ്ര സർക്കാരിന്‍റെ പല പദ്ധതികളെയും പറ്റി സാമൂഹ്യ മാധ്യമങ്ങളിൽ  നിരവധി വാർത്തകൾ വരാറുണ്ട്.  സർക്കാർ ആവിഷ്കരിക്കുന്ന പുതിയ പദ്ധതികളെക്കുറിച്ച് പൊതുജനങ്ങൾക്ക് ഇവ ഉപകാരപ്രദമായി തീരാരുമുണ്ട്.  എന്നാൽ സര്‍ക്കാര്‍  പദ്ധതികളെപ്പറ്റി പല വ്യാജ പ്രചാരണങ്ങളും  ഇതോടൊപ്പം നടക്കാറുണ്ട്. ഇത്തരത്തിൽ ചില പ്രചരണങ്ങളുടെ മുകളിൽ ഞങ്ങൾ വസ്തുത അന്വേഷണം നടത്തിയിരുന്നു.  പലതും തെറ്റാണെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു.  ഇപ്പോൾ അത്തരത്തിൽ പ്രചരിക്കുന്ന ഒരു വാർത്തയാണ് ഇവിടെ നൽകിയിട്ടുള്ളത്.   പോസ്റ്റില്‍ നൽകിയിരിക്കുന്ന വാർത്ത ഇങ്ങനെയാണ്:  വൈദ്യുതി യിലൂടെ പൊതുജനങ്ങളുടെ പോക്കറ്റടിക്കുന്നത് കേരളമടക്കമുള്ള  സംസ്ഥാനങ്ങളിൽ ഇനി […]

Continue Reading

ദീൻ ദയാൽ ഗ്രാമീണ യോജന വഴി സൗജന്യ വൈദ്യുതി കണക്ഷൻ ലഭിക്കുമെന്ന് പ്രചാരണം തെറ്റാണ്…

വിവരണം കേന്ദ്ര സർക്കാർ പൊതുജനങ്ങൾക്ക് പ്രത്യേകിച്ച് സാമ്പത്തിക രേഖക്ക് താഴെയുള്ളവർക്ക് പ്രഖ്യാപിക്കുന്ന പലതരം പദ്ധതികളെപ്പറ്റി ഉള്ള വിവരങ്ങൾ  വാർത്താമാധ്യമങ്ങള്‍ കൂടെയല്ലാതെ സാമൂഹ്യ മാധ്യമങ്ങളിലും വൻതോതിൽ പ്രചരിച്ചു പോരുന്നുണ്ട്.  വളരെ പെട്ടെന്ന് തന്നെ ആളുകളിലെയ്ക്കെത്താന്‍ ഇത്തരം പ്രചരണങ്ങൾ ഗുണം ചെയ്യുന്നുണ്ട്. എന്നാൽ ഇത്തരം പദ്ധതികളെ പറ്റിയുള്ള നിരവധി വ്യാജവാർത്തകള്‍ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കാനായി സാമൂഹ്യമാധ്യമങ്ങൾ ചിലർ ദുരുപയോഗം ചെയ്യാറുണ്ട്.  ഈ വിഭാഗത്തിൽ നിരവധി വാർത്തകൾ ഞങ്ങൾ വസ്തുത അന്വേഷണം നടത്തി തെറ്റാണെന്ന് കണ്ടെത്തിയിരുന്നു. ഇപ്പോഴിതാ വൈദ്യുതിയുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളിൽ […]

Continue Reading

നാളെ സംസ്ഥാനത്ത് ഒട്ടാകെ വൈദ്യുതി മുടങ്ങുമെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കിയോ?

വിവരണം കേരളത്തില്‍ കാലവര്‍ഷം ശക്തമാകുകയും പ്രളയസമാനമായ സാഹചര്യത്തില്‍ എത്തി നില്‍ക്കുമ്പോഴും സമൂഹമാധ്യമങ്ങളിലൂടെ ഇത് സംബന്ധമായ വിവരങ്ങള്‍ ധാരളമായി ചര്‍ച്ച ചെയ്യപ്പെടുകയും ജനങ്ങള്‍ പരസ്‌പരം പോസ്റ്റുകള്‍ പങ്കുവയ്ക്കുകയും ചെയ്യുന്നുണ്ട്. അതിനിടയിലാണ് ഓഗ്സ്റ്റ് 9ന് കെഎസ്ഇബിയുടെ അറിയിപ്പെന്ന പേരില്‍ ഒരു സന്ദേശം വാട്‌സാപ്പിലും പിന്നീട് ഫെയ്‌സ്ബുക്കിലും പ്രചരിക്കാന്‍ തുടങ്ങിയത്. സന്ദേശം ഇപ്രകാരമാണ്- Breaking news from KSEB നാളെ കേരളം ഒട്ടാകെ വൈദുതി മുടങ്ങും എന്ന്  KSEB അറിയിച്ചിട്ടുണ്ട്, ഫോൺ ചാർജ് ചെയ്തു വെയ്ക്കുക, ആവശ്യം ഉള്ള മുൻകരുതൽ എടുക്കുക, […]

Continue Reading