അജൈവ മാലിന്യ ശേഖരണത്തിന് വീട്ടിലെത്തുന്ന ഹരിത കര്‍മ്മസേന പ്രവര്‍ത്തകര്‍ക്ക് യൂസര്‍ ഫീ നല്‍കേണ്ടതില്ലായെന്ന പ്രചരണം വ്യാജം.. വസ്‌തുത അറിയാം..

വിവരണം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ അജൈവ മാലിന്യങ്ങള്‍ ശേഖരിക്കുന്നതിന് വേണ്ടി സര്‍ക്കാര്‍ രൂപീകരിച്ച പദ്ധതിയാണ് ഹരിത കര്‍മ്മ സേന. വീടുകളിലും മറ്റ് സ്ഥാപനങ്ങളിലും എത്തി പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിക്കുകയെന്നതാണ് ഹരിത കര്‍മ്മ സേനയുടെ പ്രവര്‍ത്തനം. ഇത്തരത്തില്‍ ശേഖരിക്കുന്ന അജൈവ മാലന്യങ്ങള്‍ പിന്നീട് ശാസ്ത്രീയമായി സംസ്കരിക്കുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ചാക്ക് ഒന്നിന് 50 എന്ന നിരക്കിലാണ് ഈ സേവനത്തിന് ഹരിത കര്‍മ്മ സേന പ്രവര്‍ത്തകര്‍ ഈടാക്കുന്നത്. എന്നാല്‍ 50 രൂപ വാങ്ങുന്നത് നിയമവിരുദ്ധമായിട്ടാണെന്നും ഹരിത കര്‍മ്മ സേനയുടെ സേവനങ്ങള്‍ക്ക് […]

Continue Reading

ആലപ്പുഴയിലെ ഹോട്ടലില്‍ നിന്നും പട്ടിയിറച്ചി പിടികൂടി: പ്രചരിക്കുന്ന വാര്‍ത്തയുടെ സത്യമിതാണ്…

പതിവ് വീട്ടു രുചികളിൽ നിന്നും ഹോട്ടൽ ഭക്ഷണം പലർക്കും ഒരു മാറ്റം മാത്രമല്ല, ദിവസ തൊഴിലാളികൾ പോലെയുള്ളവർക്ക് ആവശ്യകത കൂടിയാണ്. ഹോട്ടൽ ഭക്ഷണത്തിന് ആവശ്യക്കാർ ഏറി വരുന്നു എന്നതിന് തെളിവാണ് ഗ്രാമപ്രദേശങ്ങളിൽ പോലും ഉയർന്നുവരുന്ന ഭക്ഷണശാലകൾ.  മായം കലർന്നതോ പഴകിയതോ ആയ ഭക്ഷണം ഹോട്ടല്‍ ഉപഭോക്താക്കളുടെ വലിയ വെല്ലുവിളിയാണ്.  ഹോട്ടലുകളിൽ നിന്നും പഴയ ഭക്ഷണം ആരോഗ്യവകുപ്പ് പിടിച്ചെടുത്ത വാർത്തകളും ഇടയ്ക്കിടെ മാധ്യമങ്ങളിൽ വരാറുണ്ട്.  ഇപ്പോൾ ആലപ്പുഴയിൽ ഒരു ഭക്ഷണശാലയിൽ പട്ടി ഇറച്ചി പിടികൂടി എന്നൊരു വാർത്ത പ്രചരിക്കുന്നുണ്ട്  […]

Continue Reading

‘ലിംഗ സമത്വ പ്രതിജ്ഞ കുടുംബശ്രീ പിന്‍വലിച്ചു’: പ്രചരണം തെറ്റാണ്… യാഥാര്‍ഥ്യമറിയൂ…

കേന്ദ്ര സര്‍ക്കാര്‍ അധിഷ്ഠിത നയി ചേതന ജെന്‍ഡര്‍ ക്യാംപെയിനിന്‍റെ ഭാഗമായി തയ്യാറാക്കിയ ലിംഗ സമത്വ പ്രതിജ്ഞ സംസ്ഥാന സര്‍ക്കാര്‍ ആദ്യം പിൻവലിച്ചു എന്നൊരു വാര്‍ത്ത സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. മാതൃഭൂമി, ഏഷ്യാനെറ്റ്, റിപ്പോർട്ടർ തുടങ്ങിയ മാധ്യമങ്ങള്‍ ഇങ്ങനെ വാര്‍ത്ത നല്‍കിയിരുന്നു.  പ്രചരണം  ലിംഗ സമത്വ പ്രതിജ്ഞ കുടുംബശ്രീ പിന്‍വലിച്ചു. പ്രതിജ്ഞ ചൊല്ലേണ്ടന്ന് ജില്ലാ ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം എന്നു വാര്‍ത്ത എഴുതിയ ന്യൂസ് കാര്‍ഡുകളും സ്ക്രീന്‍ഷോട്ടുകളുമാണ് പ്രചരിക്കുന്നത്. എല്ലാ കുടുംബശ്രീയിലും ജൻഡർ റിസോഴ്സ് മീറ്റിലൂടെ ലിംഗ സമത്വ പ്രതിജ്ഞ […]

Continue Reading

കുടുംബശ്രീ അംഗങ്ങള്‍ ദേശാഭിമാനി വരിക്കാര്‍ ആകണമെന്ന് ആവശ്യപ്പെട്ട് കൊല്ലത്ത് സിഡിഎസ് ഭാരവാഹി ഇത്തരത്തില്‍ ഒരു ഓഡിയോ സന്ദേശം അയച്ചോ? വസ്‌തുത അറിയാം..

വിവരണം സംസ്ഥാന സര്‍ക്കാരിന്‍റെ കീഴിലുള്ള കുടുംബശ്രീ പദ്ധതിയിലെ അംഗങ്ങളെ സിപിഎം മുഖപത്രമായ ദേശാഭിമാനി വരിക്കാരാകാന്‍ നിര്‍ബന്ധക്കുന്നതായി പരാതി എന്ന ഒരു വാര്‍ത്ത 24 ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. വരിക്കാരായില്ലെങ്കില്‍ സര്‍ക്കാരില്‍ നിന്നും കുടുംബശ്രീ അംഗങ്ങള്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ ലഭിക്കാതെ വരുമെന്ന് സി‍ഡിഎസ് ഭാരവാഹി വാട്‌സാപ്പ് ഗ്രൂപ്പില്‍ ഓഡിയോ സന്ദേശം അയച്ചതും വാര്‍ത്തയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൊല്ലം ചിതറയിലാണ് സംഭവമാണ് 24 വാര്‍ത്ത നല്‍കിയിരിക്കുന്നത്. ഈ വീഡിയോ പിന്നീട് കുരുക്ഷേത്ര എന്ന ഫെയ്‌സ്ബുക്ക് പേജില്‍ നിന്നു പങ്കുവെച്ചിരിക്കന്നതിന് ഇതുവരെ 1,700ല്‍ […]

Continue Reading

സർക്കാർ എംപ്ലോയ്‌മെന്‍റ് എക്സ്ചേഞ്ചുകൾ നിർത്തലാക്കി നിയമനങ്ങൾ കുടുംബശ്രീ വഴിയാക്കിയോ…?

വിവരണം  Haris Edappalam Haris എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും 2019 ഡിസംബർ 4 മുതൽ പ്രചരിപ്പിക്കുന്ന ഒരു പോസ്റ്റാണ് ഇവിടെ നൽകിയിട്ടുള്ളത്. പോസ്റ്റിലെ ചിത്രത്തിൽ നൽകിയിരിക്കുന്ന വാർത്ത ഇതാണ് : എംപ്ലോയ്‌മെന്‍റ് എക്സ്ചേഞ്ച് പിണറായി സർക്കാർ പൂട്ടി. രജിസ്റ്റർ ചെയ്ത 34  ലക്ഷം തൊഴിൽ രഹിതർ പെരുവഴിയിൽ. നിയമനങ്ങൾ കുടുംബശ്രീക്ക്. കുടുംബ ശ്രീ വഴി ആകുമ്പോൾ പാർട്ടി അനുഭാവികളെ നല്ലവണ്ണം തിരുകി കയറ്റാം.” ഒപ്പം മുഖ്യമന്ത്രിയുടെ ചിത്രവും പോസ്റ്റിലുണ്ട്.  FB post archived link എംപ്ലോയ്‌മെന്‍റ് […]

Continue Reading