ആക്രമണത്തില്‍ കൊല്ലപ്പെട്ട  വിദ്യാര്‍ത്ഥികള്‍ക്കായി ക്ലാസ്സ്മുറിയില്‍ പൂച്ചെണ്ടുകള്‍… ചിത്രം ഗാസയിലെതല്ല, കാബൂളിലേതാണ്…

ഇസ്രയേലും ഹമാസും തമ്മിലുള്ള യുദ്ധത്തിന്‍റെ ആദ്യ 25 ദിവസത്തിനുള്ളിൽ 3,600-ലധികം പാലസ്തീൻ കുട്ടികൾ കൊല്ലപ്പെട്ടെന്ന് ഗാസയിലെ ഹമാസ് ആരോഗ്യ മന്ത്രാലയം അറിയിച്ചതായി വാര്‍ത്തകളുണ്ട്. വ്യോമാക്രമണത്തിലും, റോക്കറ്റുകളാലും, സ്ഫോടനങ്ങളിലും, കെട്ടിടങ്ങള്‍ തകർന്നും നവജാതശിശുക്കളും കൊച്ചുകുട്ടികളും മരിച്ചുവെന്നാണ് വിവരണമുള്ളത്. ഗാസയില്‍ യുദ്ധത്തില്‍  മരിച്ച കുട്ടികളുടെ സ്കൂളില്‍ സ്മരണാഞ്ജലി അര്‍പ്പിച്ച സന്ദര്‍ഭത്തിലേത് എന്ന വിവരണത്തോടെ ഒരു ചിത്രം സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്.  പ്രചരണം  ക്ലാസ്മുറിയിലെ ഡെസ്കുകളില്‍  പൂച്ചെണ്ടുകള്‍ നിരത്തി വച്ചിരിക്കുന്നതും പുരോഹിത വേഷം പോലൊന്ന് ധരിച്ച ഒരു സ്ത്രീ സമീപത്ത് നില്‍ക്കുന്നതും […]

Continue Reading

ജൂലൈ മാസത്തിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ കാല്‍ നഷ്ടപ്പെട്ട യുവാവിനെ മറ്റൊരു പലസ്തീൻ യുവാവായി അവതരിപ്പിച്ച് സമൂഹ മാധ്യമങ്ങളിൽ വ്യാജപ്രചരണം…

ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പലസ്തീൻ യുവാവ് തൊട്ടടുത്ത ദിവസം തന്നെ ഗാസയിൽ വീഡിയോയുണ്ടാക്കുന്നു എന്ന് അവകാശപ്പെട്ട്  പലസ്തീൻകാർ ഇസ്രായേലിനെ ലോകത്തിന്‍റെ മുന്നിൽ താഴത്താൻ നാടകം കളിക്കുന്നു എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരണം നടക്കുന്നുണ്ട്. ഈ പ്രചരണത്തിന്‍റെ അടിസ്ഥാനത്തിൽ രണ്ട്  വീഡിയോകളാണ്.  പക്ഷെ ഈ വീഡിയോകളെ കുറിച്ച് ഞങ്ങൾ അന്വേഷിച്ചപ്പോൾ ഈ വീഡിയോകൾ തമ്മിൽ യാതൊരു ബന്ധമില്ല എന്ന് കണ്ടെത്തി. എന്താണ് ഈ വീഡിയോകളുടെ സത്യാവസ്ഥ നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ […]

Continue Reading

ലെബാനോനിലെ പഴയെ വീഡിയോ പലസ്തീന്‍കാര്‍ ഈജിപ്ത് അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്നു എന്ന തരത്തില്‍ പ്രചരിപ്പിക്കുന്നു…

ഗാസയില്‍ നിന്ന് പലസ്തീന്‍കാര്‍ 20 അടി പൊക്കമുള്ള മതില്‍ കയറി ഈജിപ്തിലേക്ക് കടക്കാന്‍ ശ്രമിക്കുന്നു എന്ന് ആരോപിച്ച് ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ വീഡിയോ പഴയതാണ്. കൂടാതെ നിലവില്‍ നടക്കുന്ന യുദ്ധവുമായി ഈ വീഡിയോയ്ക്ക് യാതൊരു ബന്ധവുമില്ല എന്ന് കണ്ടെത്തി. എന്താണ് വീഡിയോയുടെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് പലസ്തീനിന്‍റെ ധ്വജങ്ങള്‍ പിടിച്ച് മതില്‍ കയറി […]

Continue Reading

സഹതാപത്തിനായി പലസ്തീനിലെ ജനങ്ങള്‍ മേക്കപ്പിലൂടെ പരിക്കുകള്‍ സൃഷ്ടിക്കുന്നു എന്ന വ്യാജപ്രചരണം വീണ്ടും പ്രത്യക്ഷപ്പെടുന്നു…

ഇസ്രയേല്‍ ഗാസയില്‍ നടത്തുന്ന ആക്രമണത്തില്‍ ഇത് വരെ 2750 പേരാണ് ജീവന്‍ നഷ്ടപെട്ടത്. ഈ ആക്രമണങ്ങളില്‍ 9700 പേര്‍ക്കാണ് പരിക്കേറ്റത്.  ഇതിനെ തുടര്‍ന്ന് ഗാസയില്‍ സംഭവിച്ച നാശത്തിന്‍റെ ചിത്രങ്ങളും ദൃശ്യങ്ങളും മാധ്യമങ്ങളും, സമൂഹ മാധ്യമങ്ങളിലൂടെ നമുക്ക് കാണാന്‍ കഴിയുന്നുണ്ട്.  ഇതിനിടെയാണ് പലസ്തീന്‍കാര്‍ ലോകത്തിന്‍റെ സഹതാപം നേടാന്‍ കൃത്രിമമായി പരിക്കുകള്‍ സൃഷ്ടിക്കുന്നു എന്ന് ആരോപിച്ച് ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. പക്ഷെ ഈ പഴയെ വീഡിയോ തെറ്റായ സന്ദര്‍ഭത്തിലാണ് പ്രചരിപ്പിക്കുന്നത് എന്ന് ഞങ്ങള്‍ നടത്തിയ അന്വേഷണത്തില്‍ നിന്ന് […]

Continue Reading