അജൈവ മാലിന്യ ശേഖരണത്തിന് വീട്ടിലെത്തുന്ന ഹരിത കര്‍മ്മസേന പ്രവര്‍ത്തകര്‍ക്ക് യൂസര്‍ ഫീ നല്‍കേണ്ടതില്ലായെന്ന പ്രചരണം വ്യാജം.. വസ്‌തുത അറിയാം..

വിവരണം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ അജൈവ മാലിന്യങ്ങള്‍ ശേഖരിക്കുന്നതിന് വേണ്ടി സര്‍ക്കാര്‍ രൂപീകരിച്ച പദ്ധതിയാണ് ഹരിത കര്‍മ്മ സേന. വീടുകളിലും മറ്റ് സ്ഥാപനങ്ങളിലും എത്തി പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിക്കുകയെന്നതാണ് ഹരിത കര്‍മ്മ സേനയുടെ പ്രവര്‍ത്തനം. ഇത്തരത്തില്‍ ശേഖരിക്കുന്ന അജൈവ മാലന്യങ്ങള്‍ പിന്നീട് ശാസ്ത്രീയമായി സംസ്കരിക്കുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ചാക്ക് ഒന്നിന് 50 എന്ന നിരക്കിലാണ് ഈ സേവനത്തിന് ഹരിത കര്‍മ്മ സേന പ്രവര്‍ത്തകര്‍ ഈടാക്കുന്നത്. എന്നാല്‍ 50 രൂപ വാങ്ങുന്നത് നിയമവിരുദ്ധമായിട്ടാണെന്നും ഹരിത കര്‍മ്മ സേനയുടെ സേവനങ്ങള്‍ക്ക് […]

Continue Reading

FACT CHECK: ‘പള്ളിയുടെ ചില്ല് പൊട്ടിച്ച വ്യക്തിക്ക് കിട്ടിയ ശിക്ഷ’ എന്ന തരത്തില്‍ പ്രചരിക്കുന്ന വീഡിയോയുടെ സത്യാവസ്ഥ അറിയൂ…

ഒരു സ്ഥാപനത്തിന്‍റെ ചില്ല് പൊട്ടിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്ന ഒരു വ്യക്തിയെ കാര്‍ വന്ന് ഇടിക്കുന്ന ഒരു വീഡിയോ സമുഹ മാധ്യമങ്ങളില്‍ ഏറെ പ്രചരിക്കുന്നു. വാട്ട്സാപ്പിലും ഫെസ്ബൂക്കിലും പ്രചരിക്കുന്ന ഈ വീഡിയോയില്‍ നില ടി-ഷര്‍ട്ട്‌ ധരിച്ച ഒരു വ്യക്തി ഒരു സ്ഥാപനത്തിന്‍റെ ചില്ലുകള്‍ പൊട്ടിക്കുന്നതായി നമുക്ക് കാണാം. വഴിയിലൂടെ പോകുന്ന ഒരു വ്യക്തി ഇയാളെ നിര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ അയാളെയും തള്ളി ഇയാള്‍ വിണ്ടും ചില്ലുകള്‍ പൊട്ടിക്കുന്നത് തുടരുന്നു. ചില്ലുകള്‍ പൊട്ടിച്ച് കഴിഞ്ഞിട്ട് ഓടി രക്ഷപ്പെടുന്നതിനിടയില്‍ ഒരു കാര്‍ ഇയാളെ […]

Continue Reading