കുറുവ സംഘത്തിന്‍റെ തലവനെ നാട്ടുകാര്‍ പിടികുടി എന്ന വാര്‍ത്ത‍ വ്യാജമാണ്

കുറുവ സംഘത്തിന്‍റെ തലവനെ നാട്ടുകാര്‍ പിടികുടി പോലീസിന് ഏല്‍പ്പിച്ചു എന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ ഒരു വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ വീഡിയോയില്‍ കാണുന്നത് കുറുവ സംഘത്തിന്‍റെ തലവനല്ല എന്ന് കണ്ടെത്തി. എന്താണ് സംഭവം നമുക്ക് നോക്കാം.  പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയില്‍ ഒരു വ്യക്തിയെ നാട്ടുകാരും പോലീസും പിടിക്കുന്ന ദൃശ്യങ്ങള്‍ കാണാം. ഈ വീഡിയോയെ കുറിച്ച് പോസ്റ്റിന്‍റെ […]

Continue Reading

ഈ വൈറല്‍ വീഡിയോ കുറുവ സംഘം വീട് ആക്രമിച്ച് മോഷണം നടത്തുന്നതിന്‍റെ അല്ലാ.. വസ്‌തുത അറിയാം..

വിവരണം കോഴിക്കോട് (നാദാപുരം, കല്ലാച്ചി) മേഖലയില്‍ കുറുവ സംഘം ഉള്ളതായി റിപ്പോര്‍ട്ട്.. നാട്ടുകാര്‍ ജാഗ്രത പുലര്‍ത്തുക.. എന്ന തലക്കെട്ട് നല്‍കി ഭയപ്പെടുത്തുന്ന ഒരു വീഡിയോ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഒരു സംഘം മുഖം മറച്ച് എത്തി വീടിന്‍റെ വാതിലില്‍ വലിയ പാറക്കല്ല് ഉപയോഗിച്ച് തകര്‍ത്ത് അകത്ത് കടക്കുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. മല്ലു വൈബ്‌സ് എന്ന ഇന്‍സ്റ്റാഗ്രാം പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റ് കാണാം – Instagram Reel Video  Archived Video  എന്നാല്‍ യഥാര്‍ത്ഥത്തില്‍ […]

Continue Reading

FACT CHECK – കുറുവ കൊള്ള സംഘം കേരളത്തിലേക്ക് കടന്നിട്ടില്ല; പ്രചരണം വ്യാജം.. വസ്‌തുത ഇതാണ്..

വിവരണം തമിഴ്‌നാട് കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന കുറുവാ സംഘം എന്ന പേരില്‍ കുപ്രസിദ്ധമായ കൊള്ള സംഘം കേരളത്തിലേക്ക് കടന്നു എന്നും ഇവര്‍ അപകടകാരികളാണെന്നും പോലീസ് ജനങ്ങള്‍ക്ക് ജഗ്രാത നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നുമുള്ള പേരില്‍ നിരവധി മാധ്യമങ്ങളും സമൂഹമാധ്യമങ്ങളിലെ ചില ഗ്രൂപ്പുകളും പേജുകളും വ്യാപക പ്രചരണമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഇത്തരത്തില്‍ ധ്വനി ഫെയ്‌സ്ബുക്ക് കൂട്ടായ്മ എന്ന പേരിലുള്ള ഫെയ്‌സ്ബുക്ക് പേജില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഒരു പോസ്റ്റിലെ വരികള്‍ ഇങ്ങനെയാണ്- കൊടുംക്രൂരൻമാരായ കുറുവാ സംഘം കേരളത്തിൽ ; അതീവ ജാഗ്രത പാലിക്കണമെന്ന് പോലീസ് 02-08-2021 […]

Continue Reading