ഹൃദയാഘാതം ഉണ്ടായ ഉടൻ ഇഞ്ചി ചവച്ചു തിന്നുന്നത് ഹൃദയ തടസ്സം നീക്കുമെന്ന പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നത്, വസ്തുത അറിയൂ…     

ഹൃദയാഘാതം ഉണ്ടായ ഉടൻ ഇഞ്ചി കഴിക്കുന്നത് ഹൃദയത്തിലെ തടസ്സം നീക്കി രോഗിക്ക് ആശ്വാസം പകരുമെന്ന് അവകാശപ്പെടുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വ്യാപകമായി പങ്കുവയ്ക്കുന്നുണ്ട്.  പ്രചരണം  ഹൃദയാഘാതമുണ്ടായാൽ ഉടൻ സ്വീകരിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ഒരാള്‍ ജനക്കൂട്ടത്തിന് നല്‍കുന്ന മുന്‍കരുതല്‍ സന്ദേശമാണ് വീഡിയോയില്‍. ഹൃദയാഘാതം നേരിട്ട ഒരു വ്യക്തിയെ എങ്ങനെയാണ് സുരക്ഷിതമായി സ്ഥാനം ചെയ്യേണ്ടതെന്നും വിശദീകരിച്ചുകൊണ്ട് സ്പീക്കർ അവകാശപ്പെടുന്നു. ഹാര്‍ട്ട് അറ്റാക് സൂചനകള്‍ ശരീരം കാണിച്ചു തുടങ്ങിയാല്‍ ഉടന്‍ നമ്മള്‍ ആംബുലന്‍സ് വിളിക്കും, രോഗിയെ ഡോക്ടറുടെ സമീപത്ത് എത്തിക്കും. […]

Continue Reading

സ്റ്റേജ് പെര്‍ഫോമന്‍സിനിടെ ഹൃദയ സ്തംഭനം മൂലം മരിച്ചയാള്‍ സൈനികനല്ല, വസ്തുത അറിയൂ…

സാമൂഹ്യ മാധ്യമങ്ങള്‍ പ്രചാരത്തിലായതോടെ ചുറ്റും നടക്കുന്ന സംഭവങ്ങളുടെ നേര്‍ക്കാഴ്ചകള്‍ നമ്മുടെ വിരല്‍ത്തുമ്പിലെ സ്ക്രീനില്‍ കാണാം. സന്തോഷകരമായ കാര്യങ്ങള്‍ പോലെതന്നെ പല സങ്കടകരമായ കാര്യങ്ങളും ഇങ്ങനെ നമ്മളിലേയ്ക്ക് എത്തുന്നുണ്ട്. ഈയിടെ ഒരാള്‍ വേദിയില്‍ പരിപാടി അവതരിപ്പിക്കുന്നതിനിടെ കുഴഞ്ഞുവീണ് മരിക്കുന്ന ഒരു വീഡിയോ ഇതിനോടകം എല്ലാവരും കണ്ടുകാണും.  പ്രചരണം  പ്രസിദ്ധമായ ദേശഭക്തിഗാനമായ “മാ തുജ്ഝെ സലാം…” ഗാനത്തിനൊപ്പം പട്ടാളക്കാരുടെ കമഫ്ലോജ് വേഷം ധരിച്ച ഒരാള്‍ ഉല്‍സാഹത്തോടെ ചുവടുകള്‍ വയ്ക്കുന്നതും ഏതാനും മിനിറ്റുകള്‍ക്ക് ശേഷം അദ്ദേഹം കുഴഞ്ഞ് വീഴുന്നതും നെഞ്ചുവേദനയെ തുടര്‍ന്നാണ് […]

Continue Reading

കനത്ത ചൂടില്‍ തണുത്ത വെള്ളം കുടിച്ചാല്‍ സ്ട്രോക്ക് ഉണ്ടാകാന്‍ സാധ്യതയുണ്ടോ…? വസ്തുത അറിയൂ…

ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലെ ചൂടിനെ കുറിച്ചുള്ള വാര്‍ത്തകള്‍ നമ്മള്‍ മുമ്പ് വായിച്ചിട്ടുണ്ട്. എന്നാല്‍ ആദ്യമായി കേരളം ഇക്കൊല്ലം അക്ഷരാര്‍ത്ഥത്തില്‍ കനത്ത ചൂടില്‍ വെന്തുരുകുകയാണ്.  രാജ്യത്തുടനീളം നിലവിലുള്ള ഉയർന്ന താപനില പല ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് തരുന്നുണ്ട്. ചൂട് നേരിടാനാകാതെ പലരും പകച്ചു നില്‍ക്കുകയാണ്. ഈ കാലാവസ്ഥയില്‍ രോഗങ്ങള്‍ വരാതെ ജാഗ്രത പാലിക്കേണ്ടത് പ്രധാനമാണ്. കേരളം ഇന്നുവരെ അഭിമുഖീകരിച്ചിട്ടില്ലാത്ത ഉഷ്ണ തരംഗങ്ങളും ഇത്തവണ നേരിടുകയാണ്. ഹീറ്റ്‌സ്ട്രോക്ക് ആളുകളെ ബോധരഹിതരാക്കുകയും ചിലപ്പോൾ മരണത്തിന് കാരണമാവുകയും വരെ ചെയ്തേക്കാം. ചൂടിനെ […]

Continue Reading