വഖഫ് വിഷയത്തില്‍ എസ്‌ഡി‌പി‌ഐ സംഘടിപ്പിക്കുന്ന റാലിയില്‍ കരുനാഗപ്പള്ളി എം‌എല്‍‌എ സി‌ആര്‍ മഹേഷ് പങ്കെടുക്കുമെന്ന പ്രചരണം തെറ്റാണ്…

വഖഫ് വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെതിരെ എസ്‌ഡി‌പി‌ഐ കരുനാഗപ്പള്ളിയില്‍ സംഘടിപ്പിക്കുന്ന സമ്മേളത്തിലും ബഹുജന റാലിയിലും കരുനാഗപ്പള്ളി എം‌എല്‍‌എ സി‌ആര്‍ മഹേഷ് പങ്കെടുക്കുമെന്ന് അറിയിച്ച് ഒരു പോസ്റ്റര്‍ പ്രചരിക്കുന്നുണ്ട്. പ്രചരണം  “വഖഫ്-മദ്രസ തകർക്കുകയെന്ന RSS അജണ്ട നടപ്പിലാക്കുന്ന കേന്ദ്ര സർക്കാർ നിലപാടിനെതിരെ വഖഫ്-മദ്രസ സംരക്ഷണ സമ്മേളനവും ബഹുജന റാലിയും 2024 ഡിസംബർ 08 ഞായറാഴ്‌ച,വൈകിട്ട് 04 മണിക്ക് കരുനാഗപ്പള്ളി ഷെയ്ഖ് മസ്‌ജിദിന് സമീപം സി.ആർ മഹേഷ് MLA പങ്കെടുക്കും ബഹുജനറാലി വൈകിട്ട് 4 മണിക്ക് പുള്ളിമാൻ ജംഗ്ഷനിൽ നിന്നും […]

Continue Reading

ശോഭ സുരേന്ദ്രന്‍റെ പോസ്റ്റര്‍ പതിച്ചതിന് ഹോട്ടല്‍ ഉടമയെ മര്‍ദ്ദിക്കുന്ന വീഡിയോയാണോ ഇത്.. വസ്‌തുത അറിയാം..

വിവരണം ശോഭ സുരേന്ദ്രന്‍റെ പോസ്റ്റര്‍ പതിച്ചതിന് ഹോട്ടല്‍ തല്ലിത്തകര്‍ത്തു എന്ന വാര്‍ത്തയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ആലപ്പുഴ-കൊല്ലം അതിര്‍ത്തിയില്‍ കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിയിലാണ് കഴിഞ്ഞ ദിവസം സംഭവം നടന്നക്കുന്നത്. ആലപ്പുഴ ലോക്‌സഭ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന സ്ഥലമാണ് കരുനാഗപ്പള്ളി. ഇവിടെ ശോഭ സുരേന്ദ്രന്‍റെ പോസ്റ്റര്‍ പതി‍ച്ച ഒരു ഫാ‌സ്റ്റ് ഫുഡ് കട ഒരു സംഘം ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അടിച്ചു തകര്‍ക്കുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. ശോഭ സൂരേന്ദ്രന്‍റെ പോസ്റ്റർ പതിച്ചതിന് പാവം പിടിച്ച ഒരുത്തന്‍റെ ഹോട്ടൽ തല്ലിപൊളിച്ചു .അവരെ ക്രൂരമായി […]

Continue Reading

മാതാ അമൃതാനന്ദമയി മഠത്തിൽ ആരോഗ്യ വകുപ്പിനെ അറിയിക്കാതെ വിദേശികളെ ഒളിച്ചുവച്ചു എന്ന് വ്യാജ പ്രചരണം

വിവരണം  കോവിഡ് 19 വൈറസ് ബാധ പടരാതിരിക്കാനായി കഴിയുന്ന എല്ലാ ശ്രമങ്ങളും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സ്വീകരിച്ച് നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്. സന്നദ്ധ സംഘടനകളും ആരോഗ്യ  പ്രവർത്തകരും കർമ്മ നിരതരായി രംഗത്തുണ്ട്. കോവിഡ്19 പടരാനുള്ള സാധ്യതകൾ ഇല്ലാതാക്കുന്ന പ്രവർത്തനങ്ങൾക്കാണ് ഇവർ മുൻ‌തൂക്കം നൽകുന്നത്. വൈറസിന്‍റെ സാമൂഹ്യ വ്യാപനം തടയാനായി എല്ലാ പഴുതുകളും കർശനമായി അടയ്ക്കുന്ന പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ ആരംഭിച്ചിരുന്നു. അതിൽ ആദ്യത്തെ ഘട്ടമാണ് വിദേശികളുടെയും അയൽ സംസ്ഥാനത്തു നിന്നുള്ള ആളുകളുടെയും സമ്പർക്ക വിവരങ്ങൾ ശേഖരിക്കുക എന്നുള്ളത്. ഇത് പൂർണ്ണമായി വിജയം കൈവരിച്ചു […]

Continue Reading