എഫ്‌സിഐ ഗോഡൗണ്‍ തകര്‍ത്ത് അരി ഭക്ഷിക്കുന്ന ഈ ആന അരിക്കൊമ്പന്‍ അല്ലാ.. വസ്‌തുത അറിയാം..

വിവരണം ഇടുക്കി ചിന്നക്കനാല്‍ വനമേഖലയോട് ചേര്‍ന്നുള്ള ജനവാസ കേന്ദ്രത്തില്‍ നിരന്തരം ഭീഷണിയായിരുന്നു അരിക്കൊമ്പന്‍ എന്ന കാട്ടാന. ജനങ്ങളുടെ പ്രക്ഷോഭത്തിനൊടുവില്‍ അരിക്കൊമ്പനെ സംസ്ഥാന വനം വകുപ്പ് കുംകി ആനകളുടെയും മയക്കുവെടിയുടെ സഹായത്തോടെയും ദിവസങ്ങള്‍ നീണ്ട ദൗത്യത്തിനൊടുവില്‍ തമിഴ്‌നാട് അതിര്‍ത്തി വന മേഖലയായ മുണ്ടന്‍തുറൈ ഭാഗത്തേക്ക് കടത്തി. നിലവില്‍ അരിക്കൊമ്പനുള്ളത് ഈ വനത്തിലാണ്. റേഡിയോ കോളറിന്‍റെ സഹായത്തോടെ ആനയുടെ നീക്കം കൃത്യമായി പെരിയാര്‍ വന്യജീവി സങ്കേതത്തില്‍ ലഭിക്കുന്നുണ്ടെന്നുമാണ് ഏറ്റവും ഒടുവില്‍ പുറത്ത് വന്ന വാര്‍ത്ത റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇപ്പോള്‍ ഇതാ […]

Continue Reading

FACT CHECK ഈ ചിത്രം കേരളത്തിലെതല്ല, യുപിയിലെ ഹാപൂരിലെതാണ്

വിവരണം  വിശന്നപ്പോൾ ആഹാരം മോഷ്ടിച്ചു എന്നാരോപിച്ച്  മധു എന്നാ ആദിവാസി യുവാവിനെ നാട്ടുകാർ സംഘം കൂടി തല്ലിക്കൊന്ന  സംഭവം കേരളത്തിൽ മാത്രമല്ല ഇന്ത്യ ഒട്ടാകെ വൻവിവാദമായിരുന്നു. ഈ സംഭവം രാഷ്ട്രീയപരമായി ദുരുപയോഗപ്പെടുത്തുന്നതിന്‍റെ  ഉദാഹരണങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ സുലഭമാണ്.  ഇത്തരത്തിലുള്ള ഒരു വാര്‍ത്തയാണ് ഇവിടെ നല്‍കിയിട്ടുള്ളത്.  ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ ഗോഡൗണിൽ ടൺ കണക്കിന് ഭക്ഷ്യധാന്യങ്ങൾ  കെട്ടിടത്തിന് പുറത്ത് അട്ടിയട്ടിയായി ഇട്ടിരിക്കുന്നതിന്‍റെയും ചാക്കുകള്‍ പൊട്ടി ധാന്യങ്ങള്‍ സമീപത്തെ അഴുക്ക് ചാലിലേയ്ക്ക് വീണ് നശിച്ചു കൊണ്ടിരിക്കുന്നതിന്റെയും കാഴ്ചയാണ് ചിത്രത്തിലുള്ളത്.   ഈ ചിത്രത്തോടൊപ്പം നൽകിയിരിക്കുന്ന വിവരണം ഇങ്ങനെയാണ്:  […]

Continue Reading