ഈ സ്ക്രീന്‍ഷോട്ട് ദേശാഭിമാനി ദിനപത്രത്തിന്‍റെതല്ല, വ്യാജമാണ്…

വിവരണം  സ്വര്‍ണ്ണ കടത്ത് കേസിന്‍റെ അന്വേഷണം കേന്ദ്ര ഏജന്‍സിയായ എന്‍ഐഎ ഏറ്റെടുത്തശേഷം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെടി ജലീലിനെ ചോദ്യം ചെയ്തിരുന്നു. എന്‍ഐഎ യുടെ അന്വേഷണം പുരോഗമിക്കുമ്പോള്‍ കേരളം പലതരത്തിലുള്ള രാഷ്ട്രീയ സംഭവങ്ങള്‍ക്കും സാക്ഷിയാവുകയാണ്. ഭരണ പ്രതിപക്ഷ കഷികള്‍ പരസ്പരം ആരോപണങ്ങളും പ്രത്യാരോപണങ്ങളും ഉന്നയിക്കുകയും പലയിടത്തും മന്ത്രി ജലീലിന്‍റെ രാജി ആവശ്യപ്പെട്ട് പ്രക്ഷോഭങ്ങള്‍ തുടരുകയുമാണ്.  ഇതിനിടെ സ്വര്‍ണ്ണ കടത്ത് വിഷയത്തില്‍ പലതരം വാര്‍ത്തകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ചാനല്‍ വാര്‍ത്തകളുടെ സ്ക്രീന്‍ഷോട്ടുകളും ന്യൂസ്‌ പേപ്പര്‍ കട്ടിങ്ങുകളും […]

Continue Reading

മന്ത്രി ജലീലിന് എന്‍ഫോഴ്‌സ് മെന്‍റ് ക്ലീന്‍ചിറ്റ് നല്‍കി എന്ന വാര്‍ത്ത തെറ്റാണ്…

വിവരണം സ്വര്‍ണ്ണ കടത്ത് കേസുമായി ബന്ധപ്പെട്ട് മന്ത്രി കെ ടി ജലീലിനെ എന്‍ഫോഴ്‌സ്മെന്‍റ്  ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. ഇതിന്‍റെ പേരില്‍ മറ്റു രാഷ്ട്രീയ പാര്‍ട്ടികള്‍ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നടത്തുന്ന സംഘര്‍ഷങ്ങളും പ്രക്ഷോഭങ്ങളും സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍  തുടരുകയാണ്.   ഇതിനിടയില്‍ ഒരു വാര്‍ത്ത സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആകുന്നുണ്ട്. “സ്വര്‍ണ്ണ കടത്തുമായി ഒരു ബന്ധവുമില്ല. മന്ത്രി കെ ടി ജലീലിന് എന്‍ ഫോഴ്‌സ്മെന്റിന്‍റെ ക്ലീന്‍ചിറ്റ്. “ ഇക്കാര്യം സ്ഥിരീകരിക്കുന്ന ന്യൂസ്‌ 18 ചാനല്‍ സ്ക്രീന്‍ഷോട്ടിനൊപ്പമാണ് […]

Continue Reading

ജോലിയില്‍ നിന്നും 14 വര്‍ഷം മുന്‍പ് ലീവ് എടുത്ത ശേഷവും മന്ത്രി കെ.ടി.ജലീല്‍ ശമ്പളം വാങ്ങുന്നു എന്ന പ്രചരണം വ്യാജം..

വിവരണം ജോലിയില്‍ നിന്നിറങ്ങി 14 വര്‍ഷമായിട്ടും മന്ത്രി കെ.ടി.ജലീല്‍ അധ്യാപക സ്‌കെയിലില്‍ ശമ്പളം വാങ്ങുന്നു.. എന്ന തലക്കെട്ട് നല്‍കി ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റ് കഴിഞ്ഞ ദിവസങ്ങളിലായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. രാഷ്ട്രീയത്തിനായി ലീവെടുത്ത കാലഘട്ടം മുതല്‍ സെര്‍വീസ് വര്‍ഷങ്ങള്‍ നഷ്ടപ്പെടാതിരിക്കാന്‍ വേണ്ടി ഇയാള്‍ക്കായി സംസ്ഥാന ഖജനാവ് ചെലവാക്കുന്നത് കോടികള്‍. ശമ്പളത്തിന് പുറമെ ഇയാളുടെ തസ്‌തികയില്‍ നികുതിപ്പണത്തില്‍ നിന്നും ദശലക്ഷങ്ങളുടെ ചെലവില്‍ അധിക അധ്യാപകന്‍. എന്നതാണ് സൈബര്‍ കോണ്‍ഗ്രസ് എന്ന ഫെയ്‌സ്ബുക്ക് പേജില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റില്‍ ആരോപിക്കുന്ന വിഷയങ്ങള്‍. […]

Continue Reading

മന്ത്രി കെ ടി ജലീൽ രാജി വയ്ക്കും എന്ന വാർത്ത സത്യമോ..?

വിവരണം  കൊണ്ടോട്ടി സഖാക്കൾ എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019  ഒക്ടോബർ 19 മുതൽ പ്രചരിപ്പിക്കുന്ന ഒരു പോസ്റ്റാണ് ഇവിടെ നൽകിയിരിക്കുന്നത്. “അധികാരത്തിൽ അള്ളിപ്പിടിച്ചിരിക്കാൻ ഇത്‌ കൊങ്ങിയുമല്ല, മൂരിയുമല്ല നല്ല അന്തസ്സുള്ള സഖാവ്.. അഭിവാദ്യങ്ങൾ മലപ്പുറം സുൽത്താൻ ?? #KTJ” എന്ന അടിക്കുറിപ്പോടെ മന്ത്രി കെടി ജലീലിന്റെ ചിത്രവും ഒപ്പം ” കെ ടി ജലീൽ രാജി വയ്ക്കും.. തെറ്റ് ചെയ്തില്ല എന്ന ബോധ്യമുണ്ട്. രാജി ധാർമികതയുടെ പേരിൽ മാത്രം. ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞ് അടുത്ത ദിവസം രാജി […]

Continue Reading