പുതിയ പാര്‍ട്ടി രൂപീകരണത്തില്‍ നിന്നും അന്‍വര്‍ പിന്മാറാന്‍ സിപിഎം മന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തു എന്ന പേരില്‍ പ്രചരിക്കുന്ന ഈ വാര്‍ത്ത സ്ക്രീന്‍ഷോട്ട് വ്യാജം.. വസ്‌തുത അറിയാം..

വിവരണം സിപിഎമ്മും പി.വി.അന്‍വര്‍ എംഎല്‍എയുമായുള്ള പോര് കടുക്കുകയാണ്. സിപിഎമ്മില്‍ തുടര്‍ന്ന് പോകാന്‍ തനിക്ക് കഴിയില്ലായെന്ന് തുറന്നടിച്ച അന്‍വര്‍ നിലമ്പൂര്‍ മണ്ഡലത്തില്‍ പൊതുസമ്മേളനം ഉള്‍പ്പടെ വിളിച്ച് ചേര്‍ത്ത് നിലപാട് വ്യക്തമാക്കിയിരുന്നു. പുതിയ പാര്‍ട്ടി രൂപീകരിക്കാനുള്ള സാധ്യതയുണ്ടെന്നും മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇതാ അന്‍വര്‍ പേടിയില്‍ സിപിഎം, പുതിയ പാര്‍ട്ടി നീക്കത്തില്‍ നിന്നും പിന്മാറാന്‍ മന്ത്രി സ്ഥാനം വാഗ്ദാനം നല്‍കി സിപിഎം. അന്‍വറിന്‍റെ നോട്ടം ആഭ്യന്തരമന്ത്രി കസേര, പിണറായിക്ക് അതൃപ്തി.. എന്ന തലക്കെട്ട് നല്‍കി 24 ന്യൂസ് […]

Continue Reading

FACT CHECK – സന്ദീപ് വാര്യരുടെ പേരില്‍ പ്രചരിക്കുന്ന ഫെയ്‌സ്ബുക്ക് പോസ്റ്റിന്‍റെ സ്ക്രീന്‍ഷോട്ട് വ്യാജം.. വസ്‌തുത ഇതാണ്..

വിവരണം പൗരത്വ ബില്‍ നടപ്പിലക്കാന്‍ സഹായിക്കാമെന്ന് മുസ്‌ലിം ലീഗ് പോലും നമ്മളെ അറിയിച്ചു കഴിഞ്ഞു. ഇനി നമ്മുടെ മുന്നിലുള്ള പ്രതിസന്ധി കമ്മികള്‍ മാത്രമാണ്. മുസ്‌ലിം ലീഗിന് പോലും പ്രശ്നമില്ലെങ്കില്‍ സിപിഎമ്മിന് എന്താണ് പ്രശ്നം. നമ്മുടെ ശത്രു സിപിഎം മാത്രമാണ്.. എന്ന് ബിജെപി വ്യക്താവും ഷോര്‍ണൂര്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ സന്ദീപ് വാര്യര്‍ തന്‍റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തു എന്ന തരത്തിലുള്ള സ്ക്രീന്‍ഷോട്ട് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ചീഫ് മിനിസ്റ്റേഴ്‌സ് ഓഫിസ് കേരള ലൈക്ക് ചെയ്തവര്‍ […]

Continue Reading

FACT CHECK – ‘ഗോള്‍വാക്കറിന്‍റെ പേര് നല്‍കിയില്ലെങ്കിലും പഴങ്കഥകള്‍ പറഞ്ഞ് അപമാനിക്കാരുതെന്ന്’ കെ.സുരേന്ദ്രന്‍ പ്രസ്താവന നടത്തിയോ? പ്രചരണം വ്യാജമാണ്.. വസ്‌തുത അറിയാം..

വിവരണം പേര് നല്‍കിയില്ലെങ്കിലും വേണ്ടില്ല.. പഴങ്കഥകള്‍ പറഞ്ഞ് അപമാനിക്കാതിരിക്കു.. ഗോള്‍വാക്കര്‍ വിഷയത്തില്‍ സുരേന്ദ്രന്‍.. എന്ന തലക്കെട്ട് നല്‍കിയ 24 ന്യൂസ് വെബ്‌ഡെസ്‌ക് എന്ന ബൈലിന്‍ നല്‍കിയ ഒരു വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ട് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. മലയാളത്തിലെ പ്രമുഖ ദൃശ്യമാധ്യമമായ 24 ന്യൂസിന്‍റെ വെബ്‌ഡെസ്‌ക് നല്‍കിയ വാര്‍ത്തയാണിതെന്ന പേരിലാണ് പ്രചരണം. തിരുവനന്തപുരം രാജീവ്ഗാന്ധി ബയോടെക്‌നോളജി സെന്‍ററിന്‍റെ രണ്ടാമത്തെ ക്യാംപസിന് ആര്‍എസ്എസ് നേതാവ് ഗോള്‍വാക്കറിന്‍റെ പേര് നല്‍കാന്‍ കേന്ദ്രം തീരുമാനിച്ചതിനെ കുറിച്ചുള്ള വിമര്‍ശനങ്ങളും ചൂടേറിയ ചര്‍ച്ചകളും സമൂഹമാധ്യമങ്ങളില്‍ കഴിഞ്ഞ ദിവസം […]

Continue Reading