സിപിഎം എറിയാട് ബ്രാഞ്ച് സെക്രട്ടറിയും നാല്‍പ്പത് പ്രവര്‍ത്തകരും മുസ്‌ലിം ലീഗില്‍ ചേരാന്‍ സന്നദ്ധത അറിയിച്ചോ?

വിവരണം എറിയാട് ബ്രാഞ്ച് സെക്രട്ടറി കാവുങ്ങൽ ഹക്കീമും നാൽപ്പതോളം പ്രവർത്തകരും സിപിഎമ്മിൽ നിന്ന് രാജിവെച്ചു നേരിന്‍റെ പാതയിലേക്ക്.. എന്ന തലക്കെട്ട് നല്‍കി ഒരു വ്യക്തിയുടെ ചിത്രം സഹിതം ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റ് പ്രചരിക്കുന്നുണ്ട്. മുസ്‌ലിം ലീഗ് എംഎല്‍എ കെ.എം.ഷാജിക്ക് പിന്തുണ പ്രഖ്യാപിച്ച് സിപിഎം എറിയാട് ബ്രാഞ്ച് സെക്രട്ടറി 40 ഓളം പ്രവര്‍ത്തകരും മുസ്‌ലിം ലീഗില്‍ ചേരാന്‍ സന്നദ്ധത അറിയിച്ചു എന്നതാണ് പോസ്റ്റിന്‍റെ ഉള്ളടക്കം. കെഎംസിസി നെറ്റ്‌സോണ്‍ എന്ന ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ സലാം കൊണ്ടോട്ടി എന്ന വ്യക്തി പങ്കുവെച്ചിരിക്കുന്ന […]

Continue Reading

പാലത്തായി പീഡന കേസിലെ പ്രതിയുമായിയുള്ള കെ.എം. ഷാജിയുടെ വ്യാജ ചിത്രം ഫെസ്ബൂക്കില്‍ വൈറല്‍…

കൊറോണവൈറസ്‌ ഭീതിയില്‍ നിന്ന് കേരളം പതിയെ പുറത്ത് വരുന്നതിനെ പിന്‍തുടര്‍ന്ന്‍ വീണ്ടും കേരളത്തില്‍ രാഷ്ട്രിയം സജീവമാവുകയാണ്. കുറച്ച് ദിവസം മുമ്പ് അഴിക്കൊട് എം.എല്‍.എ. കെ.എം. ഷാജി മുഖ്യമന്ത്രിക്കെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ മാധ്യമങ്ങളിലും സാമുഹ്യ മാധ്യമങ്ങളിലും ഏറെ ചര്‍ച്ച വിഷയമായി മാറിയിരുന്നു. അതേസമയം സാമുഹ്യ മാധ്യമങ്ങളില്‍ മറ്റൊരു ചര്‍ച്ച വിഷയമായിരുന്നു പാലത്തായിയില്‍ സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചുവെന്ന ആരോപണം അഭിമുഖീകരിച്ച ബിജെപി നേതാവ് പത്മരാജിന്‍റെത്. ബിജെപി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്‍റ് ആയ പത്മരാജിനെ പോലീസ് രണ്ട് ദിവസം മുന്നേ പിടികൂടിയിരുന്നു. […]

Continue Reading